Fahad Fasil,Fahad, car ,registration, dealers, accused, statement, Puducherry, fake address, crime branch, car dealers, case, Fahadh Faasil, Delhi, Bengaluru, road tax, Kerala, investigation team, tax evasion, Suresh Gopi, Amala Paul, arrest, bail, Puducherry registraion, Puducherry, registration, owners, case, Alappuzha, Motor vehicle department, investigation, Suresh Gopi, fake documents, tax, Kerala, Fahad Fazil, Amala Paul, luxury vehicles, 
in ,

പുതുച്ചേരി രജിസ്ട്രേഷന്‍: കൂടുതൽ വാഹന ഉടമകള്‍ക്കെതിരെ കേസ്

ആലപ്പുഴ: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ (Puducherry registraion)   വാഹന നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ (Alappuzha) ജില്ലയിലെ 25 വാഹന ഉടമകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. നികുതി ഇളവ് നേടുവാനായി ആഡംബര വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത 25 വാഹന ഉടമകള്‍ക്കെതിരെയാണ് കേസെടുത്തത്.

ഇവർ പുതുച്ചേരിയില്‍ സ്ഥിര താമസക്കാരാണെന്ന് തെളിയിക്കുന്ന വ്യാജരേഖ ഹാജരാക്കിയെന്നാണ് ആരോപണം. വാഹന ഉടമകള്‍ വ്യാജരേഖ ചമച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ഇവർക്കെതിരെ കേസെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ക്രൈംബ്രാഞ്ചിന് ശുപാര്‍ശ നല്‍കി.

ആലപ്പുഴ ജില്ലയിലെ ആറ് സബ് ആര്‍.ടി ഓഫീസുകളുടെ പരിധിയില്‍ താമസിക്കുന്ന വാഹന ഉടമകളുടെ രേഖകൾ വിശദമായി പരിശോധിച്ചതിനെ തുടർന്നാണ് 25 പേർ വ്യാജരേഖകൾ ഹാജരാക്കിയതായി കണ്ടെത്തിയത്. ഇതുമൂലം നികുതിയിനത്തില്‍ രണ്ടര കോടിയോളം രൂപ സംസ്ഥാനത്തിന് നഷ്ടമായതായി കണ്ടെത്തിയിട്ടുണ്ട്.

ചേര്‍ത്തല, മാവേലിക്കര, കായംകുളം, കുട്ടനാട്, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ വാഹന ഉടമകളാണ് ആഡംബര കാറുകള്‍ വ്യാജരേഖയിലൂടെ രജിസ്റ്റര്‍ ചെയ്തത്. കേരളത്തിലെ വാഹന നികുതി അടയ്ക്കാന്‍ ഉടമകള്‍ തയ്യാറായാലും വ്യാജരേഖ ചമച്ചത് സംബന്ധിച്ച കേസ് നിലനില്‍ക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി എം.പി, നടന്‍ ഫഹദ് ഫാസില്‍, നടി അമല പോള്‍ എന്നിവര്‍ക്കെതിരെ അധികൃതർ സ്വീകരിച്ച നിയമ നടപടികള്‍ തുടരുകയാണ്. ഇതിന് പിന്നാലെയാണ് കൂടുതല്‍ വാഹന ഉടമകളിലേക്ക് അന്വേഷണവും നിയമ നടപടികളും വ്യാപിപ്പിക്കാനുള്ള നീക്കമുണ്ടായത്.

വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കേസിൽ നടൻ ഫഹദ് ഫാസിലിന് ഇന്നലെ കർശന വ്യവസ്ഥകളോടെ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. കൂടാതെ വ്യാജരേഖ ഹാജരാക്കിയതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Free software, laptop, Kerala, production, ICFOSS, Swatantra'17,Purism ,plans ,manufacturing, laptops,  free software,Kerala, inauguration, services, common people, conference, business meeting, organised, foreign delegates,  chief minister,US firm, 

സ്വതന്ത്ര സോഫ്റ്റ് വെയറിനായുള്ള ലാപ്ടോപ്പിന്റെ നിര്‍മ്മാണം ഇനി കേരളത്തിലും

പുതുവൈപ്പ് എല്‍പിജി ടെര്‍മിനൽ: ഹർജി തള്ളി; സമരക്കാർക്ക് തിരിച്ചടി