പ്രൈം മിനിസ്റ്റർ നരേന്ദ്രമോദി ഏപ്രിൽ രണ്ടാം വാരം തീയറ്ററുകളിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയായി വിവേക് ഒബ്റോയ് വേഷമിടുന്ന ഒമങ്ങ് കുമാർ ചിത്രം പി എം നരേന്ദ്ര മോദി ഏപ്രിൽ പന്ത്രണ്ടിന് പ്രദർശനത്തിനെത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തിലെ വ്യത്യസ്ത കാലഘട്ടങ്ങളെ ചിത്രീകരിക്കുന്ന സത്യസന്ധമായ ബയോപിക് എന്നാണ് ചിത്രത്തെപ്പറ്റിയുള്ള  അണിയറ പ്രവർത്തകരുടെ  അവകാശവാദം.  

ആർ എസ് എസ് പ്രവർത്തകനായി പൊതു രംഗത്ത് വന്ന മോദി പ്രധാനമന്ത്രി പദം കയ്യാളുന്നത് വരെയുള്ള സംഭവബഹുലമായ ജീവിതമാണ് സിനിമ പറയുന്നത്.  ബോളിവുഡ് താരം വിവേക് ഒബ്റോയിയാണ് മോദിയായി വേഷമിടുന്നത്. 

“എന്നും പുലർച്ചെ രണ്ടരയ്ക്ക് അദ്ദേഹത്തിന്റെ മേക്കപ്പ് തുടങ്ങും. ഏഴെട്ട് മണിക്കൂറെടുത്താണ് അത് പൂർത്തിയാവുന്നത്. എട്ടു മണിയോടെ ഷൂട്ടിങ്ങ് ആരംഭിക്കും. വിവേക് ഒബ്റോയി വളരെയേറെ അർപ്പണബോധമുള്ള ഒരു നടനാണ്,” ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു. 

“ഷൂട്ടിങ്ങ് സമയത്ത് ദ്രാവകരൂപത്തിലുള്ള ആഹാരം മാത്രമേ അദ്ദേഹത്തിന് കഴിക്കാനാവൂ.  എന്നാൽ ഒരു പരാതിയും പറയാതെ, അങ്ങേയറ്റം സഹകരിക്കാൻ അദ്ദേഹം മനസ്സുവെയ്ക്കുന്നു.”

സറീന വഹാബാണ് മോദിയുടെ അമ്മ ഹീരാ ബെന്നിന്റെ വേഷത്തിൽ. ഭാര്യ യശോദാ ബെന്നായി ബർക്ക ബിഷ്ടും അമിത് ഷാ ആയി മനോജ് ജോഷിയും എത്തുന്നു. 

പതിനേഴാം ലോക്സഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്‌. ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴ് ഘട്ടങ്ങളായാണ്  പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.  ഏപ്രിൽ 23നാണ് മോദിയുടെ സ്വന്തം സ്റ്റേറ്റായ ഗുജറാത്തിലെ തെരഞ്ഞെടുപ്പ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

തലവേദനയാവുന്ന സ്പാം മെസേജുകൾ 

ലോക് സഭ: ആദ്യഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനമായി