Pregnant Women , Summer,Skin Care ,  Tips ,healthy fats, moisturize,body butters,anti-rash creams,Virgin Coconut Oil, massage oil , massage ,improves, blood circulation, tones skin, sleep,
in , ,

ഗർഭിണികളുടെ വേനൽക്കാല ചർമ്മ സംരക്ഷണത്തിന് ഇതാ ചില മികച്ച മാർഗ്ഗങ്ങൾ

സ്ത്രീകൾക്ക് സന്തോഷകരമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ഗർഭകാലം പലപ്പോഴും അവർക്ക് ഒട്ടേറെ ശാരീരിക മാനസിക പ്രശ്നങ്ങളും നൽകാറുണ്ട്. ഓരോ ഗർഭിണിയും ( Pregnant Woman ) മാനസികമായും ശാരീരികമായും നല്ലൊരു അമ്മയാകുവാൻ തയ്യാറെടുക്കുന്ന ഗർഭകാലത്ത് അവർക്ക് വളരെയേറെ പരിചരണവും ശ്രദ്ധയും ആവശ്യമാണ്.

താൻ ഗർഭിണിയാണ് എന്ന് അറിയുന്ന നിമിഷം മുതൽ ഒരു സ്ത്രീയുടെ ഉള്ളിൽ അമ്മയെന്ന മഹനീയമായ വികാരം ഉണരുന്നു. അമ്മയുടെ ആരോഗ്യമാണ് കുഞ്ഞിനെ സ്വാധീനിക്കുന്നത് എന്ന ചിന്ത അവളെ സ്വയം സ്നേഹിക്കുവാനും പരിപാലിക്കുവാനും പ്രേരിപ്പിക്കുന്നു.

ഗർഭാവസ്ഥയിൽ ശാരീരികാരോഗ്യം പോലെ പ്രധാനമാണ് ചർമ്മരോഗ്യവും. പ്രത്യേകിച്ചും വേനൽ കാലത്ത് ചർമ്മരോഗ്യത്തിന് പ്രത്യേക പരിചരണം നൽകേണ്ടത് വളരെ ആവശ്യമാണ്.

ചർമ്മസംരക്ഷണത്തിൽ ശരിയായ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തുന്നത് വേനൽക്കാലത്തെ ചർമ്മപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ചൂടുകുരു, ചൂട് കൊണ്ട് ഉണ്ടാവുന്ന തടിപ്പ്, ചർമ്മം വലിയുക, സ്ട്രെച്ച് മാർക്ക് എന്നിവ ഒഴിവാക്കാൻ ചർമ്മത്തിന് അനുയോജ്യമായ നിലവാരമുള്ള ഉൽപ്പന്നങ്ങളുടെ ഉപയോഗം കൊണ്ട് സാധിക്കും.

എന്നാൽ ഗർഭിണിമാരും അടുത്തകാലത്ത് അമ്മയായവരും അവരുടെ ചർമ്മരോഗ്യത്തിന് വേണ്ട വിധത്തിൽ പരിചരണവും ശ്രദ്ധയും നൽകാറില്ലെന്നാണ് പൊതുവെയുള്ള കണ്ടെത്തൽ.

ഗർഭകാലത്തും അതിനുശേഷവും സ്ത്രീകളുടെ ചർമ്മത്തിൽ തടിപ്പുകളും, കറുത്ത കലകളും, വീണ്ടുകീറലുകളും, വരൾച്ചയും അനുഭവപ്പെടാറുണ്ട്. ഈ അവസ്ഥയെ എങ്ങനെ നേരിടാമെന്ന് നോക്കാം.

ഇതിനായി ദിനവും അൽപം സമയവും മനസും ചർമ്മസംരക്ഷണത്തിനായി മാറ്റി വച്ചാൽ മതിയാകും. ചർമ്മസംരക്ഷണത്തിനായി ഇതാ ചില മാർഗ്ഗങ്ങൾ.

