Movie prime

സ്വകാര്യ ആശുപത്രികളിലും നിരീക്ഷണം

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും നിരീക്ഷണം ശക്തം. രോഗലക്ഷണവുമായി സ്വകാര്യ ആശുപത്രിയിലോ ഡോക്ടർമാരുടെ വീട്ടിൽ പരിശോധനയ്ക്കോ എത്തുന്നവരെ സംബന്ധിച്ച് കൃത്യമായി ആരോഗ്യ വകുപ്പിനെ അറിയിക്കണം. ഇതിനായി www.fightcovid.online എന്ന വെബ് പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. രോഗികളെ കുറിച്ചുള്ള വിവരം ഇതിലൂടെ നൽകാവുന്നതാണ്. അടിയന്തരമായി ചികിത്സ വേണ്ട സാഹചര്യത്തിൽ 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ട് രോഗികൾക്ക് വേണ്ട അവശ്യ സംവിധാനങ്ങളും നിർദ്ദേശങ്ങളും ലഭ്യമാക്കാവുന്നതാണ്. ആംബുലൻസ് സൗകര്യമുൾപ്പെടെ ഇതിലൂടെ ലഭിക്കും. ഇത്തരത്തിൽ ഇതു വരെ 150 ഓളം More
 
സ്വകാര്യ ആശുപത്രികളിലും നിരീക്ഷണം

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും നിരീക്ഷണം ശക്തം. രോഗലക്ഷണവുമായി സ്വകാര്യ ആശുപത്രിയിലോ ഡോക്ടർമാരുടെ വീട്ടിൽ പരിശോധനയ്‌ക്കോ എത്തുന്നവരെ സംബന്ധിച്ച് കൃത്യമായി ആരോഗ്യ വകുപ്പിനെ അറിയിക്കണം. ഇതിനായി www.fightcovid.online എന്ന വെബ് പോർട്ടൽ ആരംഭിച്ചിട്ടുണ്ട്.

രോഗികളെ കുറിച്ചുള്ള വിവരം ഇതിലൂടെ നൽകാവുന്നതാണ്. അടിയന്തരമായി ചികിത്സ വേണ്ട സാഹചര്യത്തിൽ 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ട് രോഗികൾക്ക് വേണ്ട അവശ്യ സംവിധാനങ്ങളും നിർദ്ദേശങ്ങളും ലഭ്യമാക്കാവുന്നതാണ്. ആംബുലൻസ് സൗകര്യമുൾപ്പെടെ ഇതിലൂടെ ലഭിക്കും. ഇത്തരത്തിൽ ഇതു വരെ 150 ഓളം പേരെ കുറിച്ചുള്ള വിവരമാണ് ലഭിച്ചിട്ടുള്ളത്.
ഇവർക്ക് വേണ്ട പരിശോധനകൾ നടത്തി ഐസൊലേഷൻ ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട് . രോഗികളെ സ്വകാര്യ വാഹനത്തിൽ സർക്കാർ ആശുപത്രികളിലേക്ക് മാറ്റാതിരിക്കാൻ സ്വകാര്യ ആശുപത്രി അധികൃതർ ശ്രദ്ധിക്കണം.

വെബ് പോർട്ടലിൽ കൃത്യമായി വിവരം നൽകാത്ത ആശുപത്രികൾക്കും സ്വകാര്യ ഡോക്ടർമാർക്കുമെതിരെ കർശന നടപടി ഉണ്ടാകും. അലോപ്പതി, ഹോമിയോ, ആയുർവേദം ,ഡെൻന്റൽ തുടങ്ങി എല്ലാ വിഭാഗക്കാരും എടുക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ സൈറ്റിൽ വിശദമായ നിർദേശമുണ്ട്.