Aadhaar , post office deposits, PPF, KVP,
in , ,

പിപിഎഫിനും പോസ്റ്റ് ഓഫീസ് നിക്ഷേപത്തിനും ആധാര്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: പബ്ലിക് പ്രോവിഡന്റ് ഫണ്ട് (PPF), പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ (post office deposits) എന്നിവയ്ക്ക് ആധാര്‍ (Aadhaar) നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. ഇവയ്ക്ക് പുറമെ നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് സ്കീം (National Savings Certificate scheme), കിസാൻ വികാസ് പത്ര (Kisan Vikas Patra-KVP) എന്നിവയ്ക്കും ആധാര്‍ നിര്‍ബന്ധമാക്കി.

നിലവിലുള്ള നിക്ഷേപകർക്ക് ആധാർ നമ്പർ നൽകുന്നതിനായി 2017 ഡിസംബർ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് കേന്ദ്ര ധനകാര്യ വകുപ്പ് നാല് വ്യത്യസ്ത ഗസറ്റ് വിജ്ഞാപനങ്ങൾ പുറത്തിറക്കി.

ബാങ്കുകൾ ഇടപാടുകാരിൽ നിന്ന് സർവീസ് ചാർജുകൾ ഈടാക്കുന്ന വേളയിൽ കേന്ദ്ര സർക്കാർ ഈ ജനുവരിയിൽ ആരംഭിച്ച ഇന്ത്യൻ പോസ്റ്റൽ സർവീസിൻറെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന് വളരെ സ്വീകാര്യത ലഭിച്ചിരുന്നു. പോസ്റ്റൽ സർവീസിൻറെ ബാങ്കിങ് ഇടപാടുകൾക്ക് ഒരു രൂപ പോലും സർവീസ് ചാർജ് ഈടാക്കാത്തതിനെ തുടർന്ന് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ വളരെയധികം സ്വാഗതം ചെയ്യപ്പെട്ടിരുന്നു.

രാജ്യത്തെ പൗരന്മാർക്ക് കേന്ദ്രസർക്കാർ നൽകുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയൽ നമ്പറായ ആധാർ യു.ഐ.ഡി. (യുനീക് ഐഡന്റിറ്റി) എന്നും അറിയപ്പെടുന്നു. സർക്കാരിന്റെ നിരവധി സേവനങ്ങളും ആനുകൂല്യങ്ങളും നേടാനായി ആധാർ കാർഡ് നിർബന്ധമാക്കിയത് ഒട്ടേറെ വിവാദങ്ങൾക്ക് കാരണമായി.

ആധാർ നിർബന്ധമാക്കുന്നത് പൗരന്റെ സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണെന്ന ആരോപണം നിലനില്ക്കവെയാണ് അമേരിക്കൻ ചാരസംഘടനയായ സിഐഎ ആധാർ വിവരങ്ങൾ ചോർത്തിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

YouTube, alters, search,Las Vegas,

യൂട്യൂബില്‍ മാറ്റം; ഇനി ആധികാരിക വീഡിയോകള്‍ക്ക്​ മുന്‍ഗണന

Travancore Devaswom Board, Governor, p Sadasivam, ordinance, term, reduce, 2 years, governing body, recommendation, cabinet, LDF, government, Prayar Gopalakrishnan, president, Ajay Tharayil, member, appointed, Sabarimala, Hindu Religious Institutions Act, non-Brahmin priests, Travancore Devaswom Board

ദളിതര്‍ ഉൾപ്പെടെ 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ ശുപാര്‍ശ