Prem Nazir, library, fire, anti social , Chirayinkeezhu, foundation stone, all time super star, Malayalam film industry, x-ray unit, hospital, building, books, toys, police, case, investigation,
in ,

പ്രേംനസീർ ജന്മനാട്ടിൽ നിർമ്മിച്ച വായനാശാല സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു

ചിറയിൻകീഴ്: അനശ്വര നടൻ പ്രേംനസീറിന്റെ ( Prem Nazir ) ജന്മനാട്ടിൽ കലാ സാമൂഹിക സാംസ്കാരിക രംഗത്തെ ഉന്നമനത്തിനായി പ്രേം നസീർ തന്നെ 1958-ൽ തറക്കല്ലിട്ട് നിർമ്മിച്ച വായനശാല ശനിയാഴ്ച പുലർച്ചെ സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു.

വായനശാലയിലെ മുറികളിൽ സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപ വിലവരുന്ന പുസ്തകങ്ങളും കളിക്കോപ്പുകളും കത്തിനശിച്ചു. സംഭവത്തെ തുടർന്ന് ചിറയിൻകീഴ് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കലാ സാമൂഹിക സാംസ്കാരിക രംഗത്തുള്ളവർ പ്രതിഷേധിച്ചു.

Prem Nazir, library, fire, anti social , Chirayinkeezhu, foundation stone, all time super star, Malayalam film industry, x-ray unit, hospital, building, books, toys, police, case, investigation,

വായനശാല തീയിട്ട് നശിപ്പിച്ചവരെ അടിയന്തിരമായി പിടികൂടണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും, പ്രേം നസീർ അനുസ്മരണ കമ്മിറ്റിയുടെ ചെയർമാനുമായ ആർ.സുഭാഷും, സി പി ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അൻവർ ഷായും ആവശ്യപ്പെട്ടു.

പ്രേംനസീറിന്റെ മരണശേഷം ജന്മനാട്ടിൻ സ്മാരകം വേണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെ നടപ്പായിട്ടില്ല. ഈ കെട്ടിടം പുതുക്കി പണിത് പ്രേംനസീറിന്റെ സ്മരണയിൽ തന്നെ ഡിജിറ്റൽ ലൈബ്രറിയും, ഡിജിറ്റൽ ഫിലിം ക്ലബും ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നാടിന്റെ വികസനത്തിനായി പ്രേം നസീർ നിർമ്മിച്ച് നൽകിയ ഈ വായനശാലയും, ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ എക്സ് റേ യൂണിറ്റ് പ്രവർത്തിക്കുന്ന കെട്ടിടവും പൊളിഞ്ഞ് വീഴാറായ അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് ഇവയ്ക്ക് നേരെ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം ശക്തമായത്.

Prem Nazir, library, fire, anti social , Chirayinkeezhu, foundation stone, all time super star, Malayalam film industry, x-ray unit, hospital, building, books, toys, police, case, investigation,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Railway , Indian Railway , terminate, 13000 employees, long unauthorized leave, services, officials, train service, vacancy, press release, railway employees, metro service, job, campaign, awareness programme, efficiency,

അനധികൃതമായി നീണ്ട അവധിയെടുത്ത ജീവനക്കാരെ റെയിൽവേ പിരിച്ചു വിടാനൊരുങ്ങുന്നു