ഡെന്‍മാര്‍ക്ക്​ ഒാപ്പണ്‍: പി വി സിന്ധു ആദ്യ റൗണ്ടില്‍ പുറത്ത്

PV Sindhu,Denmark Open, loss,

ഒഡെന്‍സ്: ഇന്ത്യയുടെ പി വി സിന്ധു (PV Sindhu) ഡെന്‍മാര്‍ക്ക് ഒാപ്പണ്‍ (Denmark Open) ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്തായി. ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ ചൈനയുടെ ചെന്‍ യുഫേയിയുമായി ഏറ്റുമുട്ടിയ സിന്ധു 17-21, 21-23 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്.

ഇന്ത്യ-ചൈനീസ് താരങ്ങളുടെ മത്സരം 43 മിനിറ്റ് നീണ്ടു നിന്നു. ആദ്യ ഗെയിമില്‍ സിന്ധു 3-0ന് പിന്നിലായിരുന്നെങ്കിലും ശേഷം 9-9 ന് സമനില നേടിയിരുന്നു. അതിന് ശേഷം 17-17 എന്ന സ്കോറിൽ ഇരുവരും ഒപ്പത്തിനൊപ്പമെത്തി.

നിര്‍ണായകമായ നാല് പോയിന്‍റുകള്‍ കരസ്ഥമാക്കിയ ലോക പത്താം റാങ്കുകാരിയായ ചെന്‍ യുഫേയി ഒന്നാം ഗെയിം സ്വന്തമാക്കി. രണ്ടാം റൗണ്ടില്‍ 7-3 എന്ന സ്‌കോറിൽ പിന്നില്‍ നിന്നതിന് ശേഷം സിന്ധു സമനിലപിടിച്ചെടുത്തിരുന്നു.

17-17 എന്ന സ്കോറിൽ ഇരുവരും ഒപ്പത്തിനൊപ്പം എത്തിയെങ്കിലും തുടര്‍ച്ചയായി നാല് പോയിന്റുകള്‍ നേടി ചെന്‍ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ 7-3ന് ലീഡ് നേടിയ ചൈനീസ് താരം മുന്നേറ്റം തുടർന്നു.

നാല് പോയിന്റ് നേടി സിന്ധു ഒപ്പമെത്തിയെങ്കിലും ചെന്‍ വീണ്ടും ഒരു പോയിന്റിന് മുന്നിലെത്തി. സിന്ധു 15-11 എന്ന നിലയിലും 16-17 എന്ന നിലയിലും ലീഡ് കുറച്ചു.

പൊരുതിക്കളിച്ച സിന്ധു 20-20ല്‍ സമനില പിടിച്ചെങ്കിലും പിന്നീട് ഒരു പോയിന്റ് മാത്രമെ സിന്ധുവിന് നേടാനായുള്ളു. 23-21ന് ഗെയിം സ്വന്തമാക്കിയ ചൈനീസ് താരം ഡെന്‍മാര്‍ക്ക് വിജയം കരസ്ഥമാക്കി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ദിലീപ് വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയെന്ന് പോലീസ്

Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment

തോമസ് ചാണ്ടിയുടെ അവധി തീരുമാനം മാറ്റി