poverty, rich, India,child ,labour, wealth, France, richest country, world, wealthiest, US, America, China, refugees, child labour,  missing cases, common man, education, banks, loan, IMF
in , ,

സമ്പത്തും ദാരിദ്ര്യവും കൂട്ടിമുട്ടുമ്പോൾ

ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഫ്രാൻസിനെ മറികടന്ന് ആറാം സ്ഥാനത്തെത്തിയ സന്തോഷ വാർത്തയുടെ പശ്ചാത്തലത്തിൽ ചില ചോദ്യങ്ങൾ ഉയരുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യങ്ങളുടെ ( poverty ) പട്ടികയിൽ ഇന്ത്യ ഇപ്പോഴും മൂന്നാം സ്ഥാനത്താണ് എന്ന വസ്തുത കൂടി ഇതിനോട് ചേർത്തു വായിക്കുമ്പോൾ എവിടെയോ എന്തോ പിഴച്ചതായി തോന്നുന്നില്ലേ?

രാജ്യത്ത് അതി സമ്പന്നരുടെ സമ്പത്തിന്റെ മൂല്യം നാൾക്കുനാൾ വർദ്ധിക്കുകയും സാധാരണക്കാർ ദാരിദ്ര്യരേഖയിൽ തൊടാതിരിക്കാനായി ഞാണിന്മേൽ കളി നടത്തുകയും ദരിദ്രർ കൂടുതൽ ദാരിദ്യരായി മാറുകയും ചെയ്യുന്ന സംഭവ വികാസങ്ങളാണ് ഇന്ത്യയിലും അരങ്ങേറുന്നതെന്ന് പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നു.

സമ്പത്തും ദാരിദ്ര്യവും കൂട്ടിമുട്ടവെ

ഏതാനും ദിവസങ്ങൾക്ക് മുൻപ് സ്വിസ്സ് ബാങ്കിൽ ഇന്ത്യാക്കാരുടെ നിക്ഷേപത്തിലുണ്ടായ വർദ്ധനവിനെ സംബന്ധിച്ച വാർത്ത പുറത്തു വന്നിരുന്നുവല്ലോ. അതിനെ തുടർന്നുണ്ടായ കോലാഹലങ്ങൾ ഒന്ന് അടങ്ങി വരുന്നതേയുള്ളൂ.

അതിനിടെ ഇപ്പോഴിതാ സമ്പത്തിൽ ഇന്ത്യ ഫ്രാൻസിനെ കടത്തിവെട്ടിയതായുള്ള വാർത്തയും പുറത്തു വന്നത്. എന്നാൽ ഇന്ത്യയുടെ സാമ്പത്തിക നില മെച്ചപ്പെടുകയാണെങ്കിലും അതിന്റെ നേട്ടം ഓരോ പൗരനും ലഭിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരം പരിശോധിക്കുമ്പോൾ ലഭിക്കുന്ന ഉത്തരം അത്ര തൃപ്തികരമല്ല.

സമ്പന്നർ കൂടുതൽക്കൂടുതൽ സമ്പത്ത് കൈവശപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം നാൾക്കു നാൾ വർദ്ധിക്കുകയാണ്. ചൂഷണത്താൽ നിസ്വന്‍മാര്‍ കൂടുതൽക്കൂടുതൽ ദരിദ്രരാകുമ്പോൾ രാജ്യത്തിന്റെ ആകെ സമ്പത്തിൽ വർദ്ധനവുണ്ടെന്നു ചൊല്ലി അഭിമാനപുളകിതരാകുന്നതെങ്ങനെ?

ഏഴു കോടി 70 ലക്ഷത്തിൽപ്പരം ദരിദ്ര പൗരന്മാരുമായാണ് ഇന്ത്യ ലോകത്തെ ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുന്നത്. സമ്പന്ന രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് ആറാം സ്ഥാനം ലഭിച്ചെങ്കിലും അത് താഴെ തട്ടിൽ പ്രതിഫലിക്കുമോ എന്ന് കണ്ടറിയണം.

