in , ,

പുതുവൈപ്പ് എല്‍പിജി ടെര്‍മിനൽ: ഹർജി തള്ളി; സമരക്കാർക്ക് തിരിച്ചടി 

കൊച്ചി:  പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിനെതിരായ (Puthuvype LPG Terminal ) ഹര്‍ജി ചെന്നൈ ഹരിത ട്രൈബ്യൂണൽ (Chennai Green Tribunal ) തള്ളിക്കളഞ്ഞു. പദ്ധതിയുമായി ഐ.ഒ.സിയ്ക്ക് മുന്നോട്ടു പോകാമെന്ന് ഹരിത ട്രൈബ്യൂണൽ വ്യക്തമാക്കി.
ഐ.ഒ.സിയുടെ എല്‍.പി.ജി ടെര്‍മിനലിന്‍റെ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. തീരദേശ നിയമങ്ങള്‍ ലംഘിച്ച്‌ നടക്കുന്ന നിര്‍മ്മാണ പ്രവർത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളാണ് ഹർജി സമര്‍പ്പിച്ചത്.
അപകടഭീഷണി സാധൂകരിക്കുന്നതിന് തെളിവില്ലെന്ന് ഹരിത ട്രൈബ്യൂണൽ വിലയിരുത്തി. ജീവനും സ്വത്തിനും പദ്ധതി ഭീഷണിയാണെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ഹരിത ട്രൈബ്യൂണൽ നിരീക്ഷിച്ചു.
1996-ലെ തീരദേശ ഭൂപടപ്രകാരമുള്ള വേലിയേറ്റ മേഖലയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. അതിനാൽ ഈ പദ്ധതിയിലൂടെ പാരിസ്ഥിതിക നാശവും തീരശോഷണവും സംഭവിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികൾ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്.
അതേസമയം പ്രദേശവാസികളുടെ സമരം തുടരുകയാണ്. പദ്ധതിയുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് സമരസമിതി വ്യക്തമാക്കി.
എൽ.പി.ജി ടെർമിനൽ നിർമാണത്തിന് അനുമതി നൽകിയപ്പോൾ നിഷ്കർഷിച്ച ചട്ടങ്ങൾ ഇന്ത്യൻ ഒായിൽ കോർപറേഷൻ (െഎ.ഒ.സി) പൂർണമായി പാലിച്ചില്ലെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി നേരത്തെ കണ്ടെത്തി‍യിരുന്നു

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Fahad Fasil,Fahad, car ,registration, dealers, accused, statement, Puducherry, fake address, crime branch, car dealers, case, Fahadh Faasil, Delhi, Bengaluru, road tax, Kerala, investigation team, tax evasion, Suresh Gopi, Amala Paul, arrest, bail, Puducherry registraion, Puducherry, registration, owners, case, Alappuzha, Motor vehicle department, investigation, Suresh Gopi, fake documents, tax, Kerala, Fahad Fazil, Amala Paul, luxury vehicles, 

പുതുച്ചേരി രജിസ്ട്രേഷന്‍: കൂടുതൽ വാഹന ഉടമകള്‍ക്കെതിരെ കേസ്

Justice Manjula, Justice Manjula Chellur, dress code, interview, media, court,temple of justice, no jeans, controversial observation, journalists, lawyers, judges, dress, decently, court room, Bombay culture, Bombay high court, Dr Manjula Chellur,

കോടതിയിലെ ഡ്രസ്സ് കോഡ്; വിശദീകരണവുമായി ജസ്റ്റിസ് മഞ്ജുള