in , ,

പിവി അന്‍വർ എംഎല്‍എയുടെ അനധികൃത നിർമ്മാണം; വിവാദം തുടരുന്നു

തിരുവനന്തപുരം: ഇടതു സ്വതന്ത്ര എംഎല്‍എയായ പിവി അന്‍വറിന്റെ ( PV Anwar ) കക്കാടംപൊയിലിലെ പാര്‍ക്കിനെ പറ്റിയുള്ള വിവാദം തുടരുന്നു. അന്‍വറിന്റെ പാര്‍ക്കിന് കൂടരഞ്ഞി പഞ്ചായത്ത് ക്ലീന്‍ ചിറ്റ് നല്‍കിയത് ശാസ്ത്രീയ പഠനം നടത്താതെ എന്നാണ് പുതിയ റിപ്പോര്‍ട്ടിൽ പറയുന്നത്.

പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് ദുരന്ത സാധ്യതാ മേഖലയിലാണെന്ന ജില്ലാ ഭരണകൂടത്തിന്റെ കണ്ടെത്തല്‍ കാറ്റില്‍ പറത്തി കൊണ്ടാണ് പഞ്ചായത്ത് ക്ലീന്‍ ചിറ്റ് നല്‍കിയതെന്നാണ് ആരോപണം.

ഒരു പ്രദേശത്തിന്റെ ദുരന്ത സാധ്യത വിലയിരുത്താന്‍ ശാസ്ത്രീയമായ പഠനം നടത്തണമെന്നിരിക്കെ ഭൂപട പഠനം മാത്രം നടത്തിയാണ് കൂടരഞ്ഞി പഞ്ചായത്ത് പാര്‍ക്കിന് ക്ലീന്‍ ചിറ്റ് നല്‍കിയത്.

പ്രദേശത്തിന്റെ ചരിവ്, സമുദ്രനിരപ്പില്‍ നിന്നുള്ള അതിന്റെ ഉയരം, പ്രദേശത്ത് പെയ്യുന്ന മഴയുടെ തോത്, നിര്‍മ്മാണ പ്രവൃത്തികള്‍, ഉപഗ്രഹ ചിത്രങ്ങളിലെ പ്രദേശത്തിന്റെ കിടപ്പ് എന്നീ ഘടകങ്ങള്‍ പരിശോധിച്ച ശേഷമാണ് ദുരന്ത സാധ്യത വിലയിരുത്തേണ്ടത്.

എന്നാല്‍ എം.എല്‍.എയുടെ പാര്‍ക്കില്‍ ഈ പരിശോധനകള്‍ ഒന്നും നടത്തിയിട്ടില്ലെന്നാണ് ആക്ഷേപം.

അതേസമയം, പാര്‍ക്കില്‍ നിയമലംഘനം നടന്നിട്ടുണ്ടെന്ന് കാണിച്ച്‌ കോഴിക്കോട് ജില്ലാ ഭരണകൂടം നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മുക്കിയതായും ആക്ഷേപമുണ്ട്.

ഭൂപരിഷ്‌കരണ നിയമവും കെട്ടിട നിര്‍മ്മാണ ചട്ടങ്ങളും ലംഘിച്ചു എന്ന് ചൂണ്ടിക്കാണിച്ച്‌ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ നാല് മാസം പിന്നിട്ടിട്ടും നടപടിയില്ലെന്നാണ് പ്രധാന ആരോപണം.

ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കേണ്ട കളക്ടര്‍ തന്നെ എം.എല്‍.എ തെറ്റുകാരനല്ലെന്ന കുറിപ്പോടെ റിപ്പോര്‍ട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ചതും വിവാദമായി.

അതിനിടെ വിവാദ തടയണ പൊളിക്കാനുള്ള മലപ്പുറം ജില്ലാ കലക്ടറുടെ ഉത്തരവിന്‍മേലുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ പാര്‍ക്കിനു സമീപമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ അറിയിച്ചിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Google , Salman Khan,worst Bollywood actor ,Race 3, reviews, 100 crore club,

ബോളിവുഡിലെ മോശം നടന്‍ സല്‍മാന്‍ ഖാനെന്ന് ഗൂഗിൾ; കാരണം തേടി മാധ്യമലോകം

World cup, England, Tunisia, won, captain, Harry Kane ,record, Russia, 2018,

ലോകകപ്പ്: ഇംഗ്ലണ്ടിന്റെ നായകന് അപൂർവ്വ നേട്ടം; വിജയലഹരിയിൽ ആരാധകർ