, Summer,Skin Care , Tips ,healthy fats, moisturize,body butters,anti-rash creams,Virgin Coconut Oil, massage oil , massage ,improves, blood circulation, tones skin, sleep,

* എള്ളെണ്ണ, കറ്റാർ വാഴ, കൊക്കോ ബട്ടർ, ബദാം ഓയിൽ, ലാവെൻഡർ ഓയിൽ തുടങ്ങിയവ അടങ്ങിയിട്ടുള്ള ഉത്പന്നങ്ങൾ വേനൽക്കാലത്ത് ഉപയോഗിക്കുന്നത് ചർമ്മത്തിന് വളരെ നല്ലതാണ്.

* ഗർഭിണികൾ ആരോഗ്യദായകങ്ങളായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് അത്യുത്തമമാണ്. കാരണം ഇത് മികച്ച രീതിയിൽ ചർമ്മ പ്രശ്‍നങ്ങൾ പരിഹരിക്കുന്നു.

* ഗർഭകാലത്ത് മാനസിക പിരിമുറുക്കം കുറക്കേണ്ടതിന്റെ ആവശ്യകത വളരെയേറെയാണ്. ആവശ്യത്തിനുള്ള ഉറക്കം, ഗർഭകാലത്തെ മസ്സാജുകൾ, മനസ്സിന് ഉന്മേഷം നൽകുന്ന ആരോമ തെറാപ്പി തുടങ്ങിയവ മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുന്നു.

* വേനൽകാലത്ത് ചർമ്മം ഈർപ്പമുള്ളതായി സൂക്ഷിക്കണം. പ്രകൃതിദത്തമായ നല്ല സുഗന്ധമുള്ള ഔഷധസസ്യങ്ങള്‍ കൊണ്ടുള്ള ക്രീമുകൾ ഉപയോഗിക്കുന്നത് ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നതിലൂടെ ചർമ്മത്തിന് മാത്രമല്ല മനസിനും ശാന്തി ലഭിക്കും.

* നല്ലയിനം മസാജ് എണ്ണകൾ ഉപയോഗിച്ച് ചർമ്മം മസ്സാജ് ചെയ്യുന്നത് ഗുണകരമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ രക്തയോട്ടം വർദ്ധിക്കും. തന്മൂലം ചർമ്മത്തിന്റെ തിളക്കം വർദ്ധിക്കുന്നതിന് പുറമെ നല്ല ഉറക്കവും ലഭിക്കും.

* അനുയോജ്യമായ ബോഡി ബട്ടേഴ്സ് തെരെഞ്ഞടുക്കുക. ഇത് ചർമ്മം ഈർപ്പമായിരിക്കുവാൻ ഏറെ സഹായിക്കും. ഒരു ലോഷൻ ഉപയോഗിക്കുന്നതിനേക്കാൾ ഇരട്ടി ഫലമാണ് ബട്ടറിലൂടെ ചർമ്മത്തിന് ലഭിക്കുന്നത്.

* ഗർഭിണികളും അടുത്തകാലത്ത് അമ്മമാരായവരും അവർക്കായി പ്രത്യേകം തയ്യാറാക്കിയ ആന്റി-റഷ് ക്രീമുകൾ തെരഞ്ഞെടുക്കണം. ഈ ക്രീമുകൾ ചർമ്മത്തെ സംരക്ഷിക്കുകയും തടിപ്പ് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ചൊറിച്ചിൽ, അണുബാധ എന്നിവ കുറയ്ക്കാനും സഹായിക്കുന്നു.

* ദിവസവും രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇത് ചർമ്മം ഹൈഡ്രേറ്റാകാനും ഈർപ്പം നിലനിർത്താനും സഹായിക്കുന്നു.

, Summer,Skin Care , Tips ,healthy fats, moisturize,body butters,anti-rash creams,Virgin Coconut Oil, massage oil , massage ,improves, blood circulation, tones skin, sleep,

കടപ്പാട്: ന്യൂസ് 18.കോം

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Ganja, Malappuram, Tirurangadi , 60 kilo, woman, arrest, vehicle inspection, police, case,  investigation, ganja sweet, Kerala,

തിരൂരങ്ങാടിയില്‍ പിടിച്ചെടുത്തത് 60 കിലോ കഞ്ചാവ്; മൂന്ന് പേർ അറസ്റ്റിൽ

weekly-cartoon-hakus-manasa-vacha-march-26-2018

കീഴാറ്റൂർ: ഇന്നലെ; ഇന്ന്