Travancore Devaswom Board, Governor, p Sadasivam, ordinance, term, reduce, 2 years, governing body, recommendation, cabinet, LDF, government, Prayar Gopalakrishnan, president, Ajay Tharayil, member, appointed, Sabarimala, Hindu Religious Institutions Act, non-Brahmin priests, Travancore Devaswom Board
in ,

അബ്രാഹ്മണരുടെ ശാന്തി നിയമനം: അഭിനന്ദനവുമായി കമല്‍‌

ചെന്നൈ: അബ്രാഹ്മണരായ ശാന്തിമാരെ (non-brahmin-priest) നിയമിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ നടന്‍ കമല്‍ഹാസന്‍ (Kamal Haasan) അഭിനന്ദിച്ചു. കൂടാതെ ഈ തീരുമാനം കൈക്കൊള്ളാന്‍ ആര്‍ജ്ജവം കാണിച്ച മുഖ്യമന്ത്രിയെ കമൽ തന്റെ ട്വീറ്റിലൂടെ പ്രകീർത്തിച്ചു.

‘കൊള്ളാം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 36 അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് എന്റെ സല്യൂട്ട്. പെരിയാറിന്റെ സ്വപ്‌നം സാർത്ഥകമായിരിക്കുന്നു.’എന്നാണ് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തത്. ദേവസ്വം ബോര്‍ഡ് നിയമനത്തെ പുകഴ്ത്തി ഇംഗ്ലീഷിലും തമിഴിലും കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.

ജാതി അടിസ്ഥാനത്തിലല്ലാതെ 36 പേരെ നിയമിക്കാനുള്ള തീരുമാനത്തിലൂടെ പെരിയോറിന്‍റെ സ്വപ്നം സഫലമായെന്നും കമലഹാസന്‍ കൂട്ടിച്ചേര്‍ത്തു. അബ്രാഹ്മണരായ ശാന്തിക്കാരെ നിയമിക്കാനുള്ള കേരള സര്‍ക്കാര്‍ നടപടിയെ പ്രശംസിച്ച് ഡി.എം.കെ. വര്‍ക്കിങ് പ്രസിഡന്റ് സ്റ്റാലിനും എം.ഡി.എം.കെ. നേതാവ് വൈകോയും നേരത്തെ രംഗത്തെത്തിയിരുന്നു.

ചരിത്രപരമായ തീരുമാനമാണെന്നും ക്ഷേത്രാചാരങ്ങളില്‍ ആദ്യമായി സാമൂഹികനീതി നടപ്പാക്കിയ പാര്‍ട്ടിയുടെ പിന്തുടര്‍ച്ചക്കാര്‍ എന്ന നിലയില്‍ ഡി.എം.കെ. ഈ ചരിത്ര സംഭവത്തില്‍ സന്തോഷിക്കുന്നുവെന്നും സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രിയ്ക്ക് കത്തയച്ച വൈകോ കേരള സര്‍ക്കാരിന്റെ നടപടി മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗദീപമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. തൊട്ടുകൂടായ്മയ്ക്കെതിരെ കേരളത്തില്‍ നടന്ന വൈക്കം സത്യാഗ്രഹത്തിന് പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കര്‍ നേതൃത്വം നല്‍കിയത് ഈ അവസരത്തില്‍ സ്മരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Godhra,train burning case, Gujarat HCGodhra,train burning case, Gujarat HC

ഗോധ്ര കൂട്ടക്കൊല: 11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി

dr-v-c-harris-death-literary-critic

സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ ഡോ വി സി ഹാരിസ് അന്തരിച്ചു