കാഴ്ച പരിമിതര്‍ക്കുള്ള പുനരധിവാസ കേന്ദ്രം പുനര്‍ജ്യോതി ഉദ്ഘാടനം ഫെബ്രുവരി 13 ന് 

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെയും റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്‍താൽമോളജി  (ആര്‍.ഐ.ഒ.) അലുമ്നി അസോസിയേഷന്റെയും പങ്കാളിത്തത്തോടെ ആരംഭിക്കുന്ന ‘പുനര്‍ജ്യോതി’ യുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും . ഫെബ്രുവരി 13 ന് രാവിലെ 10.30ന്  ആര്‍.ഐ.ഒ. ക്യാമ്പസിലാണ് പരിപാടി. കെ. മുരളീധരന്‍ എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കാഴ്ച പരിമിതര്‍ക്കായി ആരംഭിക്കുന്ന പുനരധിവാസ പദ്ധതിയാണ് പുനര്‍ജ്യോതി .

ഏറ്റവും കുടുതല്‍ കാഴ്ച പരിമിതരുള്ള രാജ്യമാണ് ഇന്ത്യ. നൂറില്‍ ഒരാള്‍ക്ക് കാഴ്ചപരിമിതി ഉണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ആയുര്‍ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ച് ഡയബറ്റിക് റെറ്റിനോപ്പതി ഗ്ലോക്കോമ, മാക്കുലര്‍ ഡിജനറേഷന്‍ തുടങ്ങിയ രോഗങ്ങള്‍ മൂലം കാഴ്ച പരിമിതരാകുന്നവരുടെ എണ്ണം കൂടാനാണ് സാദ്ധ്യത. ആധുനിക ശാസ്‌ത്രോപകരണങ്ങളുടെ സഹായത്തോടുകൂടി ശരിയായ പരിശീലനം വഴി ഇവരേയും  സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സാധിക്കും. ഇതാണ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ലക്ഷ്യം. കേരളത്തില്‍ കാഴ്ച പരിമിതരുടെ പുനരധിവാസത്തിനുള്ള സൗകര്യങ്ങള്‍ പരിമിതമാണ്. ഈ ദുരവസ്ഥയ്ക്ക്  പരിഹാരമായാണ്  പുനരധിവാസ കേന്ദ്രം ആരംഭിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സി ബി ഐ ഇടക്കാല ഡയറക്ടർ ശിക്ഷിക്കപ്പെട്ട് കോടതി മൂലയിൽ

ശിഹാബുദ്ധീൻ പൊയ്ത്തുംകടവിൻെറ കുറുങ്കഥകളുടെ പ്രകാശനം ഫെബ്രുവരി 14 ന്