Priyanka, actress, Priyanka Chopra,tax,luxury car,watch, income tax department, I-T raid,luxury car ,an expensive watch, LVMH-Tag watch, appellate tribunal, income tax appellate tribunal
in , ,

പ്രിയങ്ക ചോപ്ര ആഡംബര വാച്ചിനും കാറിനും നികുതി അടയ്ക്കണം: ആദായ നികുതി വകുപ്പ്

മുംബൈ: ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ താരമായ നടി പ്രിയങ്ക ചോപ്ര ( Priyanka Chopra ) പുതിയ വിവാദത്തിൽ. ഇത്തവണ ആദായ നികുതി വകുപ്പുമായാണ് പ്രിയങ്ക ഏറ്റുമുട്ടുന്നത്. നടിയുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഡംബര വാച്ചിനും കാറിനും നികുതി അടയ്ക്കണമെന്ന് ഇന്‍കം ടാക്സ് അപ്പലേറ്റ് ട്രിബ്രൂണല്‍ അറിയിച്ചു.

എന്നാൽ ഇവ തനിക്ക് സമ്മാനമായി ലഭിച്ചതാണെന്ന് നടി അറിയിച്ചു. നാല്‍പ്പത് ലക്ഷം രൂപ വിലമതിക്കുന്ന വാച്ചിനും 27 ലക്ഷം രൂപയുടെ ടൊയോട്ട കാറിനുമാണ് ടാക്സ് അടയ്ക്കാൻ ആദായ നികുതി വകുപ്പ് ഉത്തരവിട്ടത്.

താൻ ബ്രാന്‍ഡ് അംബാസിഡറായപ്പോള്‍ എല്‍വിഎംഎച്ച്‌ ടാഗ് വാച്ചും ടൊയോട്ട പ്രയസ് കാറും തനിക്ക് സമ്മാനമായി ലഭിച്ചതെന്നാണ് താരത്തിന്റെ വിശദീകരണം. എന്നാല്‍ ഈ വാദം തള്ളിയ ഇന്‍കം ടാക്സ് അപ്പലേറ്റ് ട്രിബ്രൂണല്‍ വാച്ചിനും കാറിനും ഉടൻ തന്നെ നികുതിയടയ്ക്കാന്‍ പ്രിയങ്കയോട് ആവശ്യപ്പെട്ടു.

ആദായ നികുതി ആക്‌ട് 27-ാം വകുപ്പ് പ്രകാരം ജോലിയുടെ ഭാഗമായോ ബിസിനസ്സില്‍ നിന്നോ ലഭിക്കുന്ന വസ്തുവകകള്‍ ടാക്സിന്റെ പരിധിയില്‍ വരുമെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2011-ൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പ്രിയങ്കയുടെ വസതിയിൽ റെയ്‌ഡ്‌ നടത്തിയിരുന്നു. നികുതി അടച്ചില്ലെന്ന കാരണത്താൽ അന്ന് പിടിച്ചെടുത്ത വാച്ചിനും വാഹനത്തിനും താരം നികുതി അടയ്ക്കണമെന്നും സമ്മാനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി ഇവയെ നികുതിയിൽ നിന്ന് ഒഴിവാക്കാനാവില്ലെന്നും ഇന്‍കം ടാക്സ് അപ്പലേറ്റ് ട്രിബ്രൂണല്‍ വ്യക്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Padmavat, release, Kerala,protests, movie, SC, states, Pakistan, attack, school bus, arrest, censor board, bollywood,  Rajastan, Gujarat, Maharashtra, 

പത്മാവത്: നാലു സംസ്ഥാനങ്ങളില്‍ പ്രദർശനമില്ല; കേരളത്തിലെ റിലീസ് സമാധാനപരം

sleep talking, nasty, offensive, dialogue, conversation, study, grammar, technically disorder, person, talk, sleep, nonsense, Dr Isabelle Arnulf

ഉറക്കത്തിലെ സംഭാഷണം; രസകരമായ വെളിപ്പെടുത്തലുമായി പഠനഫലം