ഇപ്പോഴും തുടരുന്ന ബാലവേല

poverty, rich, India,child ,labour, wealth, France, richest country, world, wealthiest, US, America, China, refugees, child labour,  missing cases, common man,

നിരോധിച്ചിട്ട് കാലങ്ങളായെങ്കിലും ഇപ്പോഴും ബാലവേല തുടരുകയാണ്. ഇന്ത്യയില്‍ 2.3 കോടിയിൽപ്പരം കുട്ടികളാണ് പഠനം ഉപേക്ഷിച്ച്‌ ബാലവേലക്ക് ഇറങ്ങിയിരിക്കുന്നത്. ഇവരില്‍ 1.9 കോടി കുട്ടികൾ പഠനം ഇടയ്ക്കു വച്ചു നിര്‍ത്തിയവരാണ്.

ചൈല്‍ഡ് റൈറ്റ്‌സ് ആന്‍ഡ് യു എന്ന സംഘടന നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. ബാലവേല ചെയ്യുന്ന 2.3 കോടി കുട്ടികളിൽ ബഹുഭൂരിപക്ഷവും 15നും 18നും ഇടയില്‍ പ്രായമുള്ളവരാണ്.

നാടിന്റെ നാളത്തെ പൗരന്മാരായ രണ്ട് കോടിയിലേറെ കുഞ്ഞുങ്ങളുടെ ബാല്യകാലം നരകതുല്യമായി തുടരവെ ഇന്ത്യ സമ്പത്ത് വ്യവസ്ഥയിൽ മെച്ചപ്പെട്ടെന്ന വാർത്ത കേട്ട് പുളകിതരാകുന്നതെങ്ങനെ?

ദാരിദ്യ്രത്താൽ കുടുംബത്തിന്റെ ചുമതല ഏല്‍ക്കേണ്ടി വരുന്ന കുട്ടികൾ പഠനം ഉപേക്ഷിച്ച് കൂലിപ്പണിക്കിറങ്ങുമ്പോൾ അതിനൊരു ശാശ്വത പരിഹാരമാർഗം കൈക്കൊള്ളുവാൻ അധികൃതർ ഇനിയും വിളംബം കാട്ടുന്നതെന്തിന്?

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും നിയമഭേദഗതി വേണമെന്ന വിദഗ്ദ്ധരുടെ നിർദ്ദേശം ചെവിക്കൊള്ളാൻ ഉന്നതർ മടിക്കുന്നതിന് പിന്നിലെ ചേതോവികാരം ചോദ്യം ചെയ്യപ്പെടുകയാണ്.

ചൂഷണത്തിന് വിധേയരാകുവാനും, തുച്ഛമായ കൂലിയ്ക്ക് പണിയെടുക്കുന്ന അടിമകൾ ഇനിയും ഇവിടെ ഉണ്ടാകണമെന്ന ചിലരുടെ ആഗ്രഹവുമാണോ ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് പൊതുവെയുള്ള ആക്ഷേപം.

പരിതാപകരമായ അവസ്ഥയുമായി ബാലികമാരും

poverty, rich, India,child ,labour, wealth, France, richest country, world, wealthiest, US, America, China, refugees, child labour,  missing cases, common man,

ശൈശവ വിവാഹവും മുൻപേ തന്നെ നിരോധിച്ചിട്ടുണ്ടെങ്കിലും ആ അനാചാരം ഇപ്പോഴും ഇന്ത്യയിൽ തുടരുകയാണെന്ന വസ്തുത രഹസ്യമല്ല. ബാലവേലയ്ക്ക് പുറമെയാണ് ശൈശവ വിവാഹമെന്ന ദുരന്തത്തിലും ബാലികമാരുടെ ജീവിതം ഹോമിക്കപ്പെടുന്നത്.

