in

പ്രകാശ് രാജ് ലോക് സഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കും 

ബെംഗളൂരു: വരുന്ന ലോക് സഭ തെരെഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് നടൻ പ്രകാശ് രാജ്. 

ട്വിറ്ററിലൂടെയാണ് തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള വാർത്ത താരം  പുറത്തുവിട്ടത്. നാളുകളായി  ഇക്കാര്യത്തിൽ ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ട്. പുതുവത്സരാശംസകൾ പങ്കുവച്ചുകൊണ്ടുള്ള ട്വീറ്റിലൂടെയാണ് തന്റെ രാഷ്ട്രീയ പ്രവേശന വിവരം പൊതുസമൂഹവുമായി  അദ്ദേഹം  പങ്കുവെച്ചത് . 

“പുതിയ തുടക്കം. കൂടുതൽ ഉത്തരവാദിത്വങ്ങൾ.  നിങ്ങളുടെ പിന്തുണയോടെ വരാനിരിക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി  ഞാൻ ജനപിന്തുണ തേടും. മണ്ഡലത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ  പിന്നീട്”. 

സ്വതന്ത്ര സ്ഥാനാർഥി എന്ന വാക്കുകൾ പ്രാധാന്യത്തോടെ, ഇംഗ്ലീഷിൽ വലിയ അക്ഷരത്തിലാണ് എഴുതിയിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. ഇത്തവണ ജനങ്ങളുടെ സർക്കാറായിരിക്കും കേന്ദ്ര ഭരണത്തിൽ വരിക എന്ന് ഹിന്ദിയിലും രേഖപ്പെടുത്തിയിട്ടുണ്ട്. 

പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന വെളിപ്പെടുത്തൽ പുറത്തു വന്നതോടെ രാഷ്ട്രീയ വൃത്തങ്ങളിൽ ഇതേപ്പറ്റി ചർച്ചകൾ തുടങ്ങി. ഏതു മണ്ഡലത്തിലാണ് താൻ മത്സരത്തിനിറങ്ങുക എന്ന് നടൻ വ്യക്തമാക്കിയിട്ടില്ലെങ്കിലും  അതേപ്പറ്റിയും ഊഹാപോഹങ്ങൾ പ്രചരിച്ചു തുടങ്ങി. ഇംഗ്ലീഷിനും മാതൃ ഭാഷയായ കന്നഡത്തിനും  പുറമെ തെലുഗ്, തമിഴ്, ഹിന്ദി ഭാഷകളിലും നല്ല പ്രാവീണ്യമുള്ള താരത്തിന് തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ  ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എവിടെ നിന്നും മത്സരിക്കാനാവുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. 

നേരത്തെ കർണാടകത്തിൽ  ജസ്റ്റ് ആസ്കിങ് എന്ന പേരിൽ ഒരു രാഷ്ട്രീയ  കാമ്പയിന്അദ്ദേഹം തുടക്കം കുറിച്ചിരുന്നു. അടുത്ത സുഹൃത്തും പത്ര പ്രവർത്തകയുമായ ഗൗരീ ലങ്കേഷിന്റെ കൊലപാതകത്തെ തുടർന്നാണ് രാഷ്ട്രീയ വിഷയങ്ങളിൽ പ്രകാശ് രാജ്  സജീവമായി പ്രതികരിച്ചു തുടങ്ങിയത്. 2017 സെപ്റ്റംബറിൽ ആണ് ബെംഗളൂരുവിലെ വീടിനു മുൻപിൽ വെച്ച് അജ്ഞാതരായ ആളുകൾ ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊലപ്പെടുത്തുന്നത്. 

സംഘ പരിവാറാണ് കൊലക്കു പിന്നിൽ എന്ന് പൊതു സമൂഹത്തിൽവ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു.  പിന്നീടങ്ങോട്ട് ബി ജെ പി ഉൾപ്പെടുന്ന സംഘ പരിവാർ സംഘടനകളുടെ കടുത്ത വിമർശകനായി അദ്ദേഹം  നിരന്തരം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടു.

ജനപ്രിയനും ജനകീയനുമായി ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം നിറഞ്ഞു നിൽക്കുന്ന താരമാണ് പ്രകാശ് രാജ്. ഹിന്ദി ഉൾപ്പെടെയുള്ള പ്രധാന ഇന്ത്യൻ ഭാഷകളിലെല്ലാം അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.

പ്രിയദർശൻ സംവിധാനം ചെയ്ത കാഞ്ചിവരം എന്ന തമിഴ് ചിത്രത്തിലൂടെ   മികച്ച നടനുള്ള ദേശീയ പുരസ്കാരവും പ്രകാശ് രാജ് നേടിയിട്ടുണ്ട്. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ദുബായ്  നിരത്തിൽ ഇനി ഡ്രൈവറില്ലാ ടാക്സിയും 

വനിതാ മതില്‍ ചരിത്ര വിജയമാക്കിയ സ്ത്രീ സമൂഹത്തിന് മുഖ്യമന്ത്രിയുടെ അഭിവാദ്യം