in ,

പള്‍സര്‍ സുനിക്കും കൂട്ടുപ്രതികൾക്കും ജാമ്യം നിഷേധിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ പ്രതി സുനില്‍കുമാർ എന്ന പള്‍സര്‍ സുനിയുടെ ( Pulsar Suni ) ജാമ്യാപേക്ഷ ഹൈക്കോടതി (High Court) തള്ളി. കേസിലെ കൂട്ടുപ്രതികളായ ഡ്രൈവര്‍ മാര്‍ട്ടിന്റെയും പ്രദീപിന്റെയും ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിക്കളഞ്ഞു.

അതേസമയം, നടി കാവ്യാ മാധവനേയും സംവിധായകന്‍ നാദിര്‍ഷായേയും അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. അതേസമയം, നാദിര്‍ഷായുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത മാസം 4-ലേക്ക് മാറ്റി വച്ചു.

അറസ്റ്റിലായതിന് ശേഷം ആദ്യമായിട്ടാണ് കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിച്ചത്. എട്ട് മാസത്തോളമായി ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനി സോപാധിക ജാമ്യത്തിനാണ് അപേക്ഷിച്ചത്.

അഡ്വ ബിഎ ആളൂരാണ് പള്‍സര്‍ സുനിയുടെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. പള്‍സര്‍ സുനി ക്രിമിനല്‍ പശ്ചാത്തലം ഉള്ള ആളാണെന്നും സുനിക്ക് ജാമ്യം നല്‍കിയാല്‍ അത് വിചാരണയെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കേസിലെ സുപ്രധാന തെളിവുകള്‍ പള്‍സര്‍ സുനി നശിപ്പിച്ചിട്ടുണ്ടെന്നും ജാമ്യം നല്‍കിയാല്‍ ഇയാൾ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചത് കോടതി അംഗീകരിച്ചു. പള്‍സര്‍ സുനിയുടെ കാര്യത്തില്‍ പോലീസിന്റെ പക്കല്‍ ശക്തമായ തെളിവുണ്ടെന്നും ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ വാദിച്ചു.

നാദിര്‍ഷ കേസിലെ പ്രതി അല്ലെന്നും അദ്ദേഹത്ത അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തുടർന്നാണ് നടനും സംവിധായകനുമായ നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഒക്ടോബര്‍ നാലിലേക്ക് മാറ്റിയത്.

പ്രതികള്‍ പറയുന്നത് കേട്ട് പോലീസ് എടുത്തു ചാടരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേസന്വേഷണത്തിന്റെ വഴിതെറ്റിക്കാന്‍ പ്രതികള്‍ പലതും പറയുമെന്നും പോലീസ് ഇത് കണക്കിലെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

നാല് തവണ ജാമ്യ ഹര്‍ജികൾ തള്ളിയെങ്കിലും ദിലീപ് വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. സോപാധിക ജാമ്യത്തിന് വേണ്ടിയാണ് ദിലീപ് ഏറ്റവും ഒടുവില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

പ്രഭാവര്‍മ്മയ്ക്ക് വള്ളത്തോള്‍ പുരസ്കാരം

ബാറുകളുടെ ദൂരപരിധി കുറച്ചിട്ടില്ല: ഋഷിരാജ് സിംഗ്