വൈദ്യുതി പുനഃസ്ഥാപിക്കൽ: സംഘടനകളുടെ പ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തി

MM Mani, KSEB, electricity , tarif, may increase , debit , Athirappilly project,

തിരുവനന്തപുരം: പ്രളയത്തിൽ തകരാറിലായ വൈദ്യുതി ശൃംഖല പുനസ്ഥാപിക്കുന്നതിനും വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ട ഇടങ്ങളിൽ വൈദ്യുതി എത്തിക്കുന്നതിനുമുള്ള വിഷയങ്ങൾ വൈദ്യുതി മന്ത്രി  എം.എം.മണി വിവിധ സംഘടനാ പ്രതിനിധികളുമായും സ്ഥാപന മേധാവികളുടെയും യോഗം സെക്രട്ടറിയറ്റ് ഡർബാർ ഹാളിൽ വിളിച്ചു കൂട്ടി ചർച്ച ചെയ്തു.

ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് , അനർട്ട്, ഇ.എം.സി, ഡയറക്ടർ ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ, കേപ്, അസാപ്, ഐ.റ്റി.ഐ, വയർമെൻ സംഘടനകൾ, ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്സ്സ് അസോസിയേഷൻ. ഇലക്ട്രിക്കൽ ട്രേഡേഴ്സ്, സെൽഫ് ഫിനാൻസ് മാനേജ്മെന്റ് അസോസിയേഷൻ, കെ.ജി.ഓ.എ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും സ്ഥാപനമേധാവികളും യോഗത്തിൽ പങ്കെടുത്തു.

എൽ.ഇ.ഡി റ്റ്യൂബ്, ബൾബ്, സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയവ എനർജി മാനേജ്മെന്റ് സെന്റർ നൽകും. അനർട്ടിന്റെ വകയായി സോളാർ ലൈറ്റുകൾ, പോർട്ടബിൾ മൊബൈൽ ചാർജറുകൾ എന്നിവ നൽകും.

ഉപഭോക്താക്കൾക്ക് സുരക്ഷിതമായി വൈദ്യുതി നൽകുന്നതിനായി
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ ഭാഗത്ത് നിന്ന് സാങ്കേതിക സഹായം നൽകും.

ഐ.ടി.ഐ, പോളിടെക്നിക്, എഞ്ചിനീയറിംഗ് കോളേജുകളിലെ നാഷണൽ സർവീസ് സ്കീം വാളന്റിയേഴ്സിന്റെ ഭാഗത്ത് നിന്നും വീടുകളിലെ വയറിംഗ് സംവിധാനവും ഉപകരണങ്ങളും പരിശോധിച്ച് സുരക്ഷിതമാക്കുന്നതിനുള്ള സാങ്കേതിക സഹായം നൽകാമെന്ന് സ്ഥാപന മേധാവികൾ അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

landlines , smartphone features ,BSNL ,upgrading ,telephone exchanges ,Rajasthan,SMS, chatting , video calls , company official ,Next Generation Networking ,NGN,technology , Bundi district, Hindoli, telecom district manage,B.K Agarwal ,

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുടങ്ങി

പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഒരു വർഷത്തിനുള്ളിൽ 25 കോടി രൂപ സമാഹരിച്ചു നൽകാൻ ജി ടെക്