in , ,

പിവി അൻവറിന്റെ പാർക്കിനെതിരെ കളക്ടറുടെ റിപ്പോർട്ട്

മലപ്പുറം: പി വി അൻവർ ( PV Anwar ) എം എൽ എ യുടെ ഉടമസ്ഥതയിലുള്ള വിവാദ വാട്ടർ തീം പാർക്ക് പരിസ്ഥിതി ലോല പ്രദേശത്തെന്ന് കോഴിക്കോട് ജില്ലാ കളക്ടറുടെ ( collector ) റിപ്പോർട്ട്. പാർക്കിന്റെ നിർമ്മാണത്തിൽ നിയമലംഘന നടന്നുവെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.

പാറയ്ക്ക് മുകളിൽ വെള്ളം കെട്ടി നിർത്തിയിരിക്കുന്നത് വൻ അപകടത്തിന് സാധ്യതയെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ പാർക്ക് പരിസ്ഥിതി ദുർബല പ്രദേശത്തായതിനാൽ ഈ പ്രദേശത്തെ മണ്ണിടിച്ചിലിൽ സാധ്യത പരിശോധിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്.

പാർക്കിന്റെ പ്രവർത്തനം തുടരുന്നത് ആശങ്കാജനകമെന്ന് കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. പാർക്കിന് അനുമതി ലഭിച്ചത് നിയമ ലംഘനം നടന്നുവെന്ന് വ്യക്തമായതിന് ശേഷമെന്ന് കളക്ടർ വ്യക്തമാക്കി.

രേഖകൾ പരിശോധിച്ചതിലൂടെ ഇക്കാര്യം ബോധ്യമായതായി റിപ്പോർട്ടിൽ പറയുന്നു. റവന്യൂമന്ത്രിയുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പിഴവുകള്‍ തെളി‍ഞ്ഞതെന്ന് വിവരാവകാശ മറുപടിയിലുണ്ട്.

നിയമലംഘനങ്ങള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ഒക്ടോബര്‍ അവസാനം പാര്‍ക്കിന് പഞ്ചായത്തില്‍ നിന്നും ലൈസന്‍സ് അനുവദിച്ചത്.

കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനാനുമതി നല്‍കിയതെന്ന കൂടരഞ്ഞി പഞ്ചായത്തിന്റെ അവകാശവാദവും തെറ്റെന്ന് തെളിഞ്ഞിട്ടുണ്ട്. കൂടരഞ്ഞി പഞ്ചായത്ത് മൂന്ന് സാനിറ്ററി സര്‍ട്ടിഫിക്കറ്റുകളാണ് പാര്‍ക്കിന് നല്‍കിയിട്ടുള്ളത്.

പഞ്ചായത്ത് പാർക്കിലെ പൂന്തോട്ടത്തിന് നല്‍കിയ സാനിറ്ററി സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ആദ്യം പ്രവര്‍ത്തനാനുമതി നല്‍കിയത്. എന്നാൽ നിയമപ്രശ്നങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് രണ്ടാമത് കെട്ടിടങ്ങള്‍ക്കും പിന്നീട് പാര്‍ക്കിന് പൂര്‍ണമായും സാനിറ്ററി സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Smriti , Women's Challenger Trophy, India Blue, women, cricket, century, India Red, runs, Mithali Raj, captain, opener, bowling, all out, wickets, ball, batting, toss, Preethi Poonia, sixer, four, Smriti Mandhana

വുമൺ ചലഞ്ചര്‍ ട്രോഫി: സ്മൃതി മന്ദാനയ്ക്ക് സെഞ്ചുറി; ഇന്ത്യ ബ്ലൂവിന് വിജയം

school kalolsavam,Kozhikode, trophy, win, state school youth festival, competitions, students, Chief minister,first place, points, scored,  Palakkad, Malappuram, Kannur, Thrissur, inauguration, arts, dance, music,school youth festival, inauguration, speaker, CM, Pinarayi, Kollam CPM district conference, CM, Thrissur, Kollam, police, leaders, recommendation, students, 58th school youth festival, competitions, Prof C Raveendranath, Sunil Kumar, ministers, absent, Kerala School Kalolsavam, State Youth Festival 2018 Thrissur, 

സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി; മുഖ്യമന്ത്രി എത്തിയില്ല