power banks, flight, strict restrictions, security, BCAS, Bureau of civil aviation securities, issues, traveller, passengers, check-in, baggage, airport, authority, on-board facilities, requirements, aircraft, airlines, kochi,
in ,

വിമാനയാത്രയിൽ പവര്‍ ബാങ്കുകള്‍ക്ക് കര്‍ശന നിയന്ത്രണം

കൊച്ചി: വിമാനത്തില്‍ പവര്‍ ബാങ്കുകള്‍ ( power banks ) കൊണ്ടുപോകുന്നതിന് കര്‍ശന നിയന്ത്രണം. സുരക്ഷാപ്രശ്നങ്ങൾ മുൻനിർത്തിയാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് ( BCAS ) പവര്‍ ബാങ്കുകള്‍ക്ക് കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

പവര്‍ ബാങ്കുകളില്‍ വളരെ എളുപ്പത്തില്‍ മാറ്റംവരുത്തി ഉള്ളിലെ സെല്ലുകള്‍ക്കു പകരം സ്ഫോടകവസ്തുക്കള്‍ നിറയ്ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ബിസിഎഎസ് ഈ തീരുമാനം കൈക്കൊണ്ടത്.

ഇനിമുതല്‍ പവര്‍ ബാങ്കുകള്‍ ചെക്ക് ഇന്‍ ബാഗേജുകളില്‍ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ പ്രമുഖ ബ്രാന്‍ഡുകളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യത കുറവായതിനാല്‍ അത്തരം പവര്‍ ബാങ്കുകള്‍ ഹാന്‍ഡ്ബാഗേജില്‍ കൊണ്ടു പോകാം.

പ്രാദേശികമായി ഉണ്ടാക്കുന്ന നിലവാരം കുറഞ്ഞ പവര്‍ ബാങ്കുകള്‍ രണ്ടു ബാഗേജുകളിലും കൊണ്ടുപോകാനാകില്ല. ബാഗേജില്‍ ഇത്തരം പവര്‍ ബാങ്കുകള്‍ കണ്ടെത്തിയാൽ അവ കണ്ടുകെട്ടും.

കൂടാതെ അതിന്റെ ഉടമസ്ഥരായ യാത്രക്കാരെ തുടര്‍പരിശോധനകള്‍ക്കായി വിളിപ്പിക്കും. ഇത്തരം പവര്‍ ബാങ്കുകള്‍ വിമാനത്തില്‍ കൊറിയറായും കാര്‍ഗോയായും അയക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി.

രാജ്യത്തെ പല വിമാനത്താവളങ്ങളിലെയും സെക്യൂരിറ്റീസ് വിഭാഗം സംശയാസ്പദമായ രീതിയില്‍ കടത്തിയ പവര്‍ ബാങ്കുകള്‍ പിടിച്ചെടുത്തിരുന്നു. പ്രാദേശികമായി നിര്‍മ്മിക്കുന്ന പവര്‍ ബാങ്കുകളില്‍ നിശ്ചിത സംഭരണശേഷി ഉണ്ടെന്നു തെറ്റിദ്ധരിപ്പിക്കാന്‍ സെല്ലുകള്‍ക്കു പുറമെ കളിമണ്ണ് ഉപയോഗിച്ചുള്ള വ്യാജ ബാറ്ററികള്‍ ഉപയോഗിക്കാറുണ്ട്.

ഇത്തരം പവര്‍ ബാങ്കുകള്‍ അനായാസം തുറക്കാനാകും. ഇവയിലെ കളിമണ്‍ ബാറ്ററികള്‍ മാറ്റി പകരം രാസവസ്തുകള്‍ നിറയ്ക്കാനും അവയെ സമാന്തര സ്ഫോടകവസ്തുവായി ഉപയോഗിക്കാനും കഴിയുമെന്നതിനാൽ ഇവ സുരക്ഷാ ഭീഷണി ഉയർത്തുന്നു.

മംഗലാപുരം വിമാനത്താവളത്തിലെ ഒരു യാത്രക്കാരനില്‍ നിന്ന് നേരത്തെ ഇത്തരത്തില്‍ മാറ്റം വരുത്തിയ പവര്‍ ബാങ്ക് പിടിച്ചെടുത്തിരുന്നു.

കൂടാതെ ചെക്ക്‌ഇന്‍ ബാഗേജില്‍ പ്രത്യേക അറയുണ്ടാക്കി സൂക്ഷിച്ചിരുന്ന പവര്‍ബാങ്കുകളും നാടന്‍ പവര്‍ ബാങ്കുകളും കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചി വിമാനത്താവളത്തിലെത്തിയ യാത്രക്കാരില്‍ നിന്നു പിടിച്ചെടുത്തിരുന്നു. ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇവയ്ക്ക് കർശന നിരോധനം ഏർപ്പെടുത്തിയത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഇസാഫ് ബാങ്ക് കൈനറ്റിക് ഗ്രീന്‍ എനര്‍ജിയുമായി ധാരണയായി