Popular Friend, ban, Kerala, Pinarayi, Chief minister, PFI, Kiren Rijiju, not asked, demanded,Popular Front of India , Muslim organisation , State, Minister of State , Home Affairs , RSS, Centre govt, complaints, Loknath Behra, police, cases, 
in ,

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ( Popular Front of India ) നിരോധിക്കാന്‍ കേരളം ആവശ്യപ്പെട്ടുവെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ ( Kiren Rijiju ) പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

ജനുവരിയില്‍ മധ്യപ്രദേശില്‍ ചേര്‍ന്ന ഡിജിപിമാരുടെ യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം സമ്മര്‍ദം ചെലുത്തിയെന്നും ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നും കിരണ്‍ റിജ്ജു പ്രസ്താവിച്ചതായി ഒരു പ്രമുഖ മാധ്യമത്തില്‍ വാർത്ത വന്നിരുന്നു.

എന്നാല്‍ പ്രസ്തുത യോഗത്തിലോ മറ്റേതെങ്കിലും സന്ദര്‍ഭത്തിലോ കേരളം അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് പിണറായി അറിയിച്ചു. വര്‍ഗ്ഗീയ സംഘടനകളെയോ തീവ്രവാദ പ്രസ്ഥാനങ്ങളെയോ നിരോധിക്കുക എന്നത് സര്‍ക്കാരിന്‍റെ നയമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സമൂഹത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവും കലാപവുമുണ്ടാക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും സംഘടനയെ നിരോധിക്കുന്നുണ്ടെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍എസ്എസ്സിനെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിരോധനം കൊണ്ട് ഇത്തരം പ്രസ്ഥാനങ്ങളെ നേരിടാന്‍ കഴിയില്ലെന്നും മുന്‍കാല അനുഭവം അതാണ് തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പോപ്പുലര്‍ ഫ്രണ്ടിന്‍റെ കാര്യത്തിലും ഈ നിലപാട് തന്നെയാണുളളതെന്നും അദ്ദേഹം വ്യക്തമാക്കി.

വര്‍ഗ്ഗീയ-തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയോ അവരുടെ പ്രത്യയശാസ്ത്രമോ നിരോധനം കൊണ്ട് ഇല്ലാതാക്കാനാവില്ലെന്നും ജനങ്ങളെ അണിനിരത്തിയും കര്‍ക്കശമായ നിയമ നടപടികള്‍ സ്വീകരിച്ചുമാണ് ഇത്തരം വര്‍ഗ്ഗീയതയേയും തീവ്രവാദത്തേയും നേരിടേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വര്‍ഗ്ഗീയതയ്ക്കും തീവ്രവാദത്തിനും എതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും അതിന്‍റെ ഫലം ക്രമസമാധാനപാലന രംഗത്ത് പ്രകടമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

മതസ്പര്‍ധ ഇളക്കിവിടുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് എന്‍.ഡി.എഫ് – പി.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട 104 കേസുകള്‍ 2005 മുതല്‍ 2012 വരെയുളള കാലയളവില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി മുഖ്യമന്ത്രി വെളിപ്പെടുത്തി. എന്നാല്‍ 2013 മുതല്‍ 2017 വരെ കേവലം 14 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതിന് കേരളം ഏറെ മുന്നിലാണെന്നാണ് വസ്തുതകള്‍ തെളിയിക്കുന്നതെന്നും നാഷണല്‍ ക്രൈം റെക്കാര്‍ഡ്സ് ബ്യൂറോയുടെ രേഖകളും ഇക്കാര്യം സ്ഥിരീകരിക്കുന്നതായും മുഖ്യമന്ത്രി അവകാശപ്പെട്ടു.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട നാല് ക്രിമിനല്‍ കേസുകളെ പറ്റി ഡിജിപി ലോക്‌നാഥ് ബെഹ്റ ചൂണ്ടിക്കാട്ടിയതായി ഒരു ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയെന്നും പ്രമുഖ ദേശീയ പത്രം റിപ്പോർട്ട് ചെയ്തിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് ഒരു നിയമവിരുദ്ധ സംഘടനയാണെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും അതേസമയം ഇതിനെക്കുറിച്ചുള്ള ബെഹ്റയുടെ പ്രതികരണം ലഭ്യമായിട്ടില്ലെന്നും പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

2010-ല്‍ മൂവാറ്റുപുഴയില്‍ വച്ച് ഏതാനും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രൊഫസര്‍ ടിജെ ജോസഫിനെ ആക്രമിച്ച് വലതു കൈപ്പത്തി വെട്ടിയെടുത്ത കേസിൽ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് 2015 മെയില്‍ കോടതി വിധിച്ചിരുന്നു.

popular-friend-ban-kerala-pinarayi-chief-minister-pfi-kiren-rijiju

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,

ഷുഹൈബ് വധം: ആരോപണങ്ങളും പ്രതിഷേധങ്ങളും തുടരുന്നു

Google, Reply , messages , auto reply system, AI, Area 120 , experimental product lab , text, robot ,chat, friends ,constant communication obligations , WhatsApp, Facebook,text messages,n AI-based auto-reply system,Hangouts , Allo, ,Facebook Messenger, Android Messages, Skype, Twitter , Slack, calendar,information, holiday, automatically checking, incoming messages,

സന്ദേശമയച്ചു മടുത്തുവോ? റിപ്ലൈ സംവിധാനവുമായി ഗൂഗിൾ ഉടനെത്തും