in

അംഗന്‍വാടി ഗുണനിലവാരം ഉറപ്പാക്കാന്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌ക്വാഡ് 

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി അംഗന്‍വാടികളില്‍ നല്‍കുന്ന ഭക്ഷണം ഉള്‍പ്പെടെയുള്ളവയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ വനിത ശിശുവികസന വകുപ്പ് ക്വാളിറ്റി അഷ്വറന്‍സ് സ്‌ക്വാഡിനെ നിയോഗിച്ച് ഉത്തരവിറക്കിയതായി  വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അനുപൂരക പോഷകാഹാര പദ്ധതി പ്രകാരം അങ്കണവാടികളിലൂടെ വിതരണം ചെയ്യുന്ന ന്യൂട്രിമിക്‌സ്, അങ്കണവാടികളിലെ കുട്ടികള്‍ക്ക് നല്‍കുന്ന ആഹാര സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായാണ് ക്വാളിറ്റി അഷ്വറന്‍സ് സ്‌ക്വാഡിനെ നിയോഗിക്കുന്നത്.

ഓരോ ജില്ലയിലും ഹോം സയന്‍സ് വിഷയത്തില്‍ പ്രാവീണ്യമുള്ള ഒരു ശിശുവികസന പദ്ധതി ഓഫീസറുടെ നേതൃത്വത്തില്‍ രണ്ട് സൂപ്പര്‍വൈസര്‍മാര്‍ അടങ്ങുന്ന ക്വാളിറ്റി അഷ്വറന്‍സ് ടീമിനെയാണ് നിയോഗിക്കുന്നത്. വനിത ശിശുവകുപ്പിന് നേരിട്ട് സംസ്ഥാനത്ത്  33,000 ത്തോളം വരുന്ന അംഗന്‍വാടികളില്‍ പരിശോധന നടത്തുക എന്നത് പ്രായോഗികമല്ല. ആഹാര സാധനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സ്റ്റോറേജ് സൗകര്യം, പാചകം ചെയ്യുന്ന സ്ഥലം, പാചകം ചെയ്യുന്നവരുടെ വൃത്തി തുടങ്ങിയവയെല്ലാം പരിശോധിക്കുന്നതാണ്.

എല്ലാ അംഗന്‍വാടികളിലും പോയി കുട്ടികള്‍ക്ക് നല്‍കുന്നത് മികച്ചതും വൃത്തിയുള്ളതുമായ ഭക്ഷണമാണെന്ന് ഉറപ്പു വരുത്തും. ഗോഡൗണില്‍ നിന്നും വാങ്ങുന്ന സാധനങ്ങള്‍, പുറത്തു നിന്നും വാങ്ങുന്ന സാധനങ്ങള്‍, കുടുംബശ്രീയുടെ ന്യൂട്രിമിക്‌സ് പോലുള്ള സാധനങ്ങള്‍ എന്നിവയെല്ലാം പരിശോധിച്ച് വനിത ശിശുവികസന ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംശയമുണ്ടെങ്കില്‍ സാമ്പിള്‍ ശേഖരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ് അംഗീകരിച്ചിട്ടുള്ള ലബോറട്ടറിയില്‍ പരിശോധിക്കുകയും ചെയ്യും. ഈ സ്‌ക്വാഡിന് സെന്റര്‍ ഫോര്‍ ഫുഡ് ലബോറട്ടറിയില്‍ രണ്ടാഴ്ച നീളുന്ന പരിശീലനവും ഉടന്‍ നല്‍കുന്നതാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശംഖുമുഖം തീരത്തെ ഉത്സവലഹരിയിലാഴ്ത്താന്‍ വെള്ളിയാഴ്ച മുതല്‍ ബീച്ച് കാര്‍ണിവല്‍

മാനവികതയെപ്പറ്റി വളിപ്പന്‍, വഴുവഴുപ്പന്‍ പ്രഭാഷണങ്ങളുമായ് ഈ വഴിക്ക് കണ്ടുപോകരുത് ഒറ്റയെണ്ണത്തിനെയും