Punjab ,Dead fish ,Beas, river,  sugar mill ,PPCB ,chairman, Kahan Singh Pannu , probe ,committee, board chief engineer, GS Majithia,report , Kiri Afghana village ,Gurdaspur district,imposed , penalty , Rs 25 lakh ,
in , ,

ബിയാസിൽ ജലജീവികളുടെ കൂട്ടമരണം; നടപടിയുമായി പഞ്ചാബ് അധികൃതർ

അമൃത്സർ: പഞ്ചാബിലെ ( Punjab ) ബിയാസ് നദിയില്‍ ഒട്ടനേകം മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തിൽ പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോർഡ് (പിപിസിബി) നടപടി സ്വീകരിച്ചു. ബിയാസ് നദിയിലേക്ക് രാസ മാലിന്യങ്ങൾ ഒഴുക്കിയ പഞ്ചസാര മിൽ സീൽ ചെയ്തതിന് പുറമെ പിപിസിബി പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്.

മിൽ ഉടമസ്ഥർ 25 ലക്ഷം രൂപ പിഴയായി നൽകണമെന്ന് പിപിസിബി അധികൃതർ വ്യക്തമാക്കി. കൂടാതെ സംഭവത്തെ പറ്റി മൂന്ന് ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാനും തീരുമാനമായി.

ബോർഡിന്റെ ചീഫ് എൻജിനീയറായ ജി എസ് മജിതിയയുടെ നേതൃത്വത്തിൽ മൂന്നംഗ കമ്മറ്റി സംഭവത്തെ പറ്റി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്ന് പിപിസിബി ചെയർമാൻ കഹൻ സിംഗ് പന്നു വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് നൂറുകണക്കിന് മത്സ്യങ്ങൾ ഉൾപ്പെടെ ഒട്ടനേകം ജലജീവികൾ ചത്തു പൊങ്ങിയത്. പഞ്ചസാര മില്ലില്‍ നിന്നും നദിയിലേക്ക് ഒഴുകിയ രാസദ്രാവകം നദിയിലെ ജലത്തെ വിഷമയമാക്കുകയായിരുന്നു.

ഗുദുരാസ് പൂര്‍ ജില്ലയിലെ കിരി അഫ്ഗാനാ ഗ്രാമത്തിലുള്ള ‘ഛദ്ദ ഷുഗര്‍ ഇന്‍ഡസ്ട്രീസ് ‘എന്ന മില്ലിൽ നിന്നാണ് രാസദ്രാവകം നദിയിലേയ്ക്ക് ഒഴുകിയത്. ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കമ്പനിയുടെ വിശദീകരിച്ചിരുന്നു.

പഞ്ചസാര നിർമ്മാണ വേളയിലെ ഉപോത്പന്നമായ ‘മൊളാസസ്’ സൂക്ഷിച്ചിരുന്ന അറ അബദ്ധത്തിൽ പൊട്ടിത്തെറിച്ചതിനെ തുടർന്ന്  മാലിന്യം ഉൾപ്പെടെയുള്ള ദ്രാവകം പുഴയിലെത്തി എന്നാണ് കമ്പനി അധികൃതരുടെ വാദം.

അമൃത്സര്‍, കപൂര്‍ത്തല, ടാണ്‍ ടരണ്‍ എന്നിവിടങ്ങളിലാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയത്. പുലർകാലത്ത് നദീജലം ചുവന്ന നിറത്തിലായി കാണപ്പെട്ടതിന് പുറമെ നൂറു കണക്കിന് ചത്ത മത്സ്യങ്ങൾ ഒഴുകി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ സംഭവം അധികൃതരെ അറിയിക്കുകയായിരുന്നു.

Punjab ,Dead fish ,Beas, river,  sugar mill ,PPCB ,chairman, Kahan Singh Pannu , probe ,committee, board chief engineer, GS Majithia,report , Kiri Afghana village ,Gurdaspur district,imposed , penalty , Rs 25 lakh ,

Leave a Reply

Your email address will not be published. Required fields are marked *

eating fish, Health ,benefits ,,omega-3, inflammation, blood vessels,  American Heart Association ,Health Canadatilapia, sole, cod, pollock ,fish sticks, scallops ,shrim,salmon, trout, anchovies, Arctic char, herring, mackerel

മത്സ്യാഹാരം ശീലമാക്കാൻ ഇതാ ചില നല്ല കാരണങ്ങൾ

Honor ,triple-camera,future, planning, smartphones flagship , Honor 10, triple-lens camera system ,Huawei, George Zhao, President ,three rear-facing cameras

സ്മാർട്ട് ഫോണുകളിലെ ട്രിപ്പിൾ ക്യാമറ ചർച്ചയാകുന്നു; വിശദീകരണവുമായി ഹോണർ പ്രസിഡന്റ്