പിവി അന്‍വര്‍ എംഎല്‍എയുടെ വിവാദ വാട്ടര്‍ തീം പാര്‍ക്കിന് സമീപം മണ്ണിടിച്ചില്‍

കോഴിക്കോട്: കാലവർഷത്തെ തുടർന്ന് വൻ ഉരുൾപ്പൊട്ടലുണ്ടായ കോഴിക്കോട് ജില്ലയിൽ വീണ്ടും മണ്ണിടിച്ചില്‍ ഭീഷണി. ഇടതു സ്വതന്ത്ര എം.എല്‍.എയായ  പിവി അന്‍വറിന്റെ ( PV Anwar ) കക്കാടംപൊയിലിലുള്ള പാര്‍ക്കിന് സമീപം മണ്ണിടിച്ചിലുണ്ടായത് പ്രദേശവാസികളിൽ ഭീതി ഉയർത്തി.

പാര്‍ക്കിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്ന കുളത്തിന് സമീപമാണ് മണ്ണിടിഞ്ഞതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തുടർന്ന് പി.വി.അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലുള്ള വാട്ടര്‍ തീം പാര്‍ക്കിന് സമീപം ഇനിയും മണ്ണിടിച്ചിലുണ്ടായേക്കുമെന്ന് കൂടരഞ്ഞി വില്ലേജ് ഓഫീസര്‍  ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി.

ഇന്ന് രാവിലെയാണ് പാര്‍ക്കിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്ന കുളത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്. ഇതേത്തുടര്‍ന്നാണ് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

പരിസ്ഥിതി ദുര്‍ബലപ്രദേശത്താണ് വാട്ടര്‍ തീം പാര്‍ക്ക് സ്ഥിതി ചെയ്യുന്നതെന്ന് കോഴിക്കോട് കളക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

വിവാദ വാട്ടർ തീം പാർക്ക് പരിസ്ഥിതി ലോല പ്രദേശത്താണെന്നും പാർക്കിന്റെ നിർമ്മാണത്തിൽ നിയമലംഘന നടന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

പാറയ്ക്ക് മുകളിൽ വെള്ളം കെട്ടി നിർത്തിയിരിക്കുന്നത് വൻ അപകടത്തിന് സാധ്യതയെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

കൂടാതെ പാർക്ക് പരിസ്ഥിതി ദുർബല പ്രദേശത്തായതിനാൽ ഈ പ്രദേശത്തെ മണ്ണിടിച്ചിലിൽ സാധ്യത പരിശോധിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്.

മണ്ണിടിച്ചിലിനു സാധ്യതയില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാവൂ എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, കേരളത്തിൽ പലയിടത്തുമുണ്ടായ ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ എ പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രന്‍ കഴിഞ്ഞ ദിവസം പരാതി സമർപ്പിച്ചിരുന്നു.

കോഴിക്കോട് ജില്ലയില്‍ കട്ടിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ട് പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ആറു പേരെ കാണാതാവുകയും ചെയ്ത സാഹചര്യത്തില്‍ കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിലെ പിവിആര്‍ നാച്വറോ പാര്‍ക്കിലും സമാനമായ ദുരന്തം സംഭവിക്കാനിടയുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കനത്ത മഴയില്‍ പാര്‍ക്കില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായിട്ടുണ്ടെന്നും 2800 അടി ഉയരത്തിലുള്ള മലയുടെ വശങ്ങള്‍ ഇടിച്ച്‌ നിര്‍മ്മിച്ച പാര്‍ക്കില്‍ 40 ഡിഗ്രിയിലേറെ ചെരുവില്‍ കെട്ടിടങ്ങളും റെയ്ഡുകളുമുണ്ടെന്നും മണ്ണൊലിപ്പില്‍ ഇവ തകര്‍ന്ന് അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണെന്നും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

മണ്ണൊലിപ്പു മൂലം അപകടാവസ്ഥയിലായ പാര്‍ക്ക് പ്രവര്‍ത്തിപ്പിക്കുന്നത് വന്‍ ദുരന്തം വിളിച്ചുവരുത്തും ഇവിടെ അപകടം സംഭവിച്ചാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തണമെങ്കില്‍ 41 കിലോ മീറ്റര്‍ ദൂരം സഞ്ചരിക്കണമെന്നും പരാതിക്കാരൻ വ്യക്തമാക്കിയിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനം പോലും ബുദ്ധിമുട്ടിലാക്കുന്ന ഇടുങ്ങിയ റോഡാണ് ഇവിടേക്കുള്ളതെന്നും അതിനാല്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനും അപകടം ഒഴിവാക്കാനും പാര്‍ക്ക് അടച്ചുപൂട്ടാനുള്ള നടപടി സ്വീകരിക്കണമെന്നും മുരുഗേഷ് നരേന്ദ്രന്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ADGP Sudesh Kumar , allegation, police driver, special branch report, DGP, Chennithala, Pinarayi, FIR, 

പോലീസിലെ ദാസ്യപ്പണി; എഡിജിപി സുധേഷ് കുമാറിനെതിരെ ആരോപണം രൂക്ഷം

film Drama , Mohanlal, Ranjith , Drama ,  first look poster, social media, lal , tweeted , 

പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തി മോഹൻലാലിൻറെ ഡ്രാമ