പുനര്‍ജ്ജനി: ഭവന സന്ദര്‍ശനത്തിന് തുടക്കമായി

കോട്ടയം:  ജില്ലയിലെ പ്രളയാനന്തര പുനര്‍നിര്‍മ്മാണ പദ്ധതിയായ പുനര്‍ജ്ജനിയുടെ ഭവന സന്ദര്‍ശന പരിപാടികള്‍ക്ക് ഗാന്ധിജയന്തി വാരത്തില്‍ തുടക്കമായി.

വിവിധ വകുപ്പുദ്ദ്യോഗസ്ഥര്‍ പ്രളയക്കെടുതി ഏറ്റവും കൂടുതല്‍ നേരിട്ട പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രദേശവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കി പ്രളയാനന്തര പുനര്‍നിര്‍മ്മാണം വേഗത്തിലാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ആദ്യ ദിനത്തില്‍ ചെങ്ങളം പട്ടടയിലെ വലിയതറ കോളനി ഉള്‍പ്പെടെയുള്ള 60 വീടുകളും അയര്‍ക്കുന്നം പഞ്ചായത്തിലെ മഹാത്മാ കോളനിയിലെ 37 വീടുകളും സന്ദര്‍ശിച്ചു.

പട്ടടയില്‍ വാര്‍ഡ് മെമ്പര്‍ ബിന്‍സി ജേക്കബും മഹാത്മാ കോളനിയില്‍ വാര്‍ഡു മെമ്പര്‍ കൂടിയായ അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോനി മോള്‍ ജയ്‌മോന്‍ കോളനിയിലെ പ്രശ്‌നങ്ങള്‍ വിശദീകരിച്ചു.

വൈസ് പ്രസിഡന്റ് അജിത്ത് പള്ളം ബ്ലോക്ക് പ്രസിഡന്റ് ടി. ശശീന്ദ്രനാഥ് എന്നിവരും സന്നിഹിതരായിരുന്നു.  ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും നേതൃത്വത്തിലാണ് ഭവനസന്ദര്‍ശനം നടത്തിയത്.

ഉദ്യോഗസ്ഥരുടെ 40 അംഗസംഘമാണ് ഭവനസന്ദര്‍ശനം നടത്തിയത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആവശ്യമെങ്കില്‍ ഡാമുകള്‍ തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി

കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ഡിസംബര്‍ 9-ന്