92 ലക്ഷം പെണ്‍കുട്ടികള്‍ 18 വയസാകും മുന്‍പേ വിവാഹിതരായവരാണെന്നും അതില്‍ 24 ലക്ഷം പേര്‍ പ്രായപൂര്‍ത്തിയാകാത്ത അമ്മമാരാണെന്നുമുള്ള ഞെട്ടിപ്പിക്കുന്ന വിവരത്തിന് നേർക്ക് അറിഞ്ഞു കൊണ്ട് കണ്ണടച്ച് ഇരുട്ടാക്കുന്നതെങ്ങനെ?

തട്ടിക്കൊണ്ടു പോകലിനും പീഢനത്തിനും ഇരയാകുന്നവരില്‍ 60 ശതമാനവും 15 നും 18നും ഇടയിൽ പ്രായമുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ദാരിദ്യ്രം, അന്ധവിശ്വാസം, അനാചാരം, അജ്ഞത എന്നിവയാൽ ബാലികമാർ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ മോശം സാഹചര്യത്തിൽ ജീവിതം തള്ളിനീക്കുകയാണ്.

കാണാതാകുന്ന ഭാവി പൗരന്മാർ

2016-ൽ മാത്രം 55000 കുട്ടികളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തട്ടിക്കൊണ്ടു പോയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ ആഴ്ചയിലാണ് വെളിപ്പെടുത്തിയത്.

ഇതിൽ പലരെയും ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങൾ പ്രതിവർഷം മുപ്പത് ശതമാനത്തോളമായി വർദ്ധിക്കുന്നതായും കേന്ദ്രം വ്യക്തമാക്കിയത് ആശങ്കയോടെയാണ് നാമേവരും ശ്രവിച്ചത്.

2016-ൽ 54723 കുട്ടികളെ തട്ടിക്കൊണ്ടു പോയതായും ഇതിൽ 40.4 ശതമാനം കേസിലും കുറ്റപത്രം പോലും സമർപ്പിച്ചില്ലെന്നതും സംഭവത്തിന്റെ ഗുരുതരമായ വശം വെളിപ്പെടുത്തുകയാണ്.

പ്രതീക്ഷ നിറച്ച് ചില സൂചനകൾ

പട്ടിണിയും പരിവട്ടവുമായി വലയുമ്പോഴും120 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ഓരോ മിനിട്ടിലും 47 ഇന്ത്യക്കാര്‍ ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ കയറുകയാണെന്ന് റിപ്പോർട്ട് ശുഭസൂചനയാണ്. അതേസമയം നൈജീരിയയില്‍ ആറുപേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയിറങ്ങുന്നു എന്നും റിപ്പോർട്ടുണ്ട്. ബ്രൂക്കിങ്സ് നടത്തിയ പഠനത്തിലെ ഈ വിവരങ്ങള്‍ ‘ഫ്യൂച്ചര്‍ ഡവലപ്മെന്റ്’ എന്ന ബ്ലോഗിലൂടെയാണ് പുറത്തുവിട്ടത്.

എട്ടരക്കോടി മാത്രം ജനസംഖ്യയുള്ള നൈജീരിയയാണ് ലോകത്തിലെ ഏറ്റവുമധികം പട്ടിണിയനുഭവിക്കുന്ന രാജ്യം. കോംഗോയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യ നിലവിൽ മൂന്നാം സ്ഥാനത്താണ്. എന്നാൽ 2030 ആകുമ്പോള്‍ ഇന്ത്യ കൊടും ദാരിദ്ര്യത്തില്‍ നിന്ന്‌ കരകയറുമെന്ന പഠന റിപ്പോർട്ട് നല്ല സൂചനയാണ് ഏകുന്നത്.

