രൂക്ഷമായ കടലാക്രമണം പ്രതിരോധിക്കാൻ അടിയന്തര നടപടി തുടങ്ങി

ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേർന്നു

വലിയതുറ, കൊച്ചുതുറ മേഖലകളിലെ രൂക്ഷമായ കടലാക്രമണം പ്രതിരോധിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിച്ചതായി ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ആലോചിക്കുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. 

രൂക്ഷമായ കടലാക്രമണം നേരിടുന്ന ഭാഗങ്ങളിൽ അടിയന്തരമായി മണൽ ചാക്കുകൾ നിരത്തുന്നതിന് വൻകിട ജലസേചന വകുപ്പിനെ യോഗം ചുമതലപ്പെടുത്തി. കടലാക്രമണ ഭീഷണി നേരിടുന്ന ഭാഗങ്ങളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കും. വലിയതുറ ഭാഗത്ത് കടൽക്ഷോഭം പ്രതിരോധിക്കുന്നതിനായി കല്ലിടുന്ന പദ്ധതി ടെൻഡർ പൂർത്തിയാകുന്ന മുറയ്ക്ക് യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കും.

വി.എസ്.ശിവകുമാർ എം.എൽ.എ, കൗൺസിലർമാരായ ബീമാപ്പള്ളി റഷീദ്, ഷീബാ പാട്രിക്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജോൺ വി. സാമുവൽ, തിരുവനന്തപുരം തഹസിൽദാർ ഹരിശ്ചന്ദ്രൻ നായർ, മുട്ടത്തറ വില്ലേജ് ഓഫീസർ ശൈലജൻ, വൻകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പി.കെ.ബാലചന്ദ്രൻ, പോർട്ട് കൺസർവേറ്റർ എം.ബിനു, വലിയതുറ ഇടവക വികാരി ഫാ. ഡേവിഡ്സൺ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഛത്തീസ്ഗഡിൽ ടി ഷർട്ടിനും ജീൻസിനും വിലക്ക്, സർക്കാർ ജീവനക്കാർ ” മാന്യമായ ” വസ്ത്രം ധരിച്ചെത്തണമെന്ന്‌ കളക്ടറുടെ ഉത്തരവ് 

ഇന്ത്യയുടെ വളർച്ചാനിരക്ക് ഊതിപ്പെരുപ്പിച്ചതെന്ന് മോദിയുടെ മുൻ സാമ്പത്തിക ഉപദേഷ്ട്ടാവ്