Movie prime

വാട്സാപ്പ് ഹാക്കിങ്ങിന് ഇരയായവരിൽ മുൻ കേന്ദ്രമന്ത്രി പ്രഫുൽ പട്ടേലും

ഇസ്രായേൽ ചാര സോഫ്റ്റ് വെയറായ പെഗാസസ് വാട്സാപ്പിലൂടെ കടത്തിവിട്ട് കേന്ദ്ര ഏജൻസികൾ പ്രമുഖവ്യക്തികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചതായ ആരോപണം കനക്കുന്നു. വാട്സാപ്പ് ഹാക്കിങ്ങിന് ഇരയായവരിൽ എൻ സി പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രഫുൽ പട്ടേൽ, ലോക്സഭാ മുൻ എം പി സന്തോഷ് ബരട്ടിയ എന്നിവരും ഉൾപ്പെട്ടിരുന്നതായി പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നു. പേരു വെളിപ്പെടുത്താത്ത വാട്സാപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ ദിനപത്രങ്ങളാണ് വാർത്ത പുറത്ത് കൊണ്ടുവന്നത്. അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ ഒട്ടേറെ പ്രമുഖ വ്യക്തികളാണ് തങ്ങളുടെ എകൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി ഇതേവരെ സ്ഥിരീകരിച്ചത്. കാനഡ കേന്ദ്രമായ സിറ്റിസൺസ് ലാബ് More
 
വാട്സാപ്പ് ഹാക്കിങ്ങിന് ഇരയായവരിൽ മുൻ കേന്ദ്രമന്ത്രി പ്രഫുൽ പട്ടേലും

ഇസ്രായേൽ ചാര സോഫ്റ്റ് വെയറായ പെഗാസസ് വാട്സാപ്പിലൂടെ കടത്തിവിട്ട് കേന്ദ്ര ഏജൻസികൾ പ്രമുഖവ്യക്തികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചതായ ആരോപണം കനക്കുന്നു. വാട്സാപ്പ് ഹാക്കിങ്ങിന് ഇരയായവരിൽ എൻ സി പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രഫുൽ പട്ടേൽ, ലോക്സഭാ മുൻ എം പി സന്തോഷ് ബരട്ടിയ എന്നിവരും ഉൾപ്പെട്ടിരുന്നതായി പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നു. പേരു വെളിപ്പെടുത്താത്ത വാട്സാപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ ദിനപത്രങ്ങളാണ് വാർത്ത പുറത്ത് കൊണ്ടുവന്നത്.

അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ ഒട്ടേറെ പ്രമുഖ വ്യക്തികളാണ് തങ്ങളുടെ എകൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി ഇതേവരെ സ്ഥിരീകരിച്ചത്. കാനഡ കേന്ദ്രമായ സിറ്റിസൺസ് ലാബ് എന്ന സംഘടനയാണ് വാട്സാപ്പ് അക്രമണത്തെപ്പറ്റിയുള്ള വിശദാംശങ്ങൾ പുറത്തുവിട്ടത്. ഇസ്രായേലിലെ എൻ എസ് ഒ ഗ്രൂപ്പ് ആണ് പെഗാസസ് മാൽവെയർ വികസിപ്പിച്ചെടുത്തത്.

സന്ദേശങ്ങളുടെ രൂപത്തിലോ ലിങ്ക് രൂപത്തിലോ പെഗാസസ് ഫോണിലെത്തിയാൽ സ്വകാര്യവിവരങ്ങൾ അടക്കം എല്ലാം ചോരും. വിവിധ ആപ്പുകളിലായി ശേഖരിച്ചിരിക്കുന്ന വ്യക്തിഗത വിവരങ്ങൾ, ഫോൺ സംഭാഷണങ്ങൾ, ബാങ്ക് എകൗണ്ട് സംബന്ധമായ വിശദാംശങ്ങൾ, ചിത്രങ്ങൾ ഉൾപ്പെടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാം തന്നെ ഒറ്റയടിക്ക് ചോർത്താൻ ശേഷിയുള്ള അതിശക്തമായ മാൽവെയറാണ് പെഗാസസ്. ഭീമ കോറേഗാവ് സംഭവത്തിൽ ഉൾപ്പെട്ടതായി ആരോപണം ഉയർന്ന ആനന്ദ് തെൽതുംബ്‌ഡെ അടക്കമുള്ള പ്രമുഖ വ്യക്തികളുടെയെല്ലാം ഫോണുകൾ ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ പ്രമുഖ ബുദ്ധിജീവികളുടെയും സർക്കാർ വിരുദ്ധ നിലപാടെടുക്കുന്ന അക്കാദമിക് രംഗത്തെ വിദഗ്‌ധരുടെയും എഴുത്തുകാരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോണുകളിൽ പെഗാസസ് കടത്തിവിട്ട് കേന്ദ്ര ഏജൻസികൾ അവരെ തുടർച്ചയായി നിരീക്ഷണ വിധേയരാക്കി എന്നാണ് ആരോപണം.