ഒരു ദിവസം 1.9 ഡോളര്‍ (75 രൂപയോളം) വരുമാനം ഇല്ലാത്തവരെയാണ് ദരിദ്രരുടെ പട്ടികയില്‍ ഉൾപ്പെടുത്തുന്നത്. കണക്കുകള്‍ പ്രകാരം ചൈനയേക്കാള്‍ 6.8 ശതമാനം വളര്‍ച്ചാ നിരക്കാണ് ഇന്ത്യ നേടിയെടുത്തിരിക്കുന്നതെന്ന് പഠനത്തില്‍ പറയുന്നു.

18 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 14 രാജ്യങ്ങളും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന വാർത്തകൾക്കിടെയാണ് ഇന്ത്യ സാമ്പത്തിക നില കൂടുതൽ മെച്ചെപ്പെടുത്തുമെന്ന സൂചനയും പുറത്തുവരുന്നത്.

സമ്പത്തിൽ ഇന്ത്യ മെച്ചപ്പെടുമ്പോൾ

ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്ത് എത്തിയെന്ന വാർത്ത പുറത്തു വന്നപ്പോൾ അത് സാധാരണക്കരിൽ സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാൻ സഹായിക്കുമോ എന്ന ചിന്തയാണ് പലരിലും ഉയർന്നത്. അതോ സമ്പത്ത് ഏതാനും ചിലരുടെ കൈകളിൽ മാത്രം കുന്നു കൂടുന്നത് തുടരുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

2017-ലെ ലോകബാങ്ക്‌ റിപ്പോര്‍ട്ടില്‍ ഫ്രാന്‍സിനെ ഇന്ത്യ ഏഴാം സ്‌ഥാനത്തേക്കാണ് പിന്തള്ളിയത്. നിലവിൽ ഇന്ത്യയുടെ മുഴുവന്‍ സമ്പത്ത് കണക്കാക്കിയാല്‍ 8.23 ലക്ഷം കോടി ഡോളര്‍ വരുമെന്ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കൈവശം വച്ചിരിക്കുന്ന സമ്പത്തിന്റെ കാര്യത്തിൽ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 62.584 ലക്ഷം കോടി ഡോളറാണ് അമേരിക്കയുടെ ആസ്തി.

കഴിഞ്ഞ വര്‍ഷം 2.597 ട്രില്യണ്‍ യു.എസ്‌. ഡോളറാണ്‌ ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദനം. എന്നാൽ ഫ്രാന്‍സിന്റെ സമ്പാദ്യം 2.582 ട്രില്യണ്‍ യു.എസ്‌. ഡോളറാണ്. തുടര്‍ച്ചയായ ത്രൈമാസ പാദങ്ങളില്‍ പിന്നാക്കം പോയതിനു ശേഷം 2017 ജൂലൈ മുതലാണ്‌ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്‌ഥ കുതിച്ചുചാട്ടം നടത്തിയതെന്നും റിപ്പോർട്ടിലുണ്ട്.

സമ്പത്ത് കൈയടക്കിയ രാഷ്ട്രങ്ങൾ

poverty, rich, India,child ,labour, wealth, France, richest country, world, wealthiest, US, America, China, refugees, child labour,  missing cases, common man,

24.803 ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പത്തുമായി ചൈന രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 19.522 ലക്ഷം കോടി ഡോളറിന്റെ സമ്പാദ്യവുമായി ജപ്പാൻ പട്ടികയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ഓരോ രാജ്യത്തെയും വ്യക്തികളുടെ മുഴുവന്‍ ആസ്തികളും കണക്കാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പണത്തിന് പുറമെ നിക്ഷേപങ്ങള്‍, വസ്തുവകകള്‍, വ്യവസായങ്ങള്‍ എന്നിവയും 2017ലെ ലോക ബാങ്ക്‌ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വലിയ രാജ്യങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ നേട്ടം ഉണ്ടാകാമെന്നതിനാല്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് പുറമെ ബ്രിട്ടണ്‍, ജര്‍മ്മനി, ആസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളും ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം നേടി.

