പ്രണവപത്മം പുരസ്കാരം മോഹന്‍ലാലിന്

തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം വജ്രബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രണവപത്മം പുരസ്കാരം നടന്‍ മോഹന്‍ലാലിന് . ഈ വരുന്ന മാര്‍ച്ച് 25ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ വച്ച് മുന്‍ നേപ്പാല്‍ പ്രധാനമന്ത്രിയും ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി(യുണിഫൈഡ് മാര്‍ക്സിസ്റ്റ് ലെനിസ്റ്റ്) യുടെ മുന്‍ചെയര്‍മാനും സ്ഥാപക നേതാവുമായ ജാലാനാഥ് ഖനല്‍ പുരസ്കാരം സമ്മാനിക്കും.

ശാന്തിഗിരി ആശ്രമം പ്രതിനിധി സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈക്കാര്യം അറിയിച്ചത്. ചലച്ചിത്ര സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി, സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍, സംവിധായകനും നടനുമായ കെ. മധുപാല്‍,സരസ്വതി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്‍മാന്‍ ഡോ. ജി. രാജ് മോഹന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരത്തിനായി മോഹന്‍ലാലിനെ തിരഞ്ഞെടുത്തത്.

ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. ചലച്ചിത്ര രംഗത്തും സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലും നല്‍കിയ സമഗ്ര സംഭാവന മുന്‍നിര്‍ത്തിയാണ് മോഹന്‍ലാലിന് പുരസ്കാരം നിശ്ചയിച്ചതെന്ന് ജൂറി അംഗങ്ങള്‍ പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

‘മനോഹരം’ വിനീതിന് പറയാനുള്ളത്

ശുഭരാത്രിയിൽ ദിലീപിന്റെ നായികയായി അനുസിത്താര