Prakash Raj, PM Modi ,Bigger Actor,Return,National Awards,
in , ,

ഗൗരിവധം: പുരസ്‌കാരങ്ങൾ മോഡിക്ക് നൽകുമെന്ന് പ്രകാശ് രാജ്

ബംഗളൂരു: മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിന്റെ (Gauri Lankesh) കൊലപാതകത്തില്‍ പ്രധാനമന്ത്രി ഇനിയും നിശ്ശബ്ദത തുടര്‍ന്നാല്‍ തനിക്ക് ലഭിച്ച അഞ്ച് ദേശീയ പുരസ്‌കാരങ്ങളും തിരിച്ചു നല്‍കുമെന്ന് പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ താരം പ്രകാശ് രാജ് (Prakash Raj) വ്യക്തമാക്കി. ഇടത് യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം ബംഗളൂരുവില്‍ ഉദ്ഘാടനം ചെയ്ത ശേഷമാണ് പ്രകാശ് രാജ് ഇക്കാര്യം അറിയിച്ചത്.

താനൊരു അഭിനേതാവാണെന്നും എന്നാൽ തന്നേക്കാള്‍ മികച്ച നടൻ മോഡിയാണെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. അതിനാല്‍ തനിക്ക് ലഭിച്ച അഞ്ച് ദേശീയ അവാര്‍ഡുകള്‍ അദ്ദേഹത്തിന് നല്‍കാമെന്നും പ്രകാശ് രാജ് പറഞ്ഞു. തീവ്ര വലതുപക്ഷം സാമൂഹിക മാധ്യമങ്ങളിലൂടെ ഗൗരിയുടെ കൊലപാതകം ആഘോഷിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഗൗരിയുടെ ഘാതകരെ ഇതുവരെ പിടി കൂടാനാകാത്തതിനെ അദ്ദേഹം വിമർശിച്ചു. ഘാതകരെ കാണാനാവുന്നില്ലെങ്കിലും ദുര്‍ഗന്ധം പരത്തുന്നവരെ കാണാമെന്നും അവരെ മോഡിയും ഫോളോ ചെയ്യുന്നുണ്ടെന്നും പ്രകാശ് രാജ് ആരോപിച്ചു.

ഗൗരി ലങ്കേഷിനെ വധിച്ചവരെ ഇനിയും പിടികൂടാത്ത സാഹചര്യത്തിലാണ് ഗൗരിയുടെ സുഹൃത്തായ പ്രകാശ് രാജിന്റെ വിമര്‍ശനം. ഗൗരി ലങ്കേഷിനെ വധിച്ചവരെ പിടികൂടുകയോ കൂടാതിരിക്കുകയോ ചെയ്യാമെന്നും എന്നാല്‍, മോഡിയുടെ അനുയായികള്‍ ഗൗരിയുടെ മരണം സമൂഹമാധ്യമങ്ങളിലൂടെ ആഘോഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘കാഞ്ചീവരം’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ അഭിനയത്തിന് അദ്ദേഹം അഞ്ച് പ്രാവശ്യം ദേശീയ പുരസ്കാരം നേടിയിരുന്നു. സെപ്റ്റംബർ 5-ന് ബംഗളൂരു ഓഫീസില്‍ നിന്ന് സ്വന്തം വീട്ടിലെത്തിയപ്പോഴാണ് ബൈക്കിലെത്തിയ അക്രമികളുടെ വെടിയേറ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Mohanlal, Swachhata Hi Seva, participated, Gandhi Jayanthi

മാലിന്യത്തെ തുരത്താൻ മോഹൻലാൽ ചൂലെടുത്തു

ഹാദിയയുടെ വിവാഹം റദ്ദാക്കിയത് പരിശോധിക്കും: സുപ്രീംകോടതി