ഇന്ത്യയുടെ നേട്ടത്തിനുള്ള കാരണങ്ങൾ

മികച്ച് വിദ്യാഭ്യാസ സംവിധാനം, വിവരസാങ്കേതിക മേഖലയിലെ മുന്നേറ്റം, സംരംഭകരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ്, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യ സംരക്ഷണം, മാധ്യമ മേഖല, വിദേശങ്ങളില്‍ നിന്ന് വൻ തോതില്‍ ലഭിക്കുന്ന പുറം ജോലികള്‍ എന്നിവയാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള കാരണങ്ങളെന്ന് റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ സമ്പത്തിൽ 200 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചതെന്നും അടുത്ത പത്തു വര്‍ഷത്തിനകം ഇന്ത്യ നാലാം സ്ഥാനത്തേക്ക് നില മെച്ചപ്പെടുത്തുമെന്നും റിപ്പോര്‍ട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.

ഭാവിയിലെ സാമ്പത്തിക ശക്തികൾ

2027 ആകുമ്പോഴേക്കും ചൈന 69.449 ലക്ഷം കോടി ഡോളറോടെ സമ്പത്തില്‍ വൻ വളര്‍ച്ച കൈവരിക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ അമേരിക്ക കാര്യമായ സാമ്പത്തിക വർദ്ധനവ് നേടില്ലെങ്കിലും 75.101 ലക്ഷം കോടി ഡോളറുമായി ഒന്നാം സ്ഥാനത്തായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയ്ക്ക് പുറമെ ചൈന, ശ്രീലങ്ക, മൗറീഷ്യസ്, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ അതിവേഗം വളരുന്ന വിപണികളാണെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. ലോകത്തെ മുഴുവന്‍ സ്വകാര്യ സമ്പത്ത് കണക്കാക്കിയാൽ 215 ലക്ഷം കോടി ഡോളറോളം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

സമ്പന്നരുടെ എണ്ണം ഒന്നരക്കോടിക്ക് മുകളില്‍ ( ഏകദേശം 1.52 കോടി) ഉണ്ടാകുമെന്നും ഓരോരുത്തര്‍ക്കും ശരാശരി 10 ലക്ഷം ഡോളറിന്റെ സമ്പത്തുണ്ടാകുമെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിലവില്‍ ലോകത്ത് 584,000 കോടീശ്വരന്‍മാരും 2,252 ശതകോടീശ്വരന്‍മാരുമുണ്ട്.

ലോകത്തിലെ സമ്പത്തിന്റെ ബഹുഭൂരിപക്ഷവും ഒരു ചെറിയ വിഭാഗത്തിന്റെ കൈകളിൽ കുന്നുകൂടുമ്പോൾ കോടാനുകോടി ജനങ്ങളാണ് പട്ടിണി മൂലം വലയുന്നത്. യുദ്ധവും തീവ്രവാദവും പ്രകൃതി ദുരന്തങ്ങളും മറ്റും കിടപ്പാടവും ജീവിതോപാധിയും നഷ്ടപ്പെടുത്തുമ്പോൾ ലക്ഷോപലക്ഷം ജനങ്ങളാണ് ജീവൻ നിലനിർത്താനായി അഭയാർത്ഥികളായി പാലായനം ചെയ്തു കൊണ്ടിരിക്കുന്നത്.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയും ഭാവിയും

വ്യവസായിക ഉല്‍പ്പാദനവും ഉപഭോക്‌തൃ വിനിമയവുമാണു ഇന്ത്യൻ സമ്പദ് വളര്‍ച്ചയുടെ നട്ടെല്ലായതെന്നും ഒരു ദശകത്തിനിടെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) ഇരട്ടിയായതായും റിപ്പോർട്ടിലുണ്ട്. .

