PV Sindhu, Korea Open Final
in , , ,

കൊ​റി​യ​ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ്: പി.വി സിന്ധു ഫൈനലിൽ

സോള്‍: കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിൽ ( Korea Open Superseries ) ഇന്ത്യന്‍ താരം പി.വി സിന്ധു ( PV Sindhu ) ഫൈനലിൽ പ്രവേശിച്ചു. വാശിയേറിയ പോരാട്ടത്തില്‍ ചൈനീസ് താരം ഹി ബിങ്ജിയോയെ തോൽപ്പിച്ചാണ് സിന്ധു ഫൈനലിലേയ്ക്ക് പ്രവേശിച്ചത്.

66 മിനിറ്റു നീണ്ടു നിന്ന സെമി ഫൈനൽ മത്സരത്തില്‍, മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു വിജയിച്ചത്. ആദ്യ ഗെയിം സിന്ധു അനായാസം നേടിയെങ്കിലും രണ്ടാം ഗെയിമിൽ കാലിടറി. രണ്ടാം ഗെയിം ചൈനീസ് താരം 21-17 സ്വന്തമാക്കി.

എന്നാൽ മൂന്നാം ഗെയിമിൽ സിന്ധു ശക്തമായ തിരിച്ചു വരവ് നടത്തി. 21-10, 17-21, 21-16 സ്കോന് സിന്ധു വിജയം സ്വന്തമാക്കി. ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ മിനാത്‌സു മിതാനിയെ 21-19, 16-21, 21-10 പരാജയപ്പെടുത്തിയാണ് സിന്ധു സെമിയിൽ പ്രവേശിച്ചത്.

ഫൈനല്‍ മത്സരത്തിൽ ജപ്പാനീസ് താരം നൊസോമി ഒകുഹാരയാണ് സിന്ധുവിന്റെ എതിരാളി. കഴിഞ്ഞ മാസം നടന്ന ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒകുഹാര സിന്ധുവിനെ പരാജയപ്പെടുത്തിയിരുന്നു.

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് സിന്ധു ഒരു സൂപ്പര്‍സീരീസിന്റെ ഫൈനലിലെത്തുന്നത്. സിന്ധുവിന്റെ കായിക ജീവിതത്തിൽ ഇത് അഞ്ചാം തവണയും. ഈ വര്‍ഷം ഏപ്രില്‍ മാസത്തിൽ സിന്ധു ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കരസ്ഥമാക്കിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

shcool students, security

വിദ്യാലയങ്ങളിൽ സുരക്ഷാസമിതികൾ; സര്‍ക്കുലറുമായി ഡിജിപി

Kavya Madhavan, anticipatory bail, actress abduction, case, Kerala High Court,

കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച്ച പരിഗണിക്കും