പ്രവാസി ഡിവിഡന്‍റ് പദ്ധതി നടപ്പാക്കാന്‍ ഓര്‍ഡിനന്‍സ്

Mani , K M Mani , UDF, Chengannur, by election, Kerala Congress, chairman, PJ Joseph, Jose K Mani, CPM, BJP, election, meeting, 

തിരുവനന്തപുരം: കേരളാ പ്രവാസി കേരളീയ ക്ഷേമബോര്‍ഡ് ആവിഷ്കരിച്ച ‘പ്രവാസി ഡിവിഡന്‍റ് പദ്ധതി 2018’ നടപ്പാക്കുന്നതിന് പ്രവാസി കേരള ക്ഷേമ ആക്ടില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. 

പ്രവാസി കേരളീയരില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതിനും ഈ നിക്ഷേപം ഉപയോഗിച്ച് കിട്ടുന്ന തുകയും സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് നിക്ഷേപകര്‍ക്ക് പ്രതിമാസം ഡിവിഡന്‍റ് നല്‍കുന്ന പദ്ധതി നടപ്പാക്കാനും ഉദ്ദേശിച്ചാണ് നിയമം ഭേദഗതി ചെയ്യുന്നത്. 

പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തുന്ന കേരളീയര്‍ക്ക് നിശ്ചിത വരുമാനം ലഭിക്കുന്ന രീതിയിലാണ് പ്രവാസി ഡിവിഡന്‍റ് പദ്ധതി വിഭാവനം ചെയ്തിട്ടുളളത്.

ഈ പദ്ധതിയിലൂടെ സ്വരൂപിക്കുന്ന തുക കിഫ്ബിക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് കൈമാറും. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരളത്തിൽ ബി ജെ പി നേരിടാനിരിക്കുന്നത് സ്വന്തം വാട്ടർലൂവിനെയാണ്  

ആക്രമണം: മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു