Priyanka , Chopra, new dress, media, love, dating high-waisted denim trousers , white blouse , business meeting , Los Angeles,dating,Nick Jonas, former Miss World,
in , , ,

പ്രണയ വാർത്തയ്ക്ക് പിന്നാലെ വീണ്ടും വിദേശ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി പ്രിയങ്ക

വാഷിംഗ്‌ടൺ: ഇന്ത്യൻ മാധ്യമങ്ങൾക്ക് മാത്രമല്ല വിദേശ മാധ്യമങ്ങൾക്കും പ്രിയങ്കരിയാണ് പ്രിയങ്ക ചോപ്ര ( Priyanka ). വസ്ത്രധാരണത്തെ സംബന്ധിച്ചും അവരുടെ നിലപാടുകളെ സംബന്ധിച്ചും പലപ്പോഴും വാർത്തകളിൽ നിറയാറുള്ള നടി ഇത്തവണയും പുതിയ വസ്ത്രത്തിന്റെ പേരിലാണ് വാർത്തകളിൽ ഇടം നേടിയത്.

പ്രിയങ്ക ചോപ്രയ്ക്ക് വസ്ത്രങ്ങളോടുള്ള ഭ്രമത്തെ പറ്റി നേരത്തെ തന്നെ വാർത്തകൾ പ്രചരിച്ചിരുന്നു. അമ്പത് ജോഡിയിലധികം ജീന്‍സുകളും പ്രമുഖ ബ്രാന്‍ഡുകളായ ക്രിസ്ത്യന്‍ ലബോട്ടിൻ, ജിമ്മി ചൂ തുടങ്ങിയവയുടേതുള്‍പ്പടെ 120 ജോഡി ചെരുപ്പുകളും പ്രിയങ്കയ്ക്ക് സ്വന്തമായുണ്ടെന്ന് നേരത്തെ തന്നെ ചില മാധ്യമങ്ങൾ അറിയിച്ചിരുന്നു. ഇതിനെല്ലാം പുറമെ 300-ലധികം കണ്ണടകളും പിസിയുടെ കൈവശമുണ്ടത്രെ!

ഇക്കഴിഞ്ഞ ദിവസം പുതു പുത്തൻ ഫാഷനിൽ തികച്ചും വ്യത്യസ്തമായ വേഷവിധാനത്തിലാണ് നടി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഏവരുടെയും ശ്രദ്ധയാകർഷിക്കുന്ന ഹൈ-വെയ്സ്റ്റഡ് ഡെനിം ട്രൗസറും വൈറ്റ് ബ്ലൗസിലും പ്രത്യക്ഷപ്പട്ട മുൻ മിസ് വേൾഡ് ക്യാമറക്കണ്ണുകൾക്ക് ദൃശ്യവിരുന്നൊരുക്കി.

priyanka chopra-new-dress-media-blivenews.comപുതിയ പ്രണയ വാർത്തയുടെ പശ്ചാത്തലത്തിൽ നടിയ്ക്ക് പുറകെ സഞ്ചരിക്കുന്ന മാധ്യമങ്ങൾ ആ വാർത്തയും ചൂടോടെ വിളമ്പി.

ഒരു ബിസിനസ്സ് മീറ്റിങ്ങിൽ പങ്കെടുക്കാനായി ലോസ് ആഞ്ചൽസിൽ എത്തിയ താരം അക്ഷരാർത്ഥത്തിൽ ചുറ്റുമുള്ളവരെ നിഷ്പ്രഭരാക്കി.

പ്രണയത്തിന്റെ പേരിലാണ് ഇപ്പോൾ പ്രിയങ്ക മാധ്യമ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പ്രണയഭംഗത്തെ തുടർന്ന് ദീർഘകാലമായി മറ്റൊരു പ്രണയക്കുരുക്കിൽ പെടാതെ ഒറ്റത്തടിയായി നടന്ന പ്രിയങ്കാ ചോപ്രയും ഇപ്പോൾ പ്രണയത്തിലാണോ?

‘അതെ’ എന്നാണ് അമേരിക്കന്‍ മാധ്യമങ്ങളുടെ ഉത്തരം. യുഎസ് വീക്കിലി, പീപ്പിൾ മാഗസിൻ തുടങ്ങിയ മാധ്യമങ്ങൾ ഈ വാർത്തയ്ക്ക് പുറകെ സഞ്ചരിച്ചതിനെ തുടർന്ന് മറ്റ് മാധ്യമങ്ങളിലും ഇതിനെ സംബന്ധിച്ച റിപ്പോർട്ടുകൾ വന്നെത്തിയിരുന്നു.

