മുന്നറിയിപ്പ് സത്യമായി; വ്യാജ ചിത്രത്തിനെതിരെ പ്രണബ് മുഖർജിയുടെ പുത്രി രംഗത്തെത്തി

Pranab Mukherjee,daughter , Sharmistha Mukherjee , fake photo, RSS, Nagpur, morphing, BJP, Congress leader, speach, protest, social media, viral,

നാഗ്പൂര്‍: താൻ ഭയപ്പെട്ടത് തന്നെ സംഭവിച്ചതായി മുന്‍ പ്രസിഡന്റും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയുടെ പുത്രി ശര്‍മ്മിഷ്ഠ മുഖര്‍ജി ( Sharmistha Mukherjee ) അഭിപ്രായപ്പെട്ടു.

നാഗ്പൂരിലെ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത് മിനിട്ടിനുള്ളില്‍ തന്നെ പ്രണബ് മുഖര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രം വൈറലായതിനെ തുടർന്നാണ് ശര്‍മ്മിഷ്ഠ ഇത്തരമൊരു അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയത്.

എന്നാൽ, വ്യാജ ചിത്രത്തെ പറ്റി പ്രണബ് മുഖർജി ഇതുവരെ പ്രതികരിച്ചിട്ടില്ല. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന് സമാനമായി കറുത്ത തൊപ്പി ധരിച്ച്‌ സ്റ്റേജില്‍ നില്‍ക്കുന്ന പ്രണബിന്റെ വ്യാജ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

തുടർന്ന് കൈ നെഞ്ചിന് സമാന്തരമായി പിടിച്ച്‌ ആര്‍ എസ് എസ് മാതൃകയില്‍ സല്യൂട്ട് ചെയ്യുന്ന പ്രണബിന്റെ ചിത്രത്തിനെതിരെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി രംഗത്തെത്തുകയായിരുന്നു.

ഇതാണ് താന്‍ ഭയന്നതെന്നും ഇതിനെ കുറിച്ചാണ് താൻ നേരത്തെ പിതാവിന് മുന്നറിയിപ്പ് നല്‍കിയതെന്നും ശര്‍മ്മിഷ്ഠ തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി.

ചടങ്ങ് കഴിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ തന്നെ ബിജെപിയും ആര്‍ എസ് എസും അവരുടെ വിലകുറഞ്ഞ തന്ത്രം പുറത്തെടുത്തു എന്ന് അവർ ട്വീറ്റിൽ കുറ്റപ്പെടുത്തി.

Pranab Mukherjee,daughter , Sharmistha Mukherjee , fake photo, RSS, Nagpur, morphing, BJP, Congress leader, speach, protest, social media, viral,

വ്യാജ ചിത്രവും ശര്‍മ്മിഷ്ഠ ട്വീറ്റിൽ പങ്കു വച്ചിട്ടുണ്ട്. നാഗ്പൂരിലെ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പുത്രി നേരത്തെ പിതാവിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

നാഗ്പൂരിലെ ആര്‍ എസ് എസ് ചടങ്ങിൽ പങ്കെടുക്കുന്നതിലൂടെ ബിജെപിക്ക് നുണപ്രചാരണങ്ങള്‍ പടച്ചു വിടാനും അത് വിശ്വസനീയമാക്കാനും തന്റെ പിതാവ് അവസരം നല്‍കുകയാണെന്നാണ് ശര്‍മിഷ്ഠ നേരത്തെ കുറ്റപ്പെടുത്തിയത്.

ആര്‍ എസ് എസ് പരിപാടിയില്‍ എന്ത് പറഞ്ഞു എന്നല്ല, മറിച്ച്‌ ആര്‍ എസ് എസ് പരിപാടിയില്‍ പ്രണബ് മുഖര്‍ജി പങ്കെടുത്തു എന്നായിരിക്കും ചരിത്രത്തില്‍ രേഖപ്പെടുത്തുക എന്നായിരുന്നു ശര്‍മ്മിഷ്ഠയുടെ മുന്നറിയിപ്പ്.

കൂടാതെ വ്യാജ പ്രസ്താവനകളോടെ അക്കാര്യം പ്രചരിക്കുമെന്നും പ്രണബിന്റെ പുത്രി സൂചിപ്പിച്ചിരുന്നു. പരിപാടിയിലെ പ്രണബിന്റെ പ്രസംഗം വിസ്മരിക്കപ്പെടുമെന്നും എന്നാല്‍ പ്രണബ് പരിപാടിയില്‍ പങ്കെടുത്ത ചിത്രം കാലത്തെ അതിജീവിക്കുമെന്നും അവര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

മതേതരത്വമാണ് ഇന്ത്യയുടെ മതമെന്നും വിവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും സംഗമിച്ച് രൂപപ്പെട്ടതാണ് നമ്മുടെ ദേശീയതയെന്നും ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത പ്രണബ് മുഖർജി ചൂണ്ടിക്കാട്ടിയിരുന്നു.

ഇതാണു നമ്മെ വിശിഷ്ടരും സഹിഷ്ണുതയുള്ളവരുമാക്കി മാറ്റുന്നതെന്നു പറഞ്ഞ അദ്ദേഹം വെറുപ്പിനേയും വിവേചനത്തിനെയും പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തിന്റെ സ്വത്വത്തിന് ഭീഷണിയാണെന്ന മുന്നറിയിപ്പും നൽകിയിരുന്നു.

ഇന്ത്യന്‍ ദേശീയത എന്നത് മറ്റുള്ളവരെ ഒഴിവാക്കുന്നതോ നാശത്തിന് കാരണമാകുന്നതോ അല്ലെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

അസഹിഷ്ണുത നമ്മുടെ രാജ്യത്തിന്റെ വ്യക്തിത്വത്തിന് പ്രതിബന്ധമുണ്ടാക്കുന്നതായും രാജ്യത്തോടുള്ള സമര്‍പ്പണമാണ് ദേശസ്‌നേഹമെന്നും പ്രണബ് മുഖര്‍ജി വ്യക്തമാക്കി.

രാജ്യം, ദേശീയത, രാജ്യസ്‌നേഹം എന്നിവയെക്കുറിച്ചുള്ള തന്റെ സങ്കൽപ്പങ്ങൾ പങ്കുവെക്കാനാണ് താൻ ചടങ്ങിൽ പങ്കെടുത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

പ്രണബ് മുഖര്‍ജിയില്‍ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടെങ്കില്‍ തങ്ങള്‍ കൃതാർത്ഥരാണെന്നും സംഘ് സംഘാണെന്നും പ്രണബ് പ്രണബാണെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പ്രസ്താവിച്ചിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന്? എതിർപ്പുമായി കോൺഗ്രസ് നേതാക്കൾ

Malappuram DCC Office , Muslim League, flag, Congress,  Rajya Sabha Seat ,  Kerala Congress,Mani , Congress, leaders, Rahul Gandhi, meeting , Sudheeran, Ummen Chandy, 

രാജ്യസഭാ സീറ്റ്‌ വിവാദം: മലപ്പുറം ഡിസിസി ഓഫീസിൽ മുസ്ലിംലീ​ഗിന്റെ പതാക