in , ,

പിവി അന്‍വറിന്‍റെ പാര്‍ക്കിന് ആരോഗ്യ വകുപ്പിന്റെയും അനുമതിയില്ല

കോഴിക്കോട്: ആരോപണവിധേയനായ പിവി അന്‍വര്‍ എംഎല്‍എയുടെ (P V Anwar MLA) കക്കാടം പൊയിലിലെ പാര്‍ക്കിന് (park) ആരോഗ്യവകുപ്പ് (Health department) അനുമതി നല്‍കിയിട്ടില്ലെന്ന് ഡിഎംഒ (DMO) വ്യക്തമാക്കി. ഇത് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നു.

പാര്‍ക്കിന് അനുമതി നല്‍കിയിട്ടുണ്ടോയെന്ന് ആരാഞ്ഞ് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ചോദ്യത്തിനാണ് ഡിഎംഒ മറുപടി നല്‍കിയത്. പാര്‍ക്കിന് ആരോഗ്യവകുപ്പിന്റെ അനുമതി നിര്‍ബന്ധമാണെന്നിരിക്കെ എംഎല്‍എ നിയമലംഘനം നടത്തിയെന്നാണ് പുതിയ ആരോപണം.

പാര്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ ആരോഗ്യ വകുപ്പിന്‍റെ അനുമതി വേണമെന്നിരിക്കെ എംഎല്‍എ ഇത് സംബന്ധിച്ച്‌ ഇതുവരെ ഒരപേക്ഷ പോലും നല്‍കിയിട്ടില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. തദേശസ്ഥാപനങ്ങളുടെ ഭക്ഷ്യസുരക്ഷ വിഭാഗം നല്‍കുന്ന സാനിറ്റേഷന്‍ അനുമതിയാണ് ആരോഗ്യവകുപ്പിന്‍റേതായി സമര്‍പ്പിച്ചിട്ടുള്ളത്.

പാര്‍ക്കിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച കേസ് ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ ഉള്‍പ്പെടെ അനുമതിയില്ലാതെ നേരത്തെ പാര്‍ക്ക് പ്രവർത്തിച്ചതിനെ തുടർന്ന് വൻ വിവാദങ്ങൾ ഉടലെടുത്തിരുന്നു.

പരിസ്ഥിതിലോല മേഖലയില്‍ ചട്ടങ്ങള്‍ ലംഘിച്ച്‌ വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിച്ചതായും പാര്‍ക്ക് നിര്‍മ്മാണത്തിനായി രണ്ട് മലകൾ ഇടിച്ചു നിരത്തിയതായും പരാതിയുണ്ട്. ഇതിന് ജിയോളജി വകുപ്പില്‍ നിന്ന് അനുമതി ലഭിച്ചിരുന്നില്ല.

വാട്ടര്‍തീം പാര്‍ക്കിനെതിരെ നടപടി എടുക്കേണ്ടതില്ലെന്ന് നേരത്തെ കൂടരഞ്ഞി പഞ്ചായത്ത് തീരുമാനിച്ചിരുന്നു. പാര്‍ക്കിന്റെ അനുമതിക്ക് പഞ്ചായത്തില്‍ സമര്‍പ്പിച്ച രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ ഏഴംഗ ഉപസമിതിയെ പഞ്ചായത്ത് ചുമതലപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Cochin Shipyard , ship, blast, 5 killed, explosion, ONGC ship, injured, police, malayali, Cochin Shipyard,International Ship Repair Facility, lays, foundation stone, Gadkari, UPA project , Union Shipping and Transport Minister, Nitin Gadkari , ship repair project, ISRF,chairman of Cochin Port Trust ,CPT, partnership project,

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്: അറ്റകുറ്റപ്പണി കേന്ദ്രത്തിന്റെ നിര്‍മ്മാണം തുടങ്ങി

IFFK, Lino Brocka, Retrospectives of films,master filmmaker, 22nd edition ,International Film Festival of Kerala ,Philippine director,K P Kumaran ,India, Catalino "Lino" Ortiz Brocka , Filipino film directo,Filipino filmmakers,Philippine, cinema, Awards, FAMAS Award for Best Director, Sutherland Trophy, Insiang, Fight for us, This is my country, Manila in the Claws of Light,

ഐഎഫ്എഫ്കെയിൽ സംവിധായകൻ ലിനോ ബ്രോക്കയ്ക്ക് ആദരം