പ്രിയനന്ദനൻറെ പുതിയ ചിത്രം വൈശാഖന്റെ സൈലൻസർ  

സംവിധായകൻ പ്രിയനന്ദനൻ ഫേസ് ബുക്കിലൂടെയാണ് തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചത്. 

വൈശാഖന്റെ പ്രശസ്തമായ കഥ സൈലൻസർ സിനിമയാകുന്നു. വാർധക്യവും ഒറ്റപ്പെടലും പ്രമേയമായ കഥ എഴുതപ്പെട്ട കാലത്തുതന്നെ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തൃശൂരിന്റെ തനതായ പ്രാദേശിക ഭാഷയിലാണ് കഥാപാത്രങ്ങൾ സംസാരിക്കുന്നത്. ഈനാശുവും അയാളുടെ സന്തത സഹചാരിയായ മോട്ടോർ ബൈക്കുമാണ് കഥയുടെ കേന്ദ്രം. പി എൻ ഗോപീകൃഷ്‌ണൻ തിരക്കഥയും സംഭാഷണവും എഴുതി പ്രിയനന്ദനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സംവിധായകന്റെ മകൻ അശ്വഘോഷനാണ്. സംവിധായകനും നടനുമായ ലാലാണ് മുഖ്യ കഥാപാത്രമായ ഈനാശുവിനെ അവതരിപ്പിക്കുന്നത്. ഇർഷാദ്, മീര വാസുദേവ്, രാമു, ബിനോയ് നമ്പാല, ജയരാജ് വാരിയർ, സ്നേഹ ദിവാകരൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീർ നിർമ്മിക്കുന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം നാളെ  രാവിലെ  തൃശൂർ അമല കൃഷ്ണ വില്ലേജിൽ വച്ച് വിദ്യാഭ്യാസ മന്ത്രി ശ്രീ. സി രവീന്ദ്രനാഥ്, കൃഷിവകുപ്പ് മന്ത്രി ശ്രീ. വി.എസ് സുനിൽകുമാർ എന്നിവർ ചേർന്ന് നിർവ്വഹിക്കും.


സംവിധായകൻ പ്രിയനന്ദനൻ ഫേസ് ബുക്കിലൂടെയാണ് തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചത്. 


പ്രസിദ്ധീകരിച്ച കാലത്തു തന്നെ ഏറെ ജനശ്രദ്ധയാകർഷിച്ച ചെറുകഥയാണ് വൈശാഖൻ രചിച്ച “സൈലൻസർ”.

വാർദ്ധക്യത്തിന്റേയും പുതിയ ജീവിത സാഹചര്യങ്ങളുടേയും ഫലമായി ഒറ്റപ്പെട്ടു പോകുന്ന വ്യക്തികൾ ഇന്ന് സജീവ യഥാർത്ഥ്യമാണ്. കഥയിലെ നായകനായ ഈനാശു അത്തരം ഒരു വ്യക്തിയാണെങ്കിലും ഒരു മോട്ടോർ സൈക്കിളുമായി ജൈവ ബന്ധം സ്ഥാപിച്ച് അതിജീവനത്തിന്റെ പുതിയ കഥ എഴുതുകയാണയാൾ. 

ഓർമ്മകളുടേയും സ്വപ്നങ്ങളുടേയും ലോകം. പുതിയ ലോകം ചമയ്ക്കുന്ന ഈനാശുവിന്റേയും ചുറ്റുമുള്ളവരുടേയും ഈ ഇതിഹാസം തൃശൂരിന്റെ പ്രാദേശിക മൊഴിയിലാണ് എഴുതപ്പെട്ടതെങ്കിലും ലോകത്തിന്റെ ഏത് കോണിലും പ്രസക്തമാണ്. ഈ കഥയുടെ ചലച്ചിത്രാവിഷ്ക്കാരം ദേശീയ അവാർഡു ജേതാവായ പ്രിയനന്ദനൻ ” സൈലൻസർ” എന്ന പേരിൽ തന്നെ ഒരുക്കുകയാണ്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം തൃശൂർ അമല കൃഷ്ണ വില്ലേജിൽവെച്ച് 15/09/2018 ശനിയാഴ്ച രാവിലെ 8.30 ന്‌ വിദ്യാഭ്യാസ മന്ത്രി ശ്രീ. സി രവീന്ദ്രനാഥ്, കൃഷിവകുപ്പ് മന്ത്രി ശ്രീ. വി.എസ് സുനിൽകുമാർ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.

ലാൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയിൽ ഇർഷാദ്, മീര വാസുദേവ്, രാമു, ബിനോയ് നമ്പാല, ജയരാജ് വാരിയർ, സ്നേഹ ദിവാകരൻ തുടങ്ങി നിരവധി പേർ അഭിനയിക്കുന്നു.

തിരക്കഥ,സംഭാഷണം: പി.എൻ.ഗോപികൃഷ്ണൻ. ഛായാഗ്രഹണം: അശ്വഘോഷൻ. പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര. കലാസംവിധാനം: ഷെബീറലി. മേയ്ക്കപ്പ്: അമൽ. വസ്ത്രാലങ്കാരം: രാധാകൃഷ്ണൻ മങ്ങാട്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കൂത്തുപറമ്പ്. സ്റ്റിൽസ്: അനിൽ പേരാമ്പ്ര. ചീഫ് അസോസിയേറ്റ് ഡയറക്ടർ: സബിൻ. അസോസിയേറ്റ് ഡയറക്ടർ: ബിനോയ് മാത്യു. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വെല്ലുവിളികളെ  തോൽപ്പിച്ച്  റാംപിൽ 

ഖുദാബക്ഷ് ആയി ബിഗ് ബി