ബോധേശ്വരന്റെ മകളും എഴുത്തുകാരിയുമായ പ്രൊഫ ബി സുജാത ദേവി അന്തരിച്ചു

Sujatha Devi , Prof B Sujatha Devi , passed away , writer, Sugathakumari, sister, Bodheswaran , 

തിരുവനന്തപുരം: സുപ്രശസ്ത കവിയും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ബോധേശ്വരന്റെ മകളും എഴുത്തുകാരിയുമായ പ്രൊഫ ബി സുജാത ദേവി ( Prof B Sujatha Devi ) അന്തരിച്ചു.

എസ്‌യുടി റോയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 72 വയസ്സായിരുന്നു.

പ്രൊഫ ബി സുജാത ദേവി പ്രശസ്ത കവയത്രിയും സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരിയുടെ സഹോദരിയാണ്. എഴുത്തുകാരിയും അധ്യാപികയുമായിരുന്ന പ്രൊഫ ഹൃദയകുമാരിയുടെ ഇളയ സഹോദരിയാണ് പ്രൊഫ ബി സുജാത ദേവി.

വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ഇംഗ്ലീഷ് അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുള്ള സുജാതദേവി നിരവധി കവിതാ സമാഹാരങ്ങളും സഞ്ചാര സാഹിത്യങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് പ്രൊഫ ബി സുജാത ദേവി അർഹയായിട്ടുണ്ട്.

സുഗതകുമാരിയുടെ വസതിയില്‍ രാവിലെ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം ഉച്ച കഴിഞ്ഞ് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിക്കും.

വി കെ കാർത്ത്യായനിയാണ് അമ്മ. പരേതനായ അഡ്വക്കറ്റ് വി ഗോപാലകൃഷ്ണന്‍ നായരാണ് പ്രൊഫ ബി സുജാത ദേവിയുടെ ഭര്‍ത്താവ്. മക്കള്‍ പരമേശ്വരന്‍, പരേതനായ ഗോവിന്ദന്‍, പത്മനാഭന്‍.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വിവാദ ഭൂമി ഇടപാടിൽ വത്തിക്കാൻ ഇടപെട്ടു; അതിരൂപതയിലെ പ്രമുഖർക്ക് സ്ഥാനമാറ്റം

plastic ban, Maharashtra , Mumbai,  violators , fine, imprisonment, 

മ​ഹാ​രാ​ഷ്ട്രയി​ല്‍ പുതു മുന്നേറ്റം; ഇന്ന് മുതൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ല്‍