പ്രതിഷേധം: തന്ത്രി കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തു 

പമ്പ: ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ പ്രതിഷേധവുമായി പമ്പയിൽ നാമജമം നടത്തിയ താഴമൺ തന്ത്രി കുടുംബത്തിലെ മുതിർന്ന അംഗം ദേവകി അന്തർജനത്തിനേയും മകൾ മല്ലികയേയും പൊലീസ് അറസ്റ്റ് ചെയ്തു. പമ്പയിൽ കനത്ത സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അറസ്റ്റ്.

തന്ത്രി കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എം.ടി. രമേശ്. ശോഭാ സുരേന്ദ്രൻ, കെ. സുരേന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പമ്പയില്‍ ബിജെപി നാമജപ മന്ത്രോച്ചാരണം തുടങ്ങി.

ഇതിനിടെ മലകയറാനെത്തിയ ആന്ധ്രാ സ്വദേശിനിയ്ക്കും കുടുംബത്തിനും സമരക്കാരുടെ പ്രതിഷേധത്തെത്തുടന്നു മടങ്ങേണ്ടി വന്നു. പമ്പ കടന്നു അയ്യപ്പൻ റോഡ് കടന്നയുടനെ പ്രതിഷേധക്കാർ തടയുകയായിരുന്നു. 40 വയസുള്ള മാധവിയ്ക്കും കുടുംബത്തിനുമാണ് മല കയറാൻ കഴിയാതെ തിരിച്ചു പോകേണ്ടി വന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഭക്ഷ്യ സുരക്ഷ: തിരുവനന്തപുരം -ന്യൂഡല്‍ഹി സൈക്ലത്തോൺ ഫ്‌ളാഗ് ഓഫ് ചെയ്തു  

ചലന പരിമിതിയുള്ള മുഴുവന്‍ പേര്‍ക്കും സഞ്ചാര സ്വാതന്ത്ര്യം