നികുതി പരിഷ്‌കരണങ്ങളുടെ കൂടി പശ്‌ചാത്തലത്തില്‍ ഇന്ത്യ നടപ്പു സാമ്പത്തികവര്‍ഷം 7.4 ശതമാനവും അടുത്ത വര്‍ഷം 7.8 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്നാണ്‌ രാജ്യാന്തര നാണയനിധിയുടെ (ഐഎംഎഫ്‌) കണക്ക്‌. സമ്പദ്‌വ്യവസ്‌ഥയുടെ വലിപ്പത്തില്‍ ഫ്രാന്‍സിനെ പിന്തള്ളിയെങ്കിലും ഇന്ത്യയിലെ പ്രതിശീര്‍ഷ വരുമാനം ഫ്രാന്‍സിന്റെ ഇരുപതിലൊന്നു മാത്രമാണെന്നും വ്യക്തമാണ്.

ഇന്ത്യന്‍ ജനസംഖ്യ 134 കോടിയും ഫ്രാന്‍സിന്റേത്‌ 6.7 കോടിയുമായതാണു കാരണം. 2.622 ട്രില്യണ്‍ യു.എസ്‌. ഡോളര്‍ സമ്പത്തുമായി അഞ്ചാം സ്‌ഥാനത്തുള്ള ബ്രിട്ടനെ കഴിഞ്ഞ വര്‍ഷം പിന്തള്ളാന്‍ ഇന്ത്യക്കു കഴിഞ്ഞിട്ടില്ല.

സമ്പദ്‌വ്യവസ്‌ഥയുടെ വലിപ്പത്തില്‍ 2017 സാമ്പത്തിക വര്‍ഷം ഇന്ത്യ ഫ്രാന്‍സിനെയും ബ്രിട്ടനെയും പിന്തള്ളുമെന്നും 2032 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സമ്പദ്‌വ്യവസ്‌ഥയാകുമെന്നും ലണ്ടന്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ്‌ ആന്‍ഡ്‌ ബിസിനസ്‌ റിസര്‍ച്ച് പ്രവചിച്ചിട്ടുണ്ട്.

സ്വിസ് ബാങ്കും ഇന്ത്യക്കാരുടെ ഇരട്ടിച്ച നിക്ഷേപവും

poverty, rich, India,child ,labour, wealth, France, richest country, world, wealthiest, US, America, China, refugees, child labour,  missing cases, common man,

കള്ളപ്പണവേട്ട, കള്ളനോട്ട് തടയൽ, അഴിമതി നിമ്മാർജ്ജനം എന്നിവയുടെ പേരില്‍ നോട്ട്‌നിരോധനം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ ‘പരിഷ്‌‌കാരം’ വെറും പൊള്ളയെന്ന് തെളിയിച്ചു കൊണ്ടാണ് സ്വിസ്സ് ബാങ്കിനെ സംബന്ധിച്ച വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നത്.

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം അൻപത് ശതമാനം വർദ്ധിച്ച്‌ 7,000 കോടി രൂപയായി എന്നായിരുന്നു വാർത്ത. മൊത്തം നിക്ഷേപം മൂന്നു ശതമാനം മാത്രം വ വർദ്ധിച്ചപ്പോഴാണ് ഇന്ത്യക്കാരുടെ നിക്ഷേപത്തിൽ കുതിച്ചുകയറ്റമുണ്ടായത് എന്ന വസ്തുത സാമ്പത്തിക വിദഗ്ദ്ധർക്ക് ആശങ്കയുണർത്തി. കള്ളപ്പണം കണ്ടെത്താന്‍ സ്വിറ്റ്‌സര്‍ലന്‍ഡുമായി ഇന്ത്യ ധാരണ ഉണ്ടാക്കിയ ശേഷമാണ് ഈ വര്‍ദ്ധനവ് ഉണ്ടായെതെന്നതും വിചിത്രമാണ്.