ഇരുപത്തിയഞ്ചുകാരനായ ഒരു യുവ ഹോളിവുഡ് നടനുമായി മുപ്പത്തിയഞ്ചുകാരിയായ പ്രിയങ്ക പ്രണയത്തിലാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തതോടെ ദേശീയ മാധ്യമങ്ങളും ആ വിഷയം ഏറ്റെടുത്തു. അമേരിക്കന്‍ ഗായകനും നടനുമായ നിക് ജോനാസുമായാണ് പ്രിയങ്ക ചോപ്ര പ്രണയത്തിലായതെന്ന് മാധ്യമങ്ങള്‍ വെളിപ്പെടുത്തി.
Priyanka , Chopra, new dress, media, love, dating high-waisted denim trousers , white blouse , business meeting , Los Angeles,dating,Nick Jonas, former Miss World,
കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാലയിലാണ് പ്രിയങ്കയും നിക്കും ആദ്യമായി കണ്ടുമുട്ടിയത്. അന്ന് റെഡ് കാര്‍പറ്റില്‍ ഇരുവരുമൊന്നിച്ച്‌ മാധ്യമങ്ങൾക്കായി പോസ് ചെയ്തിരുന്നു. തുടർന്ന് പ്രിയങ്കയുമൊത്തുള്ള ആ ചിത്രങ്ങള്‍ നിക്ക് സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു.

ഇതോടെയാണ് ഇരുവരെയും ചേര്‍ത്തുള്ള ഊഹാപോഹങ്ങൾക്ക് തുടക്കമായത്. നിക് ജോനാസുമൊത്ത് പ്രിയങ്ക പല പൊതു പരിപാടികളിലും പങ്കെടുത്തതോടെ ഗോസിപ്പികൾക്ക് ചൂടു പിടിച്ചു.

ഇതോടെയാണ് ഇവര്‍ പ്രണയത്തിലാണെന്ന സംശയം സ്ഥിരീകരിക്കുവാനായി പാപ്പരാസികൾ ഈ ജോഡിയെ വിടാതെ പിന്തുടർന്ന്. തുടർന്നാണ് ഇവർ പ്രണയത്തിലാണെന്ന സ്ഥിരീകരണവുമായി അമേരിക്കന്‍ മാധ്യമങ്ങൾ വാര്‍ത്തകള്‍ പുറത്തു വിട്ടത്.

തകര്‍പ്പന്‍ ജോഡികളാണ് പ്രിയങ്കയും നിക്കുമെന്ന്
യു.എസ് വീക്കിലി റിപ്പോര്‍ട്ട് ചെയ്തു. രണ്ടു പേര്‍ക്കും പരസ്പരം താല്പര്യമുണ്ടെന്നും ഇരുവരും വളരെ അടുത്ത രീതിയിലാണ് പരസ്പരം സംസാരിക്കുന്നതെന്നും മാധ്യമത്തിൽ പറയുന്നു.

പൊതുയിടങ്ങളില്‍ പോലും ഇവർ സ്വകാര്യത സൃഷ്‌ടിക്കാൻ ശ്രമിച്ചില്ലെന്നും അടുത്തിരിക്കുന്ന മറ്റുള്ള ആളുകളോടും സംസാരിച്ച് ഇരുവരും ഏറെ സന്തോഷത്തിലായിരുന്നു എന്നും പ്രിയങ്കയും നിക്കും പങ്കെടുത്ത ഒരു പൊതുപരിപാടിയെ കുറിച്ച്‌ റിപ്പോർട്ട് ചെയ്യവെ യു.എസ് വീക്കിലി വെളിപ്പടുത്തി.

എന്തായാലും ബോളിവുഡ് കീഴടക്കി ഹോളിവുഡിലെ കന്നി ചിത്രമായ ബേ വാച്ചിലൂടെ ഹോളിവുഡിലും വെന്നിക്കൊടി പാറിച്ച തങ്ങളുടെ പ്രിയ നായികയുടെ പുതിയ വാർത്തയിൽ ആരാധകർ ആകാംക്ഷയിലാണ്. നടിയിൽ നിന്നു തന്നെ ഈ വാർത്തയെ സംബന്ധിച്ച വെളിപ്പെടുത്തലിനായി കാത്തിരിക്കുകയാണ് ആരാധകവൃന്ദം.
Priyanka , Chopra, new dress, media, love, dating high-waisted denim trousers , white blouse , business meeting , Los Angeles,dating,Nick Jonas, former Miss World,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

schools , open day, Kerala, festival , inaugurated, Pinarayi, education minister, Chief Minister, Thiruvananthapuram,

അക്ഷരത്തിരുമുറ്റത്ത് കുരുന്നുകൾ പ്രവേശനോത്സവം കൊണ്ടാടി; ഉദ്‌ഘാടകനായി മുഖ്യമന്ത്രി

Peppermint , Jennifer Garner , trailer, film,  American action thriller film, directed ,Pierre Morel , starring ,John Gallagher, John Ortiz,

പ്രതികാര ദുർഗയായി ജെന്നിഫര്‍; കിടിലം ട്രെയിലറുമായി പെപ്പര്‍മിന്റ്