Protein bars, study, fat, health snacks, researchers, harm, good, hamburger, preservatives, artificial colours, sweeteners, thickeners, oils, high cholesterol, muscle benefits, 
in , ,

പ്രോട്ടീൻ ബാറുകളുടെ ഉപയോഗം; പുതിയ വെളിപ്പെടുത്തലുമായി ഗവേഷകർ

ആരോഗ്യദായകമെന്ന് കരുതി നാം കഴിക്കുന്ന പല ഭക്ഷണ പദാർത്ഥങ്ങളിലും കൊഴുപ്പിന്റെ അളവ് വളരെ കൂടുതലാണെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. ഇതിൽ പ്രധാനമാണ് പ്രോട്ടീൻ ബാറുകളെ ( Protein bars ) സംബന്ധിച്ച പുതിയ കണ്ടെത്തലുകൾ.

പ്രോട്ടീൻ ബാറുകൾ ഭക്ഷിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് വിദഗ്ദ്ധ നിർദേശം. കുറച്ചു സമയത്തേക്ക് പ്രോട്ടീൻ ബാറുകൾ ശരീരത്തിന് ഊർജ്ജസ്വലത നൽകുമെങ്കിലും ദീർഘ കാലാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ അവ ശരീരത്തിന് ദോഷകരമായ ഫലങ്ങളാണ് നൽകുന്നതെന്ന് പഠന സമിതി അഭിപ്രായപ്പെടുന്നു.

നാം ഭക്ഷിക്കുന്ന പ്രോട്ടീൻ ഷേക്കുകളും ബാറുകളും ആരോഗ്യപരമായ ജീവിതരീതികളെ പ്രതികൂലമായി ബാധിക്കുമെന്നാണ്‌ ലണ്ടൻ ഡോക്ടർസ് ക്ലിനിക്കിലെ ഡോക്ടർ ഡാനിയേൽ ഫെന്റൺ വ്യക്തമാക്കുന്നത്.

പ്രോട്ടീൻ ബാറുകളിൽ പ്രിസർവേറ്റീവുകൾ, കൃത്രിമ നിറങ്ങൾ, മധുര വസ്തുക്കൾ, സാന്ദ്രീകരണ പദാർത്ഥങ്ങൾ, പലതരം എണ്ണകൾ, കൊഴുപ്പുകൾ എന്നിവ ചേർത്തിട്ടുണ്ടെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. ഉയർന്ന കലോറി അടങ്ങിയ ഇവ കൊളസ്ട്രോൾ വർദ്ധിയ്ക്കുന്നതിനും ശരീരഭാരം കൂടുന്നതിനും കാരണമാകുമെന്ന് ഫെന്റൺ വിശദീകരിച്ചു.

Protein bars, study, fat, health snacks, researchers, harm, good, hamburger, preservatives, artificial colours, sweeteners, thickeners, oils, high cholesterol, muscle benefits, പ്രോട്ടീൻ ബാറുകൾ മുഖ്യ ഭക്ഷണങ്ങളിലൊന്നായി സ്വീകരിച്ചിട്ടുള്ള വ്യക്തിയ്ക്ക് ഭാരം കൂടുമെന്നത് സുനിശ്ചിതമാണെന്നും പഠനം ഓർമിപ്പിക്കുന്നു. പ്രശസ്തമായ 50-ഓളം പ്രോട്ടീൻ ബാറുകളിലെ കൊഴുപ്പ്, പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, എന്നിവ ഗവേഷകർ പരിശോധിച്ചിരുന്നു. വിശദമായ പരിശോധനയിൽ ഹാംബർഗ്ഗറിൽ അടങ്ങിയിട്ടുള്ളത്ര കൊഴുപ്പ് ഉൾക്കൊള്ളുന്ന ബാറുകളും ഗവേഷകർ കണ്ടെത്തി!

പേശികളെ പുനർ നിർമ്മിക്കുന്നതിനും അവയുടെ മികച്ച പ്രവർത്തനങ്ങൾക്കുമുള്ള പ്രോട്ടീൻ ഇവ നൽകുമെങ്കിലും പേശികളുടെ നിർമ്മാണത്തിന് ഏറ്റവും അതാവശ്യമുള്ള അമിനോ ആസിഡുകൾ ഇവ പ്രദാനം ചെയ്യുന്നില്ലെന്ന് എൻ എച്ച് എസ്സിന് വേണ്ടി പ്രവർത്തിക്കുന്ന പ്രമുഖ ഡോക്ടർ അഭിപ്രായപ്പെട്ടു.

ന്യൂട്രീഷന്മാരുടെ അഭിപ്രായ പ്രകാരം ദിനംപ്രതി ഒരു കിലോഗ്രാം ശരീര ഭാരത്തിന് 0.8 ഗ്രാം പ്രോട്ടീൻ ആവശ്യമുണ്ട് . ഈ കണക്ക് പ്രകാരം ഒരു ശരാശരി പുരുഷന് ദിനവും 56 ഗ്രാം പ്രോട്ടീനും ഒരു ശരാശരി സ്ത്രീയ്ക്ക് 46 ഗ്രാം പ്രോട്ടീനുമാണ് വേണ്ടത്.

പ്രോട്ടീൻ ബാറുകൾ പ്രോട്ടീൻ സമ്പുഷ്‌ടമാണെങ്കിലും ഇവയുടെ അമിതോപയോഗം ദൂഷ്യഫലങ്ങൾക്ക് കാരണമാകുമെന്നാണ് പുതിയ പഠനത്തിന്റെ വെളിപ്പെടുത്തൽ. അതിനാൽ ഇവയുടെ ഉപയോഗത്തിൽ ഒരു മുൻകരുതൽ വേണമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Ockhi, School of the Good Shepherd, Akkulam,Rs 5 lakh, handed over, cheque ,victims, Ockhi cyclone, ,Contributes , Ochki Cyclone Victims, , amount,  school management, staff, parents , students, Thiruvananthapuram Latin Archdiocese Finance Manager Rev Fr. Yesudas Mathias , School Principal , Joy M Varghese, Ochki cyclone tragedy, organised,occasion ,Christmas,function,Christmas message, Rev Fr Yesudas Mathias,New Year,

ഓഖി: ആക്കുളം സ്കൂൾ ഓഫ് ദ ഗുഡ് ഷെപ്പേർഡ് 5 ലക്ഷം രൂപ നൽകി

national film awards, Parvathy, Thondimuthalum Driksakshiyum, take off, Malayalam film industry, 2017,achievements, controversy, movies, Mollywood, actress attack case, Take off, Surabhi Lakshmi, Vinayakan, WCC, Women in Cinema Collective, Abi, IV Sasi, death, Minnaminungu, Dileep, Parvathy, Mammootty, Kasaba, IFFK, awards, Parvathy ,arrest, cyber cell, cyber police, complaint ,cyber cell, Kasaba, Cyber attack, Actress parvathy, cyber-bullying, remarks, police complaint, Malayalam actress, criticized, 'misogynist' dialogs, Mammootty, star, IFFK, 

പാര്‍വതിക്കെതിരെ സൈബർ ആക്രമണം; ഒരാൾ അറസ്റ്റിൽ