എസ് എന്‍ ബി രേഖകള്‍ പ്രകാരം ഇന്ത്യക്കാര്‍ നേരിട്ട് സ്വിസ് ബാങ്കുകളില്‍ ഇട്ട നിക്ഷേപം 999 ദശ ലക്ഷം ഫ്രാങ്ക് (6,891 കോടി രൂപ) ആണെന്നും ധന മാനേജര്‍മാര്‍ വഴിയുള്ള നിക്ഷേപം 16.2 ദശ ലക്ഷം ഫ്രാങ്കും (112 കോടി രൂപ) ആണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 2016 ഒടുവില്‍ ഇത് യഥാക്രമം 664.8 ദശ ലക്ഷം ഫ്രാങ്കും 11 ദശ ലക്ഷം ഫ്രാങ്കുമായിരുന്നു.

പുറത്തുവിട്ട കണക്കുകളില്‍ ഇന്ത്യക്കാരുടെയും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും കണക്കുകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. മറ്റു രാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ പേരില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ച തുകയുടെ വിവരങ്ങള്‍ റിപ്പോർട്ടിൽ ഉള്‍പ്പെടുത്തിയിരുന്നില്ല.

കള്ളക്കളികളുമായി അതിസമ്പന്നൻ; നട്ടംതിരിഞ്ഞു ദരിദ്രർ

അംബാനി, അദാനി ഉൾപ്പെടെയുള്ള ഇന്ത്യൻ പണക്കാരുടെ ആസ്തി വർദ്ധിക്കുന്നത് വൻ വാർത്താ പ്രാധാന്യം നേടാറുണ്ടല്ലോ. അവർക്ക് അനുകൂലമായി കേന്ദ്ര സർക്കാർ നിലവിലെ ചട്ടങ്ങൾ വളച്ചൊടിക്കുന്നതായി പലപ്പോഴും ആക്ഷേപങ്ങൾ ഉയരാറുമുണ്ട്.

വിജയ് മല്യ, നീരവ് മോഡി ഉൾപ്പെടെയുള്ള കോടീശ്വര പ്രഭുക്കൾ കോടിക്കണക്കിന് പണം തട്ടിച്ച് വിലസി നടക്കുമ്പോൾ സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്ന നടപടികളുമായി ബാങ്കുകൾ വിവാദത്തിൽപ്പെടുന്നതും അടുത്തിടെയായി വാർത്തകളിൽ നിറയുന്നു.

രണ്ടു ലക്ഷം രൂപ വായ്പ്പയെടുക്കുവാനായി ഒരു സുഹൃത്തിന് ജാമ്യം നിന്നതിന്റെ പേരിൽ ഒരു സാധാരണക്കാക്കാരിയോട് പുതു തലമുറ ബാങ്ക് രണ്ടു കോടി രൂപ ആവശ്യപ്പെട്ടതും തുടർന്ന് കോടതിയുടെ അനുമതിയോടെ വീട്ടമ്മയുടെ കിടപ്പാടം ജപ്തി ചെയ്യാൻ മുതിർന്നതുമായ സംഭവം നമ്മുടെ കൊച്ചു കേരളത്തിൽ അരങ്ങേറിയത് ഈ വാർത്തകളുടെ തുടർച്ചയായി കണക്കാക്കാം.

താഴെ തട്ടിൽപ്പോലും സാമ്പത്തിക വികസന നേട്ടം എത്തിച്ചെങ്കിൽ മാത്രമേ ഏതൊരു രാഷ്ട്രവും ക്ഷേമ രാഷ്ട്രമെന്ന പദവി നേടുകയുള്ളൂ എന്ന സത്യം മനസിലാക്കി അധികൃതർ വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം.

ശാലിനി വി എസ് നായർ  

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

goodness, eagle, river, kindness, trees, cruelty, money, people, selfie, wild, animals, dogs, elephants, kind-hearted,

നന്മകൾ തൻ പ്രകാശം പരത്തുന്ന ചില പുണ്യജന്മങ്ങൾ

എസ്.എ.ടി സതീസ് ഇന്‍ ഹൗസ് ഡ്രഗ് ബാങ്കില്‍  നിന്നും സര്‍ക്കാര്‍ ആശുപത്രികള്‍ക്ക്  മരുന്നു വാങ്ങാം