Priya , Oru Adaar Love , new teaser , song, social media, hit, Priya Prakash Varrier ,Valentine's Day gift, Flying kiss,Internet sensation,male classmate,upcoming Malayalam film,A Superb Love,film, exchanging, flirtatious glances ,lecture,classroom, teacher, busy , Instagram, youtube, viral,
in , ,

പുരികത്താൽ പ്രണയം പറഞ്ഞ പ്രിയക്കും പാട്ടിനുമെതിരെ പരാതി

ഹൈദരാബാദ്: പ്രിയക്കും ( Priya Varrier ) ഒരു അഡാറ് ലവിനുമെതിരെ ( Oru Adaar Love ) ഹൈദരാബാദ് പോലീസില്‍ പരാതി. ‘മാണിക്യമലരായ പൂവി’ എന്ന ഗാനം മുസ്ലീം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഹൈദരാബാദിലെ ഒരുകൂട്ടം യുവാക്കൾ ഫറൂഖ് നഗറിലെ പോലീസില്‍ പരാതി നല്‍കി.

ഗാനം മുഹമ്മദ് നബിയെ അപമാനിക്കുന്നതാണെന്ന് ഇവർ ആരോപിച്ചു. പ്രിയയ്ക്കെതിരെയും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെയുമാണ് പരാതി നൽകിയത്. എന്നാൽ പരാതിയില്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

അതേസമയം, കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്‌ടിച്ച പ്രിയ വാര്യരുടെ പുത്തൻ ഭാവാദികളുമായി പുറത്തിറങ്ങിയ ‘ഒരു അഡാറ് ലവി’ന്റെ പുതിയ ടീസറിനും വൻ വരവേൽപ്പ് ലഭിച്ചു. പുരികങ്ങൾ കൊണ്ട് നൃത്തമാടിയ പ്രിയ വാര്യർക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒറ്റ ദിനം കൊണ്ട് 606,000 ഫോളോവേഴ്സിനെ ലഭിച്ചു കഴിഞ്ഞു.

നേരത്തെ പുറത്തു വന്ന പാട്ടിൽ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രിയ പ്രകാശ് വാര്യരും, റോഷന്‍ അബ്ദുള്‍ റൗഫും ഉൾപ്പെട്ട ദൃശ്യങ്ങൾ വൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇന്നലെ വൈകുന്നേരം പുറത്തിറങ്ങിയ ട്രീസറിലും ഇവരുവരും ഉൾപ്പെട്ട ദൃശ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇരുവരും പ്രണയം തുളുമ്പുന്ന നോട്ടം കൈമാറുന്നതും തുടർന്ന് പ്രിയയുടെ വകയായി ചുംബനം പറക്കുന്നതും അതേറ്റ് നായകൻ മറിഞ്ഞുവീഴുന്നതും കുസൃതിയുടെ അകമ്പടിയോടെ അവതരിപ്പിച്ചത് പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. വൈകുന്നേരം ഏഴുമണിയോട് കൂടി സംവിധായകന്‍ ഒമര്‍ ലുലു തന്നെയാണ് ടീസര്‍ റിലീസ് ചെയ്തത്.

നിലവില്‍ സിനിമയില്‍ നിന്നും ആദ്യം പുറത്ത് വന്ന പാട്ട് ഒരു കോടിയിലേറെ ആളുകളാണ് ആസ്വദിച്ചത്. വെറും നാല് ദിവസം കൊണ്ടാണ് ഈ പാട്ട് ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത്. ഇത്രയും പേര്‍ കണ്ട ആദ്യ മലയാള സിനിമ ഗാനമാണിത്.

ഒമര്‍ ലുലുവിന്റെ റിലീസിനൊരുങ്ങുന്ന ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിലെ ഷോര്‍ട്ട് ക്ലിപ് ഇന്റര്‍നെറ്റിലെത്തിയതോടെയാണ് പ്രിയ എന്ന ഈ പതിനെട്ടുകാരി അതിപ്രശസ്തയായത്.

ഗാനം ദേശീയതലത്തിൽ പ്രശസ്തമായതിന് പുറമെ പാകിസ്ഥാനിലും ശ്രദ്ധ നേടിയിരുന്നു. ഒറ്റ ദിവസം കൊണ്ട് ഇന്‍സ്റ്റഗ്രാം റെക്കോര്‍ഡ് ഭേദിച്ച പ്രിയ യൂട്യൂബിലും റെക്കോര്‍ഡ് തകര്‍ത്തു. യുട്യൂബില്‍ അപ്ലോഡ് ചെയ്ത് ഒരു മണിക്കൂറിനിടെ ഒരുലക്ഷത്തിലധികം പ്രേക്ഷകരാണ് ഒരു അഡാറ് ലവിന്‍റെ ടീസറും ആസ്വദിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Titanic , Jack, Rose, Winslet , DiCaprio, Cancer Patient, help , Kate Winslet , Leo DiCaprio ,   lovers, Jack, Rose, treatment, Germany, Gemma Nuttall, mother, hospital, dinner, doctors, UK, raise, funds, DiCaprio, cor-star, heroine, hero, auctioned, dinners, This Morning, show,

ടൈറ്റാനിക് പ്രണയജോഡികൾ യുവതിക്കേകിയത് പുതുജീവൻ

പുതിയ ചിത്രങ്ങളിൽ അഭിനയിക്കില്ല; ബിജെപിയുമായി കൈകോര്‍ക്കില്ല: കമലഹാസൻ