പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 1.8 ബില്യൺ ഡോളറിന്റെ തട്ടിപ്പ്

Punjab National Bank,  $1.8 Billion , fraud, case, CBI, share, market, Mumbai, branches, PNB, Reports ,Mumbai Branch , second-biggest state-run bank ,  nation's financial hub, lenders , detected , unauthorized transactions, customers,  abroadPunjab National Bank,  $1.8 Billion , fraud, case, CBI, share, market, Mumbai, branches, PNB, Reports ,Mumbai Branch , second-biggest state-run bank ,  nation's financial hub, lenders , detected , unauthorized transactions, customers,  abroad

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ( Punjab National Bank ) 1.8 ബില്യൺ ഡോളറിന്റെ തട്ടിപ്പ് കണ്ടെത്തി. ഇന്ത്യയിലെ സർക്കാർ നിയന്ത്രണത്തിലുള്ള രണ്ടാമത്തെ വലിയ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈയിലെ ബ്രാഞ്ചുകളിലാണ് തട്ടിപ്പ് നടന്നത്.

ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ വിവിധ അക്കൗണ്ടുകളിലൂടെ വിദേശത്ത് നിന്ന് പണം പിന്‍വലിച്ചതായുള്ള വാർത്ത പുറത്തു വന്നതിനെ തുടർന്ന് ബാങ്കിന്റെ ഓഹരി മൂല്യം ഇടിഞ്ഞു.

ഓഹരി മൂല്യം 7.5 ശതമാനത്തോളം ഇടിഞ്ഞതിനെ തുടർന്ന് ഓഹരി നിക്ഷേപകർക്ക് വൻ നഷ്‌ടം സംഭവിച്ചു. ഓഹരി നിക്ഷേപകർക്ക് കോടിക്കണക്കിന് രൂപയുടെ നഷ്‌ടം സംഭവിച്ചതായാണ് വിലയിരുത്തൽ.

ബാങ്കിന്റെ പരാതിയെ തുടര്‍ന്ന് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പണം കൈമാറ്റം ചെയ്തിട്ടുള്ള അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ബാങ്ക് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഇടപാടുകളെ തുടര്‍ന്നുണ്ടായ നഷ്ടം ബാങ്ക് വഹിക്കേണ്ടി വരുമോയെന്ന കാര്യം അന്വേഷണത്തിന് ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. റിസർവ് ബാങ്കും ഇതുവരെ ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പുതിയ ചിത്രങ്ങളിൽ അഭിനയിക്കില്ല; ബിജെപിയുമായി കൈകോര്‍ക്കില്ല: കമലഹാസൻ

Haryana , kabaddi player ,Preeti , alleges,parents, locked, CM, Manohar Lal Khattar, Haryana DG, Karnal SP, National-level  player, ,marry, alleged , father,Rohtak ,forcibly,National-level kabaddi player Preeti ,complaint , family, Mahavati village ,Panipat ,

ഹരിയാനയിലെ സ്ത്രീവിരുദ്ധത; പരാതിയുമായി ദേശീയ വനിതാ കബഡി താരം