സ്വാശ്രയ മെഡിക്കല്‍: മെറിറ്റ‌് സീറ്റിലെ നിർദ്ധനരുടെ ഫീസ‌് സര്‍ക്കാര്‍ വഹിക്കും

private merit seats , MBBS, students, fees, Kerala Govt, BPL, scholarship, NRI, companies, NEET, rank list, poor, income, 

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിൽ മെറിറ്റ‌് സീറ്റുകളിൽ ( private merit seats ) പ്രവേശനം ലഭിച്ച നിർദ്ധന വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത. കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മെറിറ്റില്‍ പ്രവേശനം നേടുന്ന എല്ലാ നിർദ്ധന വിദ്യാർത്ഥികളുടെയും വാര്‍ഷിക ഫീസ‌് സര്‍ക്കാര്‍ വഹിക്കും.

2017-18 അധ്യയന വര്‍ഷം മുതല്‍ പ്രവേശനം നേടിയ നിർദ്ധന വിദ്യാർത്ഥികളുടെ ഫീസാണ് സര്‍ക്കാര്‍ വഹിക്കുക. ബിപിഎല്‍ വിഭാഗത്തിലുള്ള എംബിബിഎസ‌് വിദ്യാർത്ഥികളുടെ വാര്‍ഷിക ഫീസ‌് സര്‍ക്കാര്‍ സ‌്കോളര്‍ഷിപ്പായി അനുവദിക്കുന്ന പദ്ധതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളടങ്ങുന്ന വിജ്ഞാപനം പുറത്തിറക്കി.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മെറിറ്റില്‍ പ്രവേശനം നേടുന്ന ബിപിഎല്‍ വിഭാഗത്തിലുള്ള വിദ്യാർത്ഥികളുടെ ഫീസ‌് നല്‍കുന്നതിന‌് പ്രവേശന പരീക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ കോര്‍പസ‌് ഫണ്ട‌് രൂപീകരിച്ചും ഉത്തരവിറങ്ങി.

കഴിഞ്ഞവര്‍ഷം എന്‍ആര്‍ഐ സീറ്റില്‍ പ്രവേശനം നേടിയ ഓരോ വിദ്യാർത്ഥിയില്‍ നിന്നും നിർദ്ധന വിദ്യാര്‍ഥികള്‍ക്ക‌് സ‌്കോളര്‍ഷിപ‌് നല്‍കാന്‍ ഈടാക്കിയ അഞ്ചു ലക്ഷം രൂപ സര്‍ക്കാരിന്റെ കോര്‍പസ‌് ഫണ്ടിലേക്ക‌് മാറ്റുവാൻ തീരുമാനമായി. ഇതിൽ സര്‍ക്കാര്‍ വിഹിതവും ഉണ്ടാകും.

എംബിബിഎസ‌് പ്രവേശനം നേടിയ വിദ്യാർത്ഥികളെ സഹായിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ മലയാളികള്‍ക്ക‌് എന്‍ട്രന്‍സ‌് കമീഷണറുടെ കോര്‍പസ‌് ഫണ്ടിലേക്ക‌് സംഭാവന നല്‍കാമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും കമ്പനികള്‍ക്കും ഫണ്ട‌് നല്‍കാവുന്നതാണ്.

ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ‌് കോളേജുകള്‍ക്ക‌് എന്‍ട്രന്‍സ‌് കമ്മീഷണര്‍ നല്‍കും. കൂലിപ്പണി, കാര്‍ഷികം, കയര്‍, കശുവണ്ടി, കെട്ടിടനിര്‍മ്മാണം, ഹോട്ടല്‍, ചെറുകിട വ്യാപാര സ്ഥാപനം, തോട്ടം, വീട്ടുജോലി, ബാര്‍ബര്‍, വഴിയോരക്കച്ചവടം, സ്വര്‍ണ്ണപ്പണി, ബീഡി, അലക്ക‌്, ലോട്ടറി വില്‍പ്പന തുടങ്ങി 32 മേഖലയില്‍ ജോലി ചെയ്യുന്നവരുടെ മക്കളുടെ ഫീസ‌് സര്‍ക്കാര്‍ വഹിക്കും.

പുറമ്പോക്കില്‍ താമസിക്കുന്നവരും സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവരുടെയും മക്കളും ഇതില്‍ ഉൾപ്പെടും. എന്നാൽ ഒരേക്കറിന‌ു മുകളില്‍ ഭൂമിയുള്ളവര്‍ക്ക‌് ഈ ആനുകൂല്യം ലഭിക്കില്ല‌. മാസം 25,000 രൂപയില്‍ കൂടുതല്‍ വരുമാനം ഉള്ളവരുടെ മക്കളും അനര്‍ഹരാണെന്ന് മാർഗ്ഗ നിർദ്ദേശ രേഖയിൽ പറയുന്നു.

മുഴുവന്‍ സീറ്റിലും നീറ്റ‌് റാങ്ക‌് ലിസ്റ്റ‌് അടിസ്ഥാനമാക്കി മെറിറ്റില്‍ മാത്രമായിരിക്കും പ്രവേശനം നടക്കുക. ‌എന്‍ആര്‍ഐ അടക്കമുള്ള മുഴുവന്‍ സീറ്റിലെയും വാര്‍ഷിക ഫീസ‌് ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കും.

എന്‍ആര്‍ഐ വിഭാഗത്തില്‍ അധികം ഈടാക്കുന്ന ഫീസ‌് മാനേജ‌്മെന്റ‌് സ്‌കോളര്‍ഷിപ്പായി നല്‍കുന്ന രീതി പൂര്‍ണമായും ഗുണം ചെയ്യില്ലെന്ന‌ു മനസ്സിലായതോടെയാണ് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ പുതിയ പദ്ധതി തയ്യാറാക്കിയത‌്.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ‌് സാധാരണക്കാര്‍ക്ക‌് അപ്രാപ്യമായ സാഹചര്യത്തില്‍ സ‌്കോളര്‍ഷിപ‌് പദ്ധതി നടപ്പാക്കുമെന്ന‌് എല്‍ഡിഎഫ‌് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Kevin, death, govt, 10 lakh Rs, Neenu, study, Kerala Assembly, cabinet, decision, police, case, Kodiyerri, Kevin, murder,  wife, Neenu, Chennithala, social media, CM, political parties, protest, police, comments, 

കെവിന്‍റെ കുടുംബത്തിന് സര്‍ക്കാരിന്റെ ധനസഹായം

rain, Monsoon, Kerala, landslide , damage, road, blocked, Palakkad, Eranakulam, forest area, Kozhikode, 

കനത്ത മഴ: പാലക്കാട് ഉരുള്‍പ്പൊട്ടല്‍; നാശനഷ്‌ടവും ഗതാഗത തടസ്സവും വ്യാപകം