Punathil, Kunjabdulla,died, Malayalam author ,
in ,

പ്രമുഖ സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

കോഴിക്കോട്: മലയാള സാഹിത്യത്തില്‍ ബഷീറിനു ശേഷമുള്ള റിയലിസ്റ്റിക് എഴുത്തുകാരനെന്ന് അറിയപ്പെട്ടിരുന്ന പ്രമുഖ സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള (Punathil Kunjabdulla) അന്തരിച്ചു. എഴുപത്തേഴു വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 7.40നായിരുന്നു അന്ത്യം.

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ആശുപത്രിയിലായിരുന്നു. ലളിതമായ ഭാഷ, ഫലിതം, ജീവിതനിരീക്ഷണം, കഥാഖ്യാനത്തിലെ സവിശേഷത എന്നിവയിലൂടെ മലയാള സാഹിത്യലോകത്ത് ശ്രദ്ധിക്കപ്പെട്ട സാഹിത്യകാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ള.

‘മലമുകളിലെ അബ്ദുള്ള’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരവും ‘സ്മാരകശിലകൾ’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ‘മരുന്ന്’ എന്ന കൃതി വിശ്വദീപം അവാർഡിന് അർഹമായി.

2009-ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം ലഭിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ള 1940-ല്‍ വടകരയിലാണ് ജനിച്ചത്. തലശേരി ബ്രണ്ണന്‍ കോളജില്‍ നിന്ന് ബിരുദവും അലിഗഢ് മുസ്ലിം സര്‍വ്വകലാശായില്‍ നിന്ന് എംബിബിഎസും നേടി. ഡോക്ടറായും ഇദ്ദേഹം സേവനമനുഷ്ഠിച്ചു.

‘കല്ല്യാണരാത്രി’യാണ് പുനത്തിലിന്റെ പേരില്‍ പ്രസിദ്ധീകരിച്ച ആദ്യത്തെ കഥ. തന്റെ ആദ്യത്തെ കഥ പുറത്തു കൊണ്ടു വരുന്നതിന് മുന്‍കൈയെടുത്ത എംടിയെയാണ് പുനത്തില്‍ തന്റെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചിരുന്നത്.

കാലുകളിലെ പൊടി തട്ടി പ്രവാചകനെപ്പോലെ സഞ്ചരിക്കേണ്ടവനാണ് ഒരു എഴുത്തുകാരനെന്ന് പുനത്തില്‍ ഒരു അഭിമുഖ സംഭാഷണത്തിൽ പറഞ്ഞിരുന്നു. ആത്മഹത്യയൊഴികെ എല്ലാ തരം അനുഭവങ്ങള്‍ക്കും വിധേയരാവാന്‍ ശ്രമിക്കണമെന്നും അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

UST Global,Infinity Labs,

യുഎസ്ടി റീറ്റെയില്‍ കേന്ദ്രീകൃത ഇന്‍ഫിനിറ്റി ലാബ്‌സ് ആരംഭിച്ചു

Cissa, EMC, conference, conducted

ഊർജ്ജ ക്ഷമത: സിസ്സ-ഇഎംസി കോൺഫറൻസ് സംഘടിപ്പിച്ചു