PV Anwar ,mla,complaint, income tax department, probe, IT evasion, investigation, LDF MLA, PV Anwar mla, complaint, evaded tax, Kottayam unit, Murugesh Narendran, filed, not paying tax, Manjeri, villa project, International school, affidavit, election, annual income, water theme park
in ,

നികുതി വെട്ടിപ്പ്: പിവി അന്‍വറിനെതിരെ ആദായ നികുതി വകുപ്പ്

തിരുവനന്തപുരം: നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ഇടത് mla പിവി അന്‍വറിനെതിരെ (PV Anwar) ആദായ നികുതി വകുപ്പ് (income tax) അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 10 വര്‍ഷമായി പിവി അന്‍വർ നികുതി അടയ്ക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് എംഎല്‍എയ്‌ക്കെതിരേ ആദായനികുതി വകുപ്പ് അന്വേഷണമാരംഭിച്ചത്.

ആദായ നികുതി വകുപ്പിന്റെ കോട്ടയം യൂണിറ്റിന് അന്വേഷണ ചുമതല നൽകി. ആസ്തിക്ക് അനുസരിച്ചുള്ള നികുതി പിവി അന്‍വർ അടക്കുന്നില്ലെന്നാണ് പരാതി. 2017 മാര്‍ച്ചില്‍ മുരുകേഷ് നരേന്ദ്രനെന്ന വ്യക്തിയാണ് അന്‍വറിനെതിരെ പരാതി നല്‍കിയത്.

എംഎല്‍എയുടെ പേരിൽ രണ്ടു വാട്ടര്‍തീം പാര്‍ക്കുകള്‍ ഉണ്ടെന്നും മഞ്ചേരിയില്‍ വില്ല പ്രൊജക്റ്റിന് പുറമെ ഇന്റര്‍ഷനാഷണല്‍ സ്‌കൂളും അന്‍വര്‍ നടത്തുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് അന്‍വറിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ആസ്തിക്കു അനുസരിച്ചുള്ള നികുതി എംഎല്‍എ അടയ്ക്കുന്നില്ലെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയില്‍ കോഴിക്കോട് കക്കാടംപൊയിലിലുള്ള വാട്ടര്‍ തീം പാര്‍ക്ക് നിയമങ്ങള്‍ ലംഘിച്ചാണ് നിര്‍മ്മിച്ചതെന്ന് നേരത്തെ തന്നെ ആരോപണങ്ങള്‍ ഉയർന്നിരുന്നു.

കൂടാതെ പി വി അന്‍വര്‍ എംഎല്‍എ ഭൂപരിധി നിയമം ലംഘിച്ചതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. അന്‍വറിന്‍റെ കൈവശം 203 ഏക്കര്‍ കാര്‍ഷികേതര ഭൂമി ഉള്ളതായി തെളിഞ്ഞിരുന്നു. വിവരാവകാശരേഖകളിൽ നിന്നാണ് എംഎല്‍എ ഭൂപരിധി നിയമം ലംഘിച്ചതായി തെളിഞ്ഞത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

വിദേശയാത്ര: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ദിലീപ് ഹൈക്കോടതിയില്‍