in

നിപ ഭീതിയിൽ മാറ്റി വച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പി എസ് സി പ്രഖ്യാപിച്ചു

PSC, exams, new date, postponed, Nipah, declared, download, hall tickets, 

തിരുവനന്തപുരം: കേരളത്തിൽ ഭീതി വിതച്ച നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാറ്റി വച്ച പി.എസ്.സി ( PSC ) പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു.

സിവില്‍ പോലീസ് ഒാഫീസര്‍ / വനിതാ സിവില്‍ പോലീസ് ഒാഫീസര്‍ പരീക്ഷ ജൂലൈ 22-ന് നടത്തുമെന്ന് പി.എസ്.സി അറിയിച്ചു.

കമ്പനി/കോര്‍പ്പറേഷന്‍/ബോര്‍ഡ് അസിസ്റ്റന്‍റ്,  ഇന്‍ഫര്‍മേഷന്‍ ഒാഫീസര്‍ പരീക്ഷകള്‍ ആഗസ്റ്റ് അഞ്ചിന് നടത്തുമെന്ന് പി.എസ്.സി വ്യക്തമാക്കി.

നേരത്തേ അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റമില്ലെന്നും പി.എസ്.സി അധികൃതർ അറിയിച്ചു. ഉച്ചക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ നടത്തുക.

മുൻപ് നിശ്ചയിച്ച തീയതിയുടെ അടിസ്ഥാനത്തില്‍ ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറ്റുകളുമായാണ് പരീക്ഷാർത്ഥികൾ പരീക്ഷക്കെത്തേണ്ടതെന്നും പി.എസ്.സി അറിയിച്ചു.

അതേസമയം, പത്തു ദിവസമായി പുതിയ നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ നിപ നിയന്ത്രണവിധേയമായെന്ന് ആരോഗ്യ വിദഗ്ദ്ധർ അറിയിച്ചു.

സ്ഥിതി സാധാരണ നിലയിലായ സാഹചര്യത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെയും തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെയും വിദ്യാലയങ്ങൾ ചൊവ്വാഴ്ച തുറക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ അതിജാഗ്രതാ നിർദ്ദേശത്തിന് അയവു നൽകാൻ തീരുമാനിച്ചിട്ടുണ്ട്. നിപ രോഗം സ്ഥിരീകരിച്ച 18 പേരിൽ 16 പേർ മരണമടഞ്ഞിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

monster crocodiles, Melbourne , proposal, fiancee, Micheal Beltrami , Katie Johnston , panicked, unique marriage , fiancee,surrounded , horribly wrong , ring, 

ഭീമൻ മുതലയുടെ സാന്നിധ്യത്തിൽ വിവാഹ നിശ്ചയം; ചടങ്ങിനിടെ ട്വിസ്റ്റോടു ട്വിസ്റ്റ്

school van , Kochi, Maradu, students, death, temple, pond,

കൊച്ചി മരടിൽ സ്‌കൂള്‍ വാന്‍ മറിഞ്ഞു; രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരണമടഞ്ഞു