Priya Ranjan Dasmunsi, died, former Union minister, Congress leader, passes away,
in

മുന്‍ കേന്ദ്രമന്ത്രി പ്രിയരഞ്​ജന്‍ ദാസ്​മുന്‍ഷി നിര്യാതനായി

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും (former Union minister) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി (Priya Ranjan Dasmunsi) നിര്യാതനായി. 72 വയസായിരുന്നു. 2008-ല്‍ പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് അദ്ദേഹം ദീര്‍ഘകാലമായി രോഗശയ്യയിലായിരുന്നു.

ഒന്‍പതുവര്‍ഷമായി അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന മുന്‍ഷി ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് അന്തരിച്ചത്. 12.10ഒാടെ ആശുപത്രി അധികൃതര്‍ മരണം സ്ഥീരീകരിച്ചു.

ജര്‍മ്മനിയില്‍ വച്ച് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനായി സ്റ്റെം സെല്‍ ചികിത്സ ഉള്‍പ്പെടെയുള്ളവ അദ്ദേഹത്തിന് നല്‍കിയിരുന്നെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. കഴിഞ്ഞ ഒരു മാസമായി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തീര്‍ത്തും മോശമായിരുന്നു.

യുപിഎ സര്‍ക്കാരില്‍ ജലവിഭവം, വാര്‍ത്താവിതരണം, പാര്‍ലമെന്ററികാര്യവകുപ്പുകളില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്ന അദ്ദേഹം പ്രമുഖ കായികസംഘാടകന്‍ കൂടിയായിരുന്നു.

ബംഗാളിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന പ്രിയരഞ്ജന്‍ 1971-ൽ ആദ്യമായി പാര്‍ലമെന്റിലെത്തി. 1999-2009 കാലഘട്ടത്തില്‍ അദ്ദേഹം പാര്‍ലമെന്‍റംഗമായിരുന്നു. പശ്ചിമബംഗാളിലെ റായ്ഗഞ്ചില്‍ നിന്നാണ് അദ്ദേഹം ലോക്സഭയിലെത്തിയത്.

മന്‍മോഹന്‍സിംഗ് മന്ത്രിസഭയില്‍ 2004 മുതല്‍ 2008 വരെ പാര്‍ലമെന്‍ററി കാര്യ-വാര്‍ത്താ വിനിമയ മന്ത്രിയായി സേവനമനുഷ്ഠിച്ചു. കൂടാതെ 20 വര്‍ഷത്തോളം ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിരുന്നു. ഫിഫ ലോകകപ്പ് മത്സരത്തില്‍ മാച്ച്‌ കമ്മീഷണറായി സേവനമനുഷ്ഠിച്ച ആദ്യ ഇന്ത്യക്കാരനും പ്രിയരഞ്ജന്‍ ദാസ്മുന്‍ഷിയാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Latvian lady, foreign woman, murder, CBI, probe, HC, notice, petition, investigation, police, Wagamon Simi Camp case, punishment, accused, seven years, INA court, Kochi, weapons, gun, shooting, bike race, Vagamon, training camp, acquits, NIA, Karuna, Kannur, medical college, advocates , SC , tv, channel, court, allegation, students, petition, kerala govt, governor, ordinance, Shuhaib , murder , case, HC , High court, CBI, investigation, court, order, police, kannur, political murder, criticized, Shuhaib​ , Kerala High Court, CBI , petition, murder case, Youth Congress , police, spy, Kannur SP, court, Perumbavoor,murder case,adv aloor,  lower court, Ameer Ul, death penalty Plea, HC, CM, remove, from post, petition, Kerala High court, collective responsibility, cabinet, Sasikumar, former member , Syndicate, Kerala University, KS Sasikumar, Thomas Chandy, issue, Alapuzha district collector, report, land encroachment, court, hearing

മുഖ്യമന്ത്രിയെ നീക്കണം; ഹൈക്കോടതിയില്‍ ക്വോ വാറണ്ടോ ഹര്‍ജി

Mamata Banerjee, Padmavati, Super emergency, freedom, Sanjay Leela Bhansali, West Bengal, CM, objectionable, condemned, personal attacks, political leaders, shivraj singh chauhan, Amarinder singh, Madyapradesh, CM, chief ministers, controversy, Deepika,

പത്മാവതി:​​ വാദപ്രതിവാദങ്ങളുമായി സുപ്രീംകോടതിയും നേതാക്കളും