Puducherry registration, Amala paul, crime branch,appeared, car registration case, luxury vehicle, Puducherry, headquarters, investigation agency, fake address, Fahad Fazil, Suresh Gopi, amala paul, luxury car,tax, kerala
in ,

പുതുച്ചേരി രജിസ്ട്രേഷന്‍; അമല ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായി

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ ( Puducherry registration ) നടി അമല പോള്‍ ( Amala ) ക്രൈം ബ്രാഞ്ചിനു ( crime branch ) മുന്നില്‍ ഹാജരായി. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അമല തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തിയത്.

കേരളത്തിലെ വാഹന നികുതി വെട്ടിക്കാനായി അമല തന്റെ ആഡംബര വാഹനം വ്യാജവിലാസത്തില്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തെന്നാണ് കേസ്.

പതിനഞ്ചാം തീയതി രാവിലെ പത്ത് മണി മുതല്‍ ഒരു മണി വരെ അന്വേഷണ സംഘത്തിന് അമല പോളിനെ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് അമല പോള്‍ നല്‍കിയ ഹര്‍ജി പിന്നീട് പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു.

പുതുച്ചേരിയിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ പേരിലാണ് അമല പോളിന്റെ വാഹനം രജിസ്റ്റര്‍ ചെയ്തത്. 20 ലക്ഷം രൂപയുടെ നികുതി ഈ ക്രമക്കേടിലൂടെ സംസ്ഥാന സര്‍ക്കാരിന് നഷ്ടമായെന്നാണ് ആരോപണം.

എന്നാല്‍ വ്യാജ രേഖയുണ്ടാക്കി പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഒന്നര ലക്ഷം രൂപ മാത്രമാണ് നടി നൽകിയത്. നേരത്തെ അമലയോട് ക്രൈംബ്രാഞ്ച് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഷൂട്ടിംഗ് തിരക്കുകള്‍ ചൂണ്ടിക്കാട്ടി അമല ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

കാര്‍ രജിസ്ട്രേഷനായി അമലാ പോള്‍ നല്‍കിയ പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമായി നിര്‍മിച്ചതാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ കേസിൽ സുരേഷ് ഗോപി എംപിയ്ക്ക് നേരത്തെ കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു.

സമാനമായ കേസില്‍ നടന്‍ ഫഹദ് ഫാസിലിനെ ഡിസംബര്‍ 25-ന് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. ഡൽഹിയിലെ ഒരു വാഹനഡീലറുടെ നിര്‍ദ്ദേശപ്രകാരമാണ് വാഹനം രജിസ്റ്റർ ചെയ്തതെന്നും സംഭവത്തില്‍ പിഴയടയ്ക്കാന്‍ തയ്യാറാണെന്നും ഫഹദ് അന്വേഷണസംഘത്തിന് മുന്‍പാകെ വ്യക്തമാക്കിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Chottanikkara, 4 year old child, murder, death sentence,LKG , girl, student, mother, Pocso court, two paramours,killed, missing, suicide attempt, hospital, jail, arrest, 

നാല് വയസുകാരിയുടെ കൊലപാതകം​: ഒന്നാം പ്രതിക്ക്​ വധശിക്ഷ

Attorney General , judges, issues, not solved, supreme court, medical scam, bribery, Justice Loya, death, investigation, AG,media, Supreme Court ,crisis, Attorney General, Venugopal , everything okay, Bar Council of India,BCI, delegation ,met, Chief Justice ,Dipak Misra ,ongoing crisis , Monday ,judges , four rebel judges,J Chelameswar, Ranjan Gogoi, Kurian Joseph ,Madan B Lokur, rebel judges ,criticised ,the Chief Justice ,allocation of cases, administration , top court ,press conference, Supreme Court,judges, press conference, collegium, Four Senior Judges , Media ,an unprecedented move , Justices J. Chelameswar, Ranjan Gogoi, Madan Lokur , Kurian Joseph, press ,allegations , Chief Justice of India , benches ,Constitution Benches

സുപ്രീം കോടതിയിലെ പ്രതിസന്ധി പരിഹരിച്ചതായി അറ്റോര്‍ണി ജനറല്‍