Prithviraj , fan, reply, 9, vishnudeva , Supriya, motion poster, Instagram, dubmash Prithviraj Sukumaran, prithvi
in , ,

ആരാധകനെ ഞെട്ടിച്ച് പൃഥ്വിരാജിന്റെ പ്രതികരണം

തന്റെ പ്രിയ താരത്തിനോടുള്ള ആരാധന പല രീതിയിലാണ് ആരാധകർ പ്രകടിപ്പിക്കാറുള്ളത്. പ്രിയ താരത്തെ മുന്നിൽ കാണവേ ചിലർ അത്യാഹ്ലാദത്തോടെ പലപ്പോഴും നില മറന്ന് പെരുമാറാറുണ്ട്. അനുവാദമില്ലാതെ താരത്തിനൊപ്പം സെൽഫിയെടുത്തും പ്രിയതാരത്തെ തൊട്ടും തലോടിയും തങ്ങളുടെ സ്നേഹവും ആരാധനയും പങ്കു വയ്ക്കുന്ന പലരും പലപ്പോഴും താരത്തിൽ നിന്നുള്ള അപ്രതീക്ഷിതമായ പെരുമാറ്റത്തിനാൽ പൊതുജന മധ്യത്തിൽ ഇളഭ്യരാകാറുണ്ട്. താരങ്ങളുടെ മോശം പെരുമാറ്റത്തെ സംബന്ധിച്ചു പിന്നീട് വിവാദങ്ങൾ ഉടലെടുത്ത സംഭവങ്ങൾ ഈയിടെയായി വാർത്തകളിൽ നിറയവെയാണ് തന്റെ ആരാധകനെ തൃപ്‌തിപ്പെടുത്തുന്ന പെരുമാറ്റവുമായി മലയാളത്തിന്റെ യുവതാരമായ പൃഥ്വിരാജ് (  Prithviraj ) ശ്രദ്ധ നേടുന്നത്.

പൃഥ്വിരാജിന്റെ ഡബ്സ്മാഷുകളിലൂടെ പ്രശസ്തനായ വിഷ്ണു ദേവ പൃഥ്വിയുടെ കടുത്ത ആരാധകന്‍ കൂടിയാണ്.
കഴിഞ്ഞ ദിവസം പൃഥ്വിയുടെ ഇന്‍സ്റ്റാഗ്രാം ചിത്രത്തിന് താഴെ വിഷ്ണു ഒരു അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന് താരം നല്കിയ മറുപടിയും അതിനോടുള്ള ആരാധകന്റെ വികാരഭരിതമായ പ്രതികരണവുമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ നിറഞ്ഞ കൈയ്യടികളോടെ ഏറ്റെടുത്തത്.

താൻ പൃഥ്വിയുടെ വലിയൊരു ആരാധകനാണെന്നും പൃഥ്വിയുടെ ഡബ്സ്മാഷുകള്‍ താന്‍ ചെയ്യുന്നത് എന്നെങ്കിലും താരം അവ കാണുമെന്ന പ്രതീക്ഷയില്‍ മാത്രമാണെന്നും വിഷ്ണു കുറിച്ചിരുന്നു. തന്റെ വീഡിയോകളില്‍ ഏതെങ്കിലും ഒരെണ്ണമെങ്കിലും പൃഥ്വി കണ്ടാല്‍ അതില്‍ പരം അഭിമാനം തനിക്ക് വേറെയില്ലെന്നും ഒരു തവണയെങ്കിലും അത് കാണണമെന്നും വിഷ്ണു അഭ്യർത്ഥിച്ചിരുന്നു.

വിഷ്ണുവിനെ കൂടി ഞെട്ടിച്ചു കൊണ്ട് പൃഥ്വിരാജ് മറുപടി നൽകി. ഒന്നല്ല വിഷ്ണുവിന്റെ ഒരുപാട് വീഡിയോസ് താന്‍ കണ്ടിട്ടുണ്ടെന്നും വിഷ്ണുവിന്റെ സമര്‍പ്പണ മനോഭാവം തനിക്കുള്ള വലിയ പ്രശംസയാണെന്നും യുവതാരം വ്യക്തമാക്കി.

വിഷ്ണുവിനെപ്പോലെയുള്ള ആരാധകനെ ലഭിച്ചത് ഒരു അഭിമാനമായി കാണുന്നതായും വിഷ്ണു ആഗ്രഹിക്കുന്നതെല്ലാം ഒരുനാള്‍ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നതായും പൃഥ്വി അഭിപ്രായപ്പെട്ടു. ഉടന്‍ തന്നെ നേരില്‍ കാണാമെന്ന പ്രതീക്ഷ നൽകിക്കൊണ്ട് പൃഥ്വി വിഷ്ണുവിന് നല്‍കിയ മറുപടിയിൽ ആരാധകൻ വികാരാധീനനായി.

 Prithviraj , fan, reply, 9, vishnudeva , Supriya, motion poster, Instagram, dubmash Prithviraj Sukumaran, prithvi

പൃഥ്വി പറഞ്ഞ പോലെ തങ്ങള്‍ വിഷ്ണുവിന്റെ ധാരാളം വീഡിയോകള്‍ കണ്ടിട്ടുണ്ടെന്നും വിഷ്ണുവിന്റെ ഭാവി പരിപാടികള്‍ക്കെല്ലാം ആശംസകള്‍ നേരുന്നുവെന്നും പൃഥ്വിയുടെ ഭാര്യ സുപ്രിയയും കുറിച്ചു.

ഇതില്‍ക്കൂടുതല്‍ തനിക്കൊന്നും വേണ്ടെന്നും താനിപ്പോഴും കരയുകയാണെന്നും പൃഥ്വിയുടെ മറുപടി കണ്ട ആരാധകൻ വ്യക്‌തമാക്കി. താന്‍ പൃഥ്വിയെ ഒരുപാട് ഇഷ്ടപ്പെടുന്നതായും എന്നും പൃഥ്വിയുടെ നമ്പര്‍ വണ്‍ ആരാധകനായിരിക്കുമെന്നും സന്തോഷാധിക്യത്താല്‍ വിഷ്ണു മറുപടി നൽകി.

തന്റെ പുതിയ ചിത്രമായ ‘9’ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പൃഥ്വി ഇപ്പോൾ മനാലിയിലാണ്. പൃഥ്വിയും സുപ്രിയയും സാരഥ്യം വഹിക്കുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനി ആദ്യമായി നിർമ്മിക്കുന്ന ഈ ചിത്രത്തിനൊപ്പം രാജ്യാന്തര നിർമ്മാണ കമ്പനിയായ സോണി പിക്ചേർഴ്സും കൈകോർത്തിരിക്കുകയാണ്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അടുത്തിടെ പുറത്തു വിട്ടിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

CBSE, class 10, exam results, announced, websites, students, registered, exams, CBSE board exams , Thiruvananthapuram , top region , 99.60 per cent, qualified candidates, ICSE, Class 10, ISC ,Class 12, exam, results ,declared, Swayam Das, students, class 10, topper, India, Thiruvananthapuram, exam, marks, score,

ഐസിഎസ്ഇ, ഐഎസ്‌സി പത്ത്, പ്ലസ്ടു പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു; മലയാളി വിദ്യാർത്ഥികൾ തിളങ്ങി

Karnataka election, Siddaramaiah, lost, Chamundeswary, CM, chief minister, congress, BJP, JDS

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ടു