ബോളിവുഡിലേക്ക് പ്രിയ വാര്യരും

പാർവതി തിരുവോത്തിന് പിന്നാലെ ബോളിവുഡിലേക്ക് പ്രിയ വാര്യരും  ചേക്കേറുന്നു . ഒറ്റ കണ്ണിറുക്കൽ കൊണ്ട് ആഗോള പ്രശസ്തി നേടിയ നടിയാണ്  പ്രിയ വാര്യർ.   ‘ ശ്രീദേവി ബംഗ്ലാവ് ‘ എന്ന  ചിത്രത്തിലൂടെ അവർ  ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ശ്രീദേവി എന്ന  കേന്ദ്രകഥാപാത്രത്തെയാണ്  പ്രിയ അവതരിപ്പിക്കുന്നത്. ആദ്യ ടീസർ കഴിഞ്ഞ ദിവസം മുംബൈയിൽ റിലീസ് ചെയ്തു.  പ്രിയ വാര്യർ, പ്രിയൻഷു ചാറ്റർജി, അസീം അലി ഖാൻ , ദിനേശ് ലാംബ തുടങ്ങിയവർ  ചടങ്ങിൽ  പങ്കെടുത്തു.


എന്നെ ആളുകൾക്ക് അറിയാവുന്നത് കണ്ണുറുക്കിയ പെൺകുട്ടിയെന്ന നിലയ്ക്കാണ് എന്നാൽ എന്റെ ആഗ്രഹം ഒരു  നടിയായി  അംഗീകാരം നേടണമെന്നാണ്, പ്രിയ പറയുന്നു.  ചിത്രത്തിൽ  തന്റെ  കഥാപാത്രമായ  ശ്രീദേവിയോട്  നീതി കാട്ടി എന്ന   വിശ്വാസമാണ് ഉള്ളതെന്നും  പ്രിയ  കൂട്ടിച്ചേർത്തു.

മോഹൻ ലാലിനെ നായകനാക്കി 19  മണിക്കൂർ കൊണ്ട് ഭഗവാൻ എന്ന ചിത്രം സംവിധാനം ചെയ്ത പ്രശാന്ത് മാമ്പുള്ളിയാണ് ‘ ശ്രീദേവി ബംഗ്ലാവ് ‘ സംവിധാനം ചെയ്യുന്നത്. അഡാർ ലൗ വിന്റെ ഛായാഗ്രഹകനായ  സീനു സിദ്ധാർഥ് തന്നെയാണ് ക്യാമറ കൈകാര്യം  ചെയ്യുന്നത്.  70  കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ഏപ്രിലിൽ  റിലീസ് ചെയ്യും.  എം എൻ പിംപിൾ, എസ് കെ ചന്ദ്രശേഖർ, റോമൻ ഗിൽബർട്ട് എന്നിവരാണ്  നിർമാതാക്കൾ .

ഒരു സെലിബ്രിറ്റിയുടെ വേഷത്തിലാണ് പ്രിയ എത്തുന്നതെന്ന സൂചനകൾ ടീസറിലുണ്ട്.  നടി  ശ്രീദേവിയുടെ ജീവിതകഥയുമായി  ബന്ധമുള്ളതായി നിരവധി റിപ്പോർട്ടുകൾ പുറത്തുവരുണ്ട്. എന്നാൽ  സിനിമയുടെ അണിയറപ്രവർത്തകരാരും ഇതിനോട്  പ്രതികരിച്ചിട്ടില്ല

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മോദിക്ക് ‘മുന്തിയ’ അവാർഡ്: വിശദാംശങ്ങൾ പുറത്തു വിടില്ല, ജൂറി ആരെന്നും വെളിപ്പെടുത്തില്ല

കെ എസ് ആർ ടി സി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു