in ,

പ്രഭാവര്‍മ്മയ്ക്ക് വള്ളത്തോള്‍ പുരസ്കാരം

തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്കാരത്തിന് (Vallathol award) കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ്മ (Prabha Varma) അർഹനായി. ‘ശ്യാമമാധവം’ എന്ന ഖണ്ഡകാവ്യത്തിലൂടെയാണ് അദ്ദേഹം 1,11,111 രൂപയും ഫലകവും അടങ്ങുന്ന വള്ളത്തോള്‍ പുരസ്കാരത്തിന് അർഹത നേടിയത്.

ശ്യാമമാധവത്തിന് 2016-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും 2013-ലെ വയലാർ അവാർഡും ലഭിച്ചിരുന്നു. ശ്രീകൃഷ്ണന്റെ ജീവിതത്തെ ആധാരമാക്കിയ, കൃഷ്ണായനം മുതല്‍ ശ്യാമമാധവം വരെ 15 അദ്ധ്യായങ്ങളടങ്ങിയ ‘ശ്യാമമാധവം’ വ്യാസ മഹാഭാരതത്തിന്റെ പശ്ചാത്തലത്തിലുള്ള രചനയാണ്.

‘അർക്കപൂർണ്ണിമ’ എന്ന കവിതാസമാഹാരത്തിന്‌ 1995-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. സൗപർണിക, ചന്ദനനാഴി, ആർദ്രം എന്നിവയാണ് മറ്റ് കവിതാ സമാഹാരങ്ങൾ.

മലയാറ്റൂര്‍ അവാര്‍ഡ്, മഹാകവി പി പുരസ്കാരം, ചങ്ങമ്പുഴ പുരസ്കാരം, വൈലോപ്പിള്ളി അവാര്‍ഡ്, കൃഷ്ണഗീതി പുരസ്കാരം, വൈലോപ്പിള്ളി പുരസ്കാരം, മൂലൂര്‍ പുരസ്കാരം, അങ്കണം പുരസ്കാരം എന്നിവയും പ്രഭാവര്‍മയ്ക്ക് ലഭിച്ചിട്ടുണ്ട്.

മികച്ച ഗാന രചനയ്ക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം രണ്ടു തവണ പ്രഭാവർമയെ തേടിയെത്തി. പത്രപ്രവർത്തന രംഗത്ത് മികച്ച ജനറൽ റിപ്പോർട്ടിങ്ങിനുള്ള സംസ്ഥാന പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

സർക്കാർ ജോലി തട്ടിപ്പ്; വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

പള്‍സര്‍ സുനിക്കും കൂട്ടുപ്രതികൾക്കും ജാമ്യം നിഷേധിച്ചു