Priyanka Chopra , skin colour,  project ,Hollywood , InStyle Magazine, actress,  American TV show, Quantico, brown,agent, rejection ,Priyanka ,wrong physicality, InStyle, ,studio,
in , ,

നിറത്തിന്റെ പേരിൽ ഹോളിവുഡ് ചിത്രത്തിൽ നിന്ന് പുറത്തായി; വംശീയാധിക്ഷേപത്തിനെതിരെ പ്രിയങ്ക ചോപ്ര

ന്യൂഡൽഹി: കാസ്റ്റിങ് കൗച്ച് വിവാദം രൂക്ഷമായ ചലച്ചിത്ര മേഖലയിൽ വംശീയാധിക്ഷേപവും നടക്കുന്നതായുള്ള ആരോപണം വീണ്ടും പുറത്തു വന്നു. ബോളിവുഡിനു പുറമെ ഹോളിവുഡിലും ചുവടുറപ്പിച്ച സുപ്രസിദ്ധ നടി പ്രിയങ്ക ചോപ്രയാണ് ( actress Priyanka Chopra ) താൻ വംശീയാധിക്ഷേപത്തിന് വിധേയയായതായി വെളിപ്പെടുത്തിയത്.

തന്റെ ചർമ്മത്തിന്റെ നിറം തവിട്ടായതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഒരു ഹോളിവുഡ് ചിത്രം നഷ്ടമായതായി പ്രിയങ്ക ഇന്‍സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലൂടെ പുറംലോകത്തെ അറിയിച്ചു.

ചലച്ചിത്ര മേഖലയിൽ വനിതകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത പ്രതിഫലമാണ് നൽകുന്നതെന്നും താരം കുറ്റപ്പെടുത്തി. അമേരിക്കയിലാണെങ്കിലും ഇന്ത്യയിലാണെങ്കിലും അത് മാറ്റമൊന്നുമില്ലാത്ത സംഗതിയാണെന്നും നടി ആരോപിച്ചു.

സ്ത്രീ കേന്ദ്രീകൃതമായ ചിത്രങ്ങൾ കാണാൻ പ്രേക്ഷകർ ഇപ്പോഴും തയ്യാറല്ലെന്നും സ്ത്രീകൾക്കും പ്രധാനിയാകാം എന്ന കാഴ്ചപ്പാട് ഉൾക്കൊള്ളാൻ കഴിയാത്തതിന്റെ പ്രശ്‌നമാണ് ഇതെന്നും താരം കുറ്റപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം ഒരു ഹോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണത്തിനായി എത്തിയപ്പോൾ സ്റ്റുഡിയോയിൽ നിന്നും വന്ന ഒരാൾ തന്റെ ഏജന്റുമായി സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി മുപ്പത്തിയഞ്ചുകാരിയായ നടി പറഞ്ഞു.

തന്റെ ശരീരത്തിനു എന്തോ കുഴപ്പമുണ്ടെന്നായിരുന്നു അയാൾ പറഞ്ഞതെന്നും ആദ്യം തനിക്കൊന്നും മനസിലായില്ലെന്നും പ്രിയങ്ക അറിയിച്ചു. തുടർന്ന് എന്താണ് കുഴപ്പമെന്ന് അയാളോട് ഏജന്റ് ആവർത്തിച്ചു ചോദിച്ചതായും നടി വെളിപ്പെടുത്തി.

താൻ ഇനിയും മെലിയണോ, ഷേപ്പ് മാറ്റണോ എന്നു ചോദിച്ചുവെന്നും അപ്പോഴാണ് തന്റെ ചർമ്മത്തിന്റെ നിറത്തെ പറ്റി അയാൾ പറഞ്ഞതെന്നും പ്രിയങ്ക വ്യക്തമാക്കി.

തന്റെ തൊലിയുടെ തവിട്ട് നിറമാണ് അവരുടെ പ്രശ്നമെന്നും ആ സംഭവം തന്നെ ഏറെ വേദനിപ്പിച്ചെന്നും അമേരിക്കന്‍ ടി വി ഷോയില്‍ അഭിനയിക്കുന്ന ആദ്യ ദക്ഷിണേഷ്യൻ താരമായ പ്രിയങ്ക അഭിമുഖത്തിൽ പറഞ്ഞു.

‘ക്വാണ്ടികോ 3’യുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പ്രിയങ്ക ഇപ്പോൾ അയർലാൻഡിലാണ്. 2016-ൽ അമേരിക്കൻ വിമാനത്താവളത്തിൽ വച്ച് തനിക്ക് നേരെ വംശീയാധിക്ഷേപം ഉണ്ടായതായി താരം നേരത്തെ ആരോപിച്ചിരുന്നു.

2000-ൽ മിസ് ഇന്ത്യ പട്ടം നേടിയ പ്രിയങ്ക ഇതേ വർഷം തന്നെ ലോകസുന്ദരി പട്ടവും സ്വന്തമാക്കിയിരുന്നു. ലോകസുന്ദരി പട്ടം നേടുന്ന അഞ്ചാമത്തെ ഇന്ത്യാക്കാരിയായ പ്രിയങ്ക ചോപ്ര ‘തമിഴൻ’ (2001) എന്ന തമിഴ് ചിത്രത്തിലൂടെയാണ് തൻറെ അഭിനയ ജീവിതം ആരംഭിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Isro ,IRNSS-1I , successfully , launched,navigation satellite  ,IRNSS-1A,

ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐയുടെ വിക്ഷേപണം വിജയകരം

ലോകാദ്ഭുതങ്ങളിലൊന്നായ താജ്‌മഹലി​ന്റെ പ്രവേശന കവാടത്തിലെ മിനാരം തകർന്നു