in , ,

യാത്രാ ദുരിതത്തിന് അന്ത്യം; സ്വകാര്യ ബസ് സമരം പിൻവലിച്ചു

തിരുവനന്തപുരം: ദിവസങ്ങളായി യാത്രക്കാരെ വലച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം ( private bus strike ) പിൻവലിച്ചെന്ന് ബസുടമകൾ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ബസുടമകൾ തീരുമാനിച്ചത്.

മിനിമം ചാർജ് 10 രൂപയാക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോയെങ്കിലും വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കണമെന്നായിരുന്നു ബസുടമകളുടെ പ്രധാന ആവശ്യം.

എന്നാൽ വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കണമെന്ന ആവശ്യം ഇപ്പോൾ  അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ നിരക്കു വർദ്ധന പിന്നീട് പരിഗണിക്കാമെന്നും അവശ്യമെങ്കിൽ ബസുടമകളുടെ പ്രശ്നങ്ങളെക്കുറിച്ച് പിന്നീട് ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഈ ഉറപ്പിനെ തുടർന്നാണ് അഞ്ചാം ദിവസത്തിലേക്കു കടക്കുന്ന സമരം പിൻവലിക്കാൻ ബസുടമകൾ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയും ജനങ്ങളുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണ് സമരം പിൻവലിച്ചതെന്ന് ബസുടമകൾ അറിയിച്ചു.

സമരം നാലാം ദിവസത്തിലേക്ക് കടന്നപ്പോൾ തന്നെ സ്വകാര്യ ബസുടമകൾക്കിടയിൽ അഭിപ്രായഭിന്നത രൂക്ഷമായിരുന്നു. ഇതോടെ സമരം അവസാനിപ്പിക്കണമെന്ന് ബസുടമകൾക്കിടയിൽ നിന്ന് തന്നെ ആവശ്യമുയർന്നിരുന്നു.

ബസ് സമരത്തെ നേരിടാൻ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെ തിരുവനന്തപുരത്തും തൊടുപുഴയിലും ഇന്നലെ ചില സ്വകാര്യ ബസുകൾ സർവ്വീസ് പുനരാരംഭിച്ചിരുന്നു. തൃശൂരിൽ നൂറോളം ടൂറിസ്‌റ്റ്‌ ബസ്സുകളാണ് ഇന്നലെ സർവീസ് നടത്തിയത്.

സമരത്തിൽ പങ്കെടുക്കുന്ന ബസുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നാണ് സർക്കാർ ഇന്നലെ പ്രഖ്യാപിച്ചത്. കൂടാതെ സര്‍വീസ്‌ നടത്താന്‍ തയ്യാറാകുന്ന സ്വകാര്യ ബസുകള്‍ക്ക്‌ സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന്‌ ഇന്നലെ ഗതാഗത മന്ത്രി അറിയിച്ചിരുന്നു.

നിലവിലെ സ്വകാര്യ ബസ് സമരം പെര്‍മിറ്റ് വ്യവസ്ഥകളുടെ ലംഘനമാണെന്നും കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടി തൃപ്തികരമല്ലെങ്കില്‍ പെര്‍മിറ്റുകള്‍ തിരികെ വാങ്ങി ഒാടാന്‍ താല്‍പര്യമുള്ള മറ്റ് സ്വകാര്യ ഒാപ്പറേറ്റര്‍മാര്‍ക്ക് നല്‍കുമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ പത്മകുമാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ബസ്‌ നിരക്കില്‍ വര്‍ദ്ധന വരുത്താനും കുറഞ്ഞ നിരക്ക് എട്ടു രൂപയാക്കാനും നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

എന്നാൽ നിരക്ക് വർദ്ധനവിനെ തുടർന്നുള്ള ജനരോഷം തണുപ്പിക്കുവാനായി സ്വകാര്യ ബസ്സുടമകളും സർക്കാരും ഒത്തുകളിച്ചതാണെന്നും അതിന്റെ ഭാഗമായാണ് വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ സമരം തുടർന്നതെന്നും ആക്ഷേപമുണ്ട്.

kerala, indefinite bus strike,called off, bus owners, students, ticket, KSRTC, govt, private bus operators, transport minister A K Saseendran, chief minister, meeting, tuesday, pinarayi private bus strike, called off, meeting, CM, Tuesday

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

banana cultivation, Agriculture Minister , agriculture sector , value addition potential , development, farm produce,,V S Sunil Kumar ,negative growth, Kerala,scientific innovations, organised ,fruit, National Seminar - Technical Sessions, National Banana Festival , Vellayani, Minister ,government ,innovative measures,fair price, farmers ,produce , ownership ,NBF, National Banana Festival , Bhoomi pooja, O Rajagopal MLA, Vellayani, National Banana Festival 2018, Suresh Gopi, MP, NBF 2018,reception Committee office, inaugurated ,Vellayani Temple , Kalliyoor , National Banana Festival ,NBF -2018, Photography Contest, organized, photography ,contest , , Centre for Innovation in Science & Social Action ,CISSA, Vellayani Grounds ,Kalliyoor Grama Panchayat,A panel of Jury , Nature Photographers , Environmentalists ,evaluate , photographs, amateurs ,professionals,Banana, focal theme, different varieties of bananas,India, farmers , farms, by-products, value added products, tissue culture, bio- diversity, multiple crops,color , black & white images, DVD , National Banana Festival,NBF, papers , National Seminar,festival, presented,submitted , January 15,Centre for Innovation in Science & Social Action ,CISSA,climate change, banana productivity, pests ,diseases,Medicinal ,nutritional importance , banana, National Banana Festival,Thiruvananthapuram,CISSA Centre for Innovation in Science and Social action   February 17 , Kalliyoor , wide diversity, bananas , India,multifarious uses, unique fruit, plant parts,organised,partnership ,Kalliyoor Grama Panchayat , National and State organisations,  event, NBF , Union Minster for Agriculture , inauguration, Radha Mohan Singh, National Banana Festival 2018 , Thiruvananthapuram, Kerala, Suresh Gopi, National Banana Festival , Feb National Banana Festival 2018, February 17 , CISSA, Vellayani temple ground , Kalliyoor Grama Panchayat , big national level event ,organized,rural village,NBF 2018 ,participation ,esearch organizations, academic institutions , renowned scientists ,Suresh Gopi, Thiruvananthapuram,

വാഴയുടെ മൂല്യവർധിത സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം: കൃഷി മന്ത്രി

rooms, revamp, tips, home, ideas, house, refresh, homely and heartwarming, clean, white colour, wall, living spaces,lights, plants, flowers, mirror, furniture, decor, good ideas, bedroom, tv, fairy lights, stream of bulbs, statement lamps

മുറികൾ സുന്ദരമാക്കാൻ ഇതാ ചില കിടിലൻ ഐഡിയകൾ