Pulimurugan, Oscar ,nomination list ,Gopi sunder, original Songs, Kaadaniyum Kalchilambe, Manathe Marikurumbe, Vysakh , direction, India
in , ,

ഓസ്കർ പട്ടികയിൽ പുലിമുരുകനിലെ ഗാനങ്ങൾ

മലയാള സിനിമയെ നൂറു കോടി ക്ലബ്ബിലെത്തിച്ച മോഹന്‍ലാല്‍ ചിത്രം ‘പുലിമുരുകന്‍’ (Pulimurugan) എന്ന ചിത്രത്തിലെ ഗാനങ്ങൾ ഓസ്‌കര്‍ (Oscar) പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗാനത്തിനുള്ള ഓസ്‌കര്‍ നോമിനേഷനിലാണ് പുലിമുരുകനിലെ രണ്ടു പാട്ടുകൾ ഇടംനേടിയത്.

ചിത്രത്തിന്റെ സംവിധായകൻ വൈശാഖ് ഇക്കാര്യം തന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചു. ലോകമെമ്പാടുമുള്ള സിനിമാ ഗാനങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 70 ഗാനങ്ങൾക്കൊപ്പമാണ് പുലിമുരുകനിലെ ഗാനങ്ങളും ഇടം പിടിച്ചത്.

അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് പുറത്തുവിട്ട ഒറിജിനല്‍ സംഗീത വിഭാഗത്തില്‍ പരിഗണിക്കുന്ന 70 സിനിമകളുടെ പട്ടികയിൽ പുലിമുരുകനും സ്ഥാനം നേടിയത് ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് അഭിമാന നിമിഷങ്ങൾ സമ്മാനിച്ചു.

Pulimurugan, Oscar ,nomination list ,Gopi sunder, original Songs, Kaadaniyum Kalchilambe, Manathe Marikurumbe, Vysakh , direction, Indiaഗോപീസുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ‘കാടണയും കാല്‍ച്ചിലമ്പേ’ എന്ന ഗാനവും ‘മാനത്തെ മാരിക്കുറുമ്പേ’ എന്നീ ഗാനവുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയില്‍ നിന്ന് പുലിമുരുകന്‍ മാത്രമാണ് ഈ പട്ടികയില്‍ ഇടം നേടിയത്.

വണ്ടർ വുമൺ, ഡൺകിർക്, ജസ്റ്റിസ് ലീഗ്, കോക്കോ, ഫേറ്റ് ഓഫ് ദ് ഫ്യൂരിയസ് എന്നിവയാണ് ഓസ്കർ പട്ടികയിലെ പ്രമുഖ ചിത്രങ്ങൾ. തിരഞ്ഞെടുക്കപ്പെട്ട 5 ഗാനങ്ങളാണ് അവസാന പട്ടികയിൽ ഉൾപ്പെടുന്നത്. ജനുവരി 23-ന് ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

National Banana Festival,NBF, papers , National Seminar,festival, presented,submitted , January 15,Centre for Innovation in Science & Social Action ,CISSA,climate change, banana productivity, pests ,diseases,Medicinal ,nutritional importance , banana, National Banana Festival,Thiruvananthapuram,CISSA Centre for Innovation in Science and Social action   February 17 , Kalliyoor , wide diversity, bananas , India,multifarious uses, unique fruit, plant parts,organised,partnership ,Kalliyoor Grama Panchayat , National and State organisations,  event,

ദേശീയ വാഴമഹോത്സവം ഫെബ്രുവരി 17-ന് ആരംഭിക്കും

ആറാം തമ്